Total Pageviews

Tuesday 12 January 2021

കണ്ണീർക്കണ്ണാടി (അനുദിന കവിത - 2021 ജനുവരി 13)

അറിയുകയില്ലയെനിക്കു നിങ്ങളാരെ-

ന്നറിയുവതൊ:ന്നിവനുള്ളിലുണ്ടു നിങ്ങ!

രവി, കിരണങ്ങളു, മിങ്ങു ദൃശ്യമാവും

സകലപദാഥവുമോക്കിലേകമല്ലോ!!

 

ഗുരുവെഴുതുന്നു: 'നമുക്കു നില്ക്കുവാനി-

ങ്ങൊരു മുകുരം -അതു ദൈവമാണു' നമ്മി

നിറയുവത,ല്ലവനിത്തുളുമ്പിടുന്നോ-

രനുപമമാം മിഴിനീക്കണങ്ങളാം നാം!

 

അറിയുക: നിത്യത നിങ്ങളിങ്ങു കാണും

നിറമിഴിയി മിഴിനീക്കണങ്ങളായും

അതിലഖിലം പൊരുളും നിറച്ചിടുന്നോ-

രനിതരമിക്ഷണമായുമുള്ള സത്യം!

 

അനുഭവമാകണമാത്മസത്യമിങ്ങീ

വിധ,മതിനാണിവിടിങ്ങു ജന്മ, മാരാ-

ണിവിടിനി നമ്മ, ളറിഞ്ഞിടൂ നമുക്കീ

ഗുരുവരുളാം പദ-പാദയുഗ്മ തീഥം!


2 comments:

  1. മനോഹരമായതും, ചിന്തോദ്വീപകങ്ങളുമായ വരികൾ
    ജോസ് ആൻറണിക്ക് അഭിനന്ദനങ്ങൾ.

    ReplyDelete
  2. ആര് എഴുതിയതാണ് ഈ വരികൾ? കുമാരനാശാന്റെ വരികളുടെ ഛായയുണ്ടല്ലോ.എന്തായാലും അതിമനോഹരമായിരിക്കുന്നു.

    ReplyDelete