Total Pageviews

Wednesday 20 January 2021

കവിതതന്നെയാം നമ്മിലുള്ളൂർജമായ്!

പുതുമനസ്സും, മറന്നും മറച്ചുമീ

പുതിയ ലോകത്തെ നോക്കാത്ത രീതിയും

മൊഴിമഴച്ചാർത്തിലുള്ളവൾ നീ; നിന-

ക്കെഴുതിടുന്നവയ്ക്കുള്ളൂർജമാർജവം!

പഴയ രീതിയിൽ വൃത്തവും താളവും

പഴമനസ്സുമാണെൻ കാവ്യധാരയിൽ

എഴുതിടുമ്പോൾത്തുളുമ്പിത്തുളുമ്പിവ-

ന്നൊഴുകിയെന്നെയും മൂടിടാറുള്ളൊരീ

പദശതങ്ങളിൽ സ്വന്തസ്വപ്നങ്ങളും

ഹൃദയഭാവാർദ്രമാമുൾത്തിളക്കവും!!

ഇവിടെയൊക്കെയും കാപട്യമെന്നു ഞാൻ

കവിതയിൽക്കൂടിയാലപിച്ചീടവെ

ഇവിടെയുള്ള യാഥാർഥ്യങ്ങളായി നിൻ

കവിതമാറ്റുകെന്നാണു ചൊല്ലുന്നു നീ!

''കവിതയെന്തിന്നു.'' യാഥാർഥ്യമല്ല, യുൾ-

ക്കടലുമോളവും താളവും കണ്ടറി-

ഞ്ഞനുഭവിപ്പിച്ചിടുന്നതിന്നാണതി-

ന്നിവിടെയാവുമോ നിൻപദച്ചാർത്തിനാൽ?

സ്വയമുണർന്നുവന്നീടുന്നു, ചോദ്യങ്ങ-

ളിവിടെയീവിധം കുത്തിക്കുറിക്കവെ

എഴുതിടാതിരുന്നീടിലുൾക്കാഴ്ചകൾ

പലതു നഷ്ടമായ്‌പ്പോകുന്നെനിക്കു; ഞാൻ

എഴുതിടേണമീ രീതിയിൽ നിത്യവും!

എഴുതിടാതിരുന്നീടുകിൽ വായുവിൽ

അലിയുമെന്നിൽപ്പുണർന്നുണർന്നർഥങ്ങ-

ളരുളിടേണ്ടവാഗ്താരകാരശ്മികൾ!!

എഴുതിടേണ്ട നീയീവിധം; നിൻവഴി,

മൊഴിയു, മന്യമാണെങ്കിലും നിൻമൊഴി-

യ്ക്കടിയിലുള്ളതാം സ്രോതസ്സുകാണും ഞാൻ

കവിതതന്നെയാം നമ്മിലുള്ളൂർജമായ്!


Tuesday 19 January 2021

ഗഗനാർഥം

 ഒഴുകിവരുന്നരു,ളിങ്ങിതേതു താളം

തഴുകവെയാം ശ്രുതിമാരിയായുണർന്നീ

പുഴയിലെ ബുദ്ബുദജാലമായി വൃത്തം

നജജരഗം ഗഗനാർഥമെന്നു ചൊല്വൂ!

 

ഗഗന,മിതാണിവിടുള്ളതിന്റെയെല്ലാം

പൊരുളരുളും ശ്രുതിയിങ്ങുണർത്തിടുന്നൂ.

ശ്രുതിയിലൊരാപ്തനുണർന്നു കണ്ട സത്യം!

അതു ശരിയെന്നതു വിശ്വസിച്ചു നീങ്ങൂ!!

 

അറിവിലടങ്ങിടുമുള്ളതൊക്കെയെന്നു-

ള്ളറിവിതിനുൾപ്പൊരുളാദ്യമായ് പഠിക്കാം:

അറിവിതിലെങ്ങനെയേറുമെന്റെ ദേഹം

അതിനിടമേകിടുമീയനന്ത വിശ്വം?

 

അനുഭവസീമയിലുള്ളതൊക്കെ സത്യ-

പ്പൊരുളരുളുന്നവ എന്നറിഞ്ഞിടുമ്പോൾ

അവികലമല്ലിവിടിന്ദ്രിയജന്യമായതെന്നും

സ്മൃതികളുമങ്ങനെതന്നെയെന്നുമോർക്കൂ!

 

അറിയുക: നിൻ സ്മൃതി നിന്റെയുള്ളിലല്ലോ

അതിലണയുന്ന തരംഗജാലമാണി-

ങ്ങനുഭവമായി നിറങ്ങളായ് നിലാവിൽ

നിഴലലപോലെയുണർന്നടങ്ങിടുന്നു.


അറിയുക: വെട്ടമതൊ,ന്നതിൽ സഹസ്രം

നിറമവയൊക്കയുമുള്ളിലെത്തിടുമ്പോൾ

ഉണരുമൊരായിരമോർമകൾ മറക്കൊ-

ല്ലനുഭവമൊക്കെയുമിന്ദ്രിയേന്ദ്രജാലം!

 

പുറ,മകമെന്ന വിഭേദകസ്മിതത്തിൽ

പുലരുവതെങ്ങുമഭേദമാം പ്രപഞ്ചം.

'പറയുക: പ്രാണനുമന്നവും പുറത്തു-

ള്ളിരു പൊരുളെന്നതു സത്യമല്ലയെന്നോ?'

 

അവ തവദേഹമതിൻ പുറത്തുതന്നെ

അറിയുക: ദേഹവുമീ യനന്തതയ്ക്കുൾ-

പ്പൊരുളരുളുന്ന പ്രപഞ്ചവും അടങ്ങും

പൊരുളറിവാണതിലാണു നമ്മളെല്ലാം.

 

ഇവിടനിഷേധ്യതയുള്ളതാകെ ഞാനി-

ങ്ങറിയുവതൊക്കെ,യതിൽപ്പെടുന്ന സ്വപ്ന-

സ്മൃതികളിലും വരെയന്യരുണ്ടു, ദേഹം

അറിവിലെ മൂലയിലുള്ള ചാലു മാത്രം.

 

അറിവിനകംപുറമില്ല, യിങ്ങുകാണു-

ന്നവയവതന്നെ, യവയ്ക്കിടം നമുക്കി-

ങ്ങനുഭവമാകുമിടത്തുതന്നെ, നാമും

അറിവിലമർന്നവരായ നിത്യസത്യം! 

Monday 18 January 2021

മതിമതി

കവിതകളാണവബോധധാരയായ് നിൻ 

ഭവഭവനാദിതരംഗ ബുദ്ബുദങ്ങൾ

തകരവെയും നിലനിന്നിടുന്ന സത്തിൻ

ശകലശലാകകളായി മിന്നിനില്ക്കാൻ!


ഇവിടെയനന്തതയാണു പൂജ്യഭാവം

നവനവമൂഷ്മളഭാവപംക്തിയായ് വ-

ന്നവികലസസുന്ദര സ്വപ്നമന്ദഹാസം 

കവിതകളായി വിടർത്തിടുന്ന കാര്യം!.


മതിമതിയെന്നതിലാണു മൗനമന്ദ-

സ്മിതമുണരും പൊരുൾ, വേണ്ട വേണ്ടെ-

ന്നരുളവെയാണരുളായി വേണ്ടതെല്ലാം

അരികിലണഞ്ഞു ചിരിച്ചു നിന്നിടുന്നു!


ഇതു ഭവഭാവ, മറിഞ്ഞിടുന്ന നിന്നിൽ

ഇതു കവിയുമ്പോഴുതാണുണർന്നിടുന്നു

കവിതകളായരുളിന്റെ സത്യമോതാൻ

അവികലമാമനുഭൂതിതൻ തരംഗം!


മതിമതി, യിന്നിതു പോരുമെന്നുമെന്നും,

മതിയിലുണർന്നുവരുന്നതൊക്കെയിന്നിൻ

പൊരുളുകളാക്കുവതിന്നുമാത്രമാണെ-

റിയുകയപ്പൊരുളായുണർന്നിരിക്കൂ!


അരുളിരുള, ല്ലിരുളിൻ പൊരുൾ വിരിഞ്ഞീ

കരളിലൊരാത്മസുമസ്മിതാർദ്രഭാവം

വിതറിടുമൂഷ്മളസത്യ, മിങ്ങു കാണും

ചിതറിയ ബുദ്ബുദപൂജ്യഭാവ, മെല്ലാം!


ഇതുവഴിപോകുകിലാർക്കുമൊന്നുമൊന്നും

തിരിയുകയില്ല, നിനക്കുമാത്രമെന്തോ

പൊരുളിതിലുള്ളതറിഞ്ഞുണർന്നുനിന്നീ

യരുളറിയാ, മതുപോരുമെന്നുമോർക്കൂ!


Saturday 16 January 2021

കൊതുകുകളും ഗുരു

കൊതുകുകളും ഗുരുവെന്നറിഞ്ഞു ഞാനീ

നിമിഷമിരു, ന്നതിശാന്തനാ, യവയ്ക്കും

ഇവിടൊരു ജീവനമുള്ളതോർത്തു, സ്വന്തം

രുധിരമശിക്കുകയെന്നു ചൊന്നിടുമ്പോൾ . 


അവ പടയായി വരുന്നതുണ്ടു, പക്ഷേ, 

അവയുടെ പാട്ടിലലിഞ്ഞു ശാന്തനായ് ഞാൻ

വെറുതെയിരിക്കവെ വേ,ണ്ടവയ്ക്കു രക്തം

അവയരുളുന്നിവിടുള്ള ശാന്തി പഥ്യം!


അവയിവിടെന്നുടെ ദേഹസീമയിൽനി-

ന്നൊരുതരി ദൂരെയലഞ്ഞിടുന്നു പാട്ടും 

നടനവുമാണവ, യാസ്വദിച്ചിടുമ്പോൾ

ഇവിടെയവയ്ക്കുമെനിക്കുമുള്ളു ശാന്തം!


Friday 15 January 2021

നീയെനിക്കാരാണ്?

                ഉള്ളിലാണൊക്കെയുമെന്നു ചൊന്ന്

               ഉള്ളിൽ നിറഞ്ഞു കവിഞ്ഞവൻ നീ.

മണ്ണിലൊന്നും സ്വന്തമല്ല, ഉള്ളി-

ന്നുള്ളിലുള്ളോൻ സ്വന്തമെന്നറിഞ്ഞാൽ

സ്വന്തമല്ലാത്തതായൊന്നുമില്ല,

പോസ്റ്റുമാനായ് സ്വയം കണ്ടിടേണം

പോസ്റ്റുമാൻ പോസ്റ്റൽ വകുപ്പുതന്നെ

എന്നൊക്കെയുൾക്കാഴ്ചയേകിയോൻ നീ.

               നീ സ്വയം വിശ്വവിധായകൻതൻ

               സന്ദേശവാഹകനായറിഞ്ഞോൻ.

               സ്നേഹിതരില്ലാത്തവർക്കു വേണ്ടി

               സ്നേഹാർദ്രം കത്തു കുറിച്ചയച്ചോൻ.

എന്നുള്ളിലേറിയുൾക്കാഴ്ചയേകും

നീയെനിക്കാരാണ്, വെട്ടമായും

കണ്ണായും ബോധപ്രകാശമായും

എന്നിലുള്ളോനിൽ ലയിച്ചവൻ നീ!

Wednesday 13 January 2021

ഹൃദയം ദയാലയം (അനുദിന കവിത - 2021 ജനുവരി 14)

 ഹൃദയം ദയാലയം, അരുളിൻപൊരുൾ മർത്യ-

ഹൃദയാലയത്തിന്റെ ഹൃദയത്തിലെ ദയ!

മൃദുലം മൃദുസ്‌മേരഭരിതം ദയാവായ്പിൽ

ഹൃദയം സ്പന്ദിക്കുമ്പോൾ ലോകമേ സ്‌നേഹാലയം!



Tuesday 12 January 2021

കണ്ണീർക്കണ്ണാടി (അനുദിന കവിത - 2021 ജനുവരി 13)

അറിയുകയില്ലയെനിക്കു നിങ്ങളാരെ-

ന്നറിയുവതൊ:ന്നിവനുള്ളിലുണ്ടു നിങ്ങ!

രവി, കിരണങ്ങളു, മിങ്ങു ദൃശ്യമാവും

സകലപദാഥവുമോക്കിലേകമല്ലോ!!

 

ഗുരുവെഴുതുന്നു: 'നമുക്കു നില്ക്കുവാനി-

ങ്ങൊരു മുകുരം -അതു ദൈവമാണു' നമ്മി

നിറയുവത,ല്ലവനിത്തുളുമ്പിടുന്നോ-

രനുപമമാം മിഴിനീക്കണങ്ങളാം നാം!

 

അറിയുക: നിത്യത നിങ്ങളിങ്ങു കാണും

നിറമിഴിയി മിഴിനീക്കണങ്ങളായും

അതിലഖിലം പൊരുളും നിറച്ചിടുന്നോ-

രനിതരമിക്ഷണമായുമുള്ള സത്യം!

 

അനുഭവമാകണമാത്മസത്യമിങ്ങീ

വിധ,മതിനാണിവിടിങ്ങു ജന്മ, മാരാ-

ണിവിടിനി നമ്മ, ളറിഞ്ഞിടൂ നമുക്കീ

ഗുരുവരുളാം പദ-പാദയുഗ്മ തീഥം!


Monday 11 January 2021

ഭക്തി മുക്തിപ്രദം! (അനുദിന കവിത - 2021 ജനുവരി 12)

ഭക്തിയിലേക്കു വിരക്തിയിലൂടെ നാം

എത്തിയാലല്ലാതെ മുക്തി കിട്ടില്ല, നീ

ശക്തിപൂർവം ചൊന്നു! രക്തഗതം രക്തി

ശക്തമായീ ശരീരത്തിൽ ഒഴുകവെ

എത്തിടാനാവുമോ മുക്തിയിലേക്കെന്ന

ചോദ്യമുയർത്തവെ നീ ചൊന്നതിങ്ങനെ:


നീയൊരു പുസ്തകജ്ഞാനിമാത്രം, സ്വയം

ജ്ഞാനാർഥ സാധനാവീഥിയിലൂടെ ഞാൻ

കണ്ടെത്തിടുന്നവ ചൊന്നിടാമിങ്ങനെ:

ഉണ്ടിവിടെങ്ങും പ്രകാശ,മില്ലില്ലിരുൾ,

വെട്ടമില്ലായ്മയാണിങ്ങതു, വർണങ്ങ-

ളോർമയിൽമാത്രമാം, മിഥ്യയാം യാഥാർഥ്യ-

മെന്നതനുഭവമാണെനി,ക്കിന്നില്ല

രക്തി! വിരക്തിയിൽ ഭക്തി മുക്തിപ്രദം!  


Sunday 10 January 2021

പാരസ്പര്യം (അനുദിന കവിത - 2021 ജനുവരി 11)

 നീ എന്റെ ഭാഗ്യമാം! ഞാന്‍ നിന്റെ ഭാഗ്യവും!!

നീയിതംഗീകരിച്ചീടാതിരിക്കയാല്‍

രോഷമുള്‍ത്തിങ്ങവെ ഞാന്‍ ചെയ്തുകൂട്ടുന്ന

തെറ്റുകുറ്റങ്ങളാണേറെ,യറിയുന്നു ഞാന്‍!

 

നീ നിന്‍ നിയോഗമെന്തെന്നറിയാത്തതിന്‍

കാരണം പോലുമറിഞ്ഞിടും ഞാന്‍ സ്വയം

ചെയ്തുകൂട്ടീടുന്ന തെറ്റിലുമേറെയി-

ല്ലിങ്ങു നിനക്കുള്ള തെറ്റെന്നു കാണ്മു ഞാന്‍!

 

നിന്നെ വിധിക്കുവാന്‍ ഇല്ലെനിക്കര്‍ഹത

ചെയ്യേണ്ടതെന്തെന്നു കണ്ടറിഞ്ഞാ വഴി

സഞ്ചരിക്കാന്‍ ഒന്നു ചെയ്യുക നാമിനി:

തെറ്റുകളെല്ലാം മറന്നു പൊറുക്കുക!!

Saturday 9 January 2021

പൂമരം! (അനുദിന കവിത - 2021 ജനുവരി 10)

 


കോവിഡെത്തവെ സർഗധന്യർക്കതും

നിത്യവും പൂ വിടർത്തുന്ന പൂമരം

തന്നിലുണ്ടെന്നറിഞ്ഞിങ്ങുണർന്നുണർ-

വെങ്ങുമേകാൻ പ്രചോദനം - കണ്ടു നീ!

 

താനെഴുതുന്നതെന്തുമീ ലോകത്തി-

ലെങ്ങുമെത്തിച്ചിടാൻ മുഖപുസ്തകം

മുമ്പിലുണ്ടെന്നറിഞ്ഞിട്ടുമിത്രനാൾ

മിണ്ടിടാതെയിരുന്നവനാണു നീ!

 

നീയെഴുതിടാനായിരുന്നീടുകിൽ

നിന്നിലൂടൊഴുകുന്ന സന്ദേശങ്ങ-

ളെന്നുമൊന്നു പകർത്താൻ തുനിഞ്ഞിടിൽ

നിന്നിലും പോസ്റ്റുമാനായ് വരും ഗുരു!

 

നിന്റെ നിത്യചൈതന്യമാം സദ്ഗുരു

ചൊന്നതോർക്കുക: നിന്നിൽ ഉണർന്നിടും

ശക്തിയെന്നെന്നുമായിരം പൂക്കളായ്

വന്നു പൂക്കും, കൊഴിഞ്ഞിടുമെങ്കിലും

നിൻ കൊഴിഞ്ഞ സ്വപ്‌നങ്ങളിൽ നിൻ വളം!

എന്നുമെന്നും കിനാക്കൾ വിരിഞ്ഞിടാൻ

എന്നുമൊക്കെ കൊഴിഞ്ഞുപോയീടണം!!

വേണ്ട വേണ്ട നിരാശ, നീ പൂമരം!!!

 

നിത്യവും സ്വപ്‌നസങ്കല്പമായുദി-

ച്ചാദ്യരശ്മിയായ് ഞാൻ നിന്നിലെത്തിടാം!

നീ പകർത്തിത്തുടങ്ങുക, സർവതും

ഞാനൊഴുക്കിടാം - നീ ഗണനാഥനാം!!

Wednesday 6 January 2021

'യോഗ'യെ ശാസ്ത്രീയമായി വിശദീകരിക്കാം!

 തിരുവനന്തപുരത്ത്  പുല്ലുവിളയിലുള്ള ശാന്തിഗ്രാം സമഗ്രാരോഗ്യപരിപാലന ഗവേഷണകേന്ദ്രം (ഫോ: 0471  2269780, 6452511) പ്രസിദ്ധീകരിച്ചിട്ടുള്ള 'അക്യുപങ്ച അക്യുപ്രഷ' എന്ന പുസ്തകത്തി ഡോ. മേഴ്‌സി മുരിക്ക  (ഡോ. മേഴ്‌സി ബി. എസ്സി., എം. ബി. ബി. എസ്. ബിരുദധാരിണിയാണ് ഗ്രാമങ്ങളി പാവപ്പെട്ടവരുടെ വൈദ്യസഹായത്തിനായി ചെലവുകുറഞ്ഞതും പാശ്വഫലങ്ങളില്ലാത്തതും സാധാരണക്കാക്ക് പ്രായോഗികവുമായ രോഗചികിത്സാമാഗങ്ങ തേടിയുള്ള ഗവേഷണത്തിനിടയിലാണ് അവ അക്യുപങ്ച അക്യുപ്രഷ ചികിത്സാരീതികളുടെ പ്രാധാന്യം മനസ്സിലാക്കുന്നത്. തുടന്ന്  ചൈനയി ചെന്ന് അവയി ഉന്നതനിലയി പരിശീലനം നേടുകയും ഇന്ത്യയി ആയിരക്കണക്കിന് ഗ്രാമീണക്ക്  പരിശീലനം നല്കുകയും ചെയ്തു. അവ എഴുതിയ പുസ്തകം ഇന്ത്യയി വിവിധ ഭാഷകളി ഇന്ന് ലഭ്യമാണ്.) അതി മാവോ സേതൂങ്ങിന്റെ നേതൃത്വത്തി  ചൈനയി അതിപുരാതനമായ അക്യുപങ്ച പ്രയോഗിക്കുന്നത് വ്യാപകമാക്കിയ സംഭവത്തെപ്പറ്റി ഇങ്ങനെ എഴുതിയിരിക്കുന്നു:

''പുരാതന കാലം മുത ചൈനയി നിലവിലുണ്ടായിരുന്ന ഒരു ചികിത്സാരീതിയാണ് അക്യുപങ്ച. ...ചൈനയിലാണ് അക്യുപങ്ച ചികിത്സയുടെ തുടക്കമെന്ന് പറയുന്നുവെങ്കിലും ഭാരതത്തി ഇത് പുരാതനകാലംമുത ഉപയോഗിച്ചിരുന്നതായി പറയുന്നുണ്ട്. അന്ന് മൂച്ചയുള്ള കല്ലുകളാണ് ഭാരതത്തിലും ഉപയോഗിച്ചിരുന്നത്. ....1949- ചൈനയിലുണ്ടായ സാംസ്‌കാരിക വിപ്ലവത്തോടുകൂടി അക്യുപങ്ച കൂടുത പ്രചാരത്തിലായി. അക്യുപങ്ച പ്രാക്ടീസ് ചെയ്യുന്നത് രാജ്യസ്‌നേഹത്തിന്റെ അടയാളമായി കണക്കാക്കി....1970ലാണ് ചൈന അവളുടെ വാതിലുക പുറംലോകത്തിനായി തുറന്നത്. തുടക്കത്തി വെസ്റ്റേ മെഡിക്ക ഡോക്ടേഴ്‌സിന് ഇത് അംഗീകരിക്കാബുദ്ധിമുട്ട തോന്നിയെങ്കിലും പിന്നീട് അതിന്റെ നല്ലഫലങ്ങ കണ്ടപ്പോ അവക്കും അത് അംഗീകരിക്കേണ്ടിവന്നു. ഇന്ന് പല രാജ്യങ്ങളിലും ഇത് പ്രബല്യത്തിലുണ്ട്. ഇതിന് ശാസ്ത്രീയമായ വിശകലനം കൊടുക്കാ പറ്റാത്തതുകൊണ്ടാണ് പല പാശ്ചാത്യ കോഴ്‌സിനും ആദ്യം ഇതിനോട് എതിപ്പുണ്ടായത്. അക്യുപങ്ചറിനെ പാശ്ചാത്യ കാഴ്ചപ്പാടിലൂടെ കാണാ ശ്രമിക്കരുത്. അതിന് അതിന്റേതായ കാഴ്ചപ്പാടുണ്ട്. ആ തത്ത്വത്തിലൂടെ ചിന്തിച്ചാ മനസ്സിലാക്കാ സാധിക്കും.''

ഇതു വായിച്ചപ്പോ മാവോ സേതൂങ് കേരളത്തിലായിരുന്നു ജീവിച്ചിരുന്നതെങ്കി എന്നു ഞാ ഒന്നു സങ്കല്പിച്ചുപോയി. ഇപ്പോ ആയുവേദത്തിന്റെ ഭാഗമായി പറയാറുണ്ടെങ്കിലും തികച്ചും കേരളീയമായ, മമശാസ്ത്രത്തി പറയുന്ന മമങ്ങതന്നെയാണ് അക്യുപങ്ച പോയിന്റുക. (നമ്മുടെ പ്രധാനപ്പെട്ട ആന്തരികാവയവങ്ങളായ കര, ഹൃദയം, ശ്വാസകോശം, ചെറുകുട, വകുട,  ആമാശയം, വൃക്കക, മൂത്രാശയം, പിത്താശയം, സ്പ്ലീ എന്നിവയുടെ അവസ്ഥ ആ ബിന്ദുക്കളി സ്പശിച്ചുനോക്കി മനസ്സിലാക്കാ കഴിയും എന്നത് നമുക്കും പണ്ടുണ്ടായിരുന്ന ഒരറിവായിരുന്നിരിക്കാം.) അതും നാട്ടുവൈദ്യവും യോഗായും ജനകീയമാക്കിക്കൊണ്ടുള്ള ഒരു മുന്നേറ്റം അദ്ദേഹം നയിക്കുമായിരുന്നില്ലേ എന്നും ശാസ്ത്രത്തിന്റെ പേരി ആരെല്ലാം എതിത്താലും ജനങ്ങ അദ്ദേഹത്തോടൊപ്പം നിന്ന് വിപ്ലവം സുസാധ്യമാക്കുമായിരുന്നില്ലേ എന്നുമാണ് ഞാ ചിന്തിച്ചുപോയത്.

യുക്തിവാദികളായ എ.ടി. കോവൂരിന്റെയും എം. സി. ജോസഫിന്റെയും ഒക്കെ കൃതികളുടെയും 'യുറീക്ക'യുടെയും ശാസ്ത്രസാഹിത്യപരിഷത്തിന്റെയും ഒക്കെ സ്വാധീനത്തി വളന്നുവന്നയാളാണ് ഞാ. തുടന്ന് 1982- നാരായണഗുരുവിന്റെ ദശനത്തെക്കുറിച്ച് നിത്യചൈതന്യയതിയുടെ അടുത്തിരുന്നു പഠിക്കാ ഒരു വലിയ അവസരം എനിക്കു കിട്ടി. മനസ്സിനെ ശരീരത്തിന്റെ ഭാഗമായിത്തന്നെ കാണണമെന്നും ഔഷധങ്ങളിലൂടെയും മയക്കുമരുന്നുകളിലൂടെയും വൈദ്യതഷോക്കിലൂടെയും മസ്തിഷ്‌കത്തി രാസവൈദ്യുത പ്രവത്തനങ്ങ ഉണ്ടാക്കിക്കൊണ്ട് മനസ്സിനെ സ്വാധീനിക്കാ കഴിയുന്നത് അതുകൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി. അങ്ങനെയാണെങ്കി വികാര-വിചാര- ഭാവനകളോടൊപ്പം മസ്തിഷ്‌കത്തിലുണ്ടാകുന്ന രാസവൈദ്യുത പ്രവത്തനങ്ങളും മനസ്സിലും ശരീരത്തിലുമുണ്ടാകുന്ന രോഗങ്ങളെ മാറ്റാ സഹായകമാക്കാവുന്നതല്ലേ എന്നു ഞാ അപ്പോ ചോദിച്ചു.

അതിനു മറുപടിയായി താ വളരെ വഷം മുമ്പ് പക്ഷാഘാതംബാധിച്ച് മെഡിക്കകോളജി കിടന്നപ്പോ  തന്റെ ശരീരത്തിനു ചലനശേഷി തിരിച്ചുകിട്ടാ ഇടയില്ലെന്നു ഡോക്ടമാ പറഞ്ഞതു കേട്ട സംഭവം പറയുകയാണ് അദ്ദേഹം ചെയ്തത്. കേക്കാനും മനസ്സിലാക്കാനുമുള്ള ശേഷി എന്നൊരു പൊരി തന്റെ ബോധത്തിലുണ്ടെന്ന ഉക്കാഴ്ചയിനിന്ന് ആ പൊരി ഊതിക്കത്തിച്ച് ശരീരത്തിന്റെ മുഴുവ ചലനശേഷിയും വീണ്ടെടുത്ത സംഭവം. അത് അറിയാനിടയായതാണ് എന്റെ ശാസ്ത്രബോധത്തെ ഒരേസമയംതന്നെ ഭൗതികവും ആത്മീയവുമാക്കിയത്; ഭൗതികതയെയും ആത്മീയതയെയും സമന്വയിച്ചു ഗ്രഹിക്കാനുള്ള ശേഷി എനിക്കു തന്നത്.

കുടുംബശാന്തി ഒരു മനശ്ശാസ്ത്രസാധന, യോഗപരിചയം, വേദാന്തപരിചയം, ഭാരതീയ മനശ്ശാസ്ത്രത്തിന് ഒരാമുഖം, ഭാരതീയ മനശ്ശാസ്ത്രം, മനശ്ശാസ്ത്രം ജീവിതത്തി മുതലായ ഗ്രന്ഥങ്ങളിലൂടെ നിത്യചൈതന്യയതി ആധുനികശാസ്ത്രത്തിനും അപ്പുറമുള്ളതെങ്കിലും അതിനും സമ്മതിക്കാനാവുന്ന കുറെ സത്യങ്ങ നമുക്ക് കാണിച്ചുതന്നിട്ടുണ്ട്.  എന്നാ യോഗായും ആയുവേദവും ഉപ്പെടെയുള്ള പഴയ ചികിത്സാരീതികളുടെ  ശാസ്ത്രീയതയെപ്പറ്റിയുള്ള എന്റെ ചോദ്യങ്ങക്ക് മറുപടി കിട്ടിയത് എന്റെ ജീവിതത്തി ഉണ്ടായ ചില അനുഭവങ്ങളെത്തുടന്നാണ്.

1998- എന്റെ ഭാര്യ തങ്കമ്മയ്ക്ക് ഒരു രോഗാവസ്ഥ ഉണ്ടായി.  എനിക്കന്നു പരിചയമുണ്ടായിരുന്നു എല്ലാ ചികിത്സാവിധികളിലൂടെയും രോഗനിണയം നടത്തുന്നതിനു ശ്രമിച്ചെങ്കിലും എല്ലാവരും പരാജയപ്പെട്ടു നില്ക്കുന്ന സാഹചര്യത്തിലായിരുന്നു, ഒരു നിയോഗംപോലെ, ഒരു ചികിത്സകന്റെ മുമ്പി ഞങ്ങ എത്തിപ്പെടുന്നത്. ആഹാരോജത്തിലൂടെ ആരോഗ്യം എന്ന കാഴ്ചപ്പാടോടെയുള്ള മാക്രോബയോട്ടിക്‌സ് എന്ന ചൈനീസ് ചികിത്സ പ്രചരിപ്പിക്കാനായി കാനഡയിനിന്ന് ഇന്ത്യയിലെത്തിയ ഡോ. ജോജ് ഡേവിഡ് ആയിരുന്നു ആ ചികിത്സക. പെട്ടെന്ന് എനിക്ക് ഗുരു നിത്യചൈതന്യയതിയുടെ 'അപൂവവൈദ്യന്മാ' എന്ന പുസ്തകത്തി മാക്രോബയോട്ടിക്‌സിനെപ്പറ്റി പറയുന്നുണ്ടല്ലോ എന്ന് ഓമവന്നു. (1987- അതെഴുതുമ്പോ ഞാ ഗുരുവിനോടൊപ്പം ഉണ്ടായിരുന്നു.) ഏതായാലും മക്രോബയോട്ടിക്‌സ് എന്റെ ഭാര്യക്ക് രോഗമുക്തി നല്കി. ഞങ്ങളും അതിന്റെ പ്രചാരകരായി. (തങ്കമ്മ ഡോക്ട ജോജ് ഡേവിഡ് നിദ്ദേശിക്കുന്ന ആഹാരക്രമങ്ങ രോഗികക്കു മലയാളത്തി എഴുതിക്കൊടുക്കുന്ന ഡയറ്റീഷ്യനായി മാറി. ഞാ 'അന്നധന്യത' എന്ന മാസികയിലൂടെ രോഗികളുടെയും അദ്ദേഹത്തിന്റെയും അനുഭവങ്ങളും അറിവുകളും ലോകത്തിനു മൂന്നു വഷം പകന്നുകൊടുത്തു.)

'യോഗാ'യും പാരമ്പര്യചികിത്സകളുമൊക്കെ 'ഹൈന്ദവം' എന്നു പറഞ്ഞ് തിരസ്‌കരിക്കുന്നതല്ല, ശാസ്ത്രീയത. പിന്നെയോ, ഫിസിയോളജിക്ക സൈക്കോളജിക്കും ന്യൂറോളജിക്കും അപ്പുറമുള്ള, ഒരുപക്ഷേ നാനോ ന്യൂറോളജിക്കും ഗ്രഹിക്കാ കഴിയുന്നില്ലാത്ത കാരണങ്ങളെന്തെന്ന് അന്വേഷിച്ച്  കാരണം വിശദീകരിക്കാ കഴിയുന്നില്ലെങ്കി വരുംതലമുറ അതു കണ്ടെത്തും എന്ന ബോധ്യത്തോടെ വിനയാന്വിതരാകുന്നതാണ് യഥാഥ ശാസ്ത്രീയത എന്നു ഞാ ഇന്നു കരുതുന്നു.

മാക്രോബയോട്ടിക്‌സി രോഗനിണയത്തിനും താത്കാലിക രോഗശമനത്തിനും അക്യുപങ്ച പോയിന്റുക ഉപയോഗിക്കാറുണ്ട്. ഇങ്ങനെ നടത്തുന്ന രോഗനിണയം ആധുനിക സാങ്കേതികവിദ്യയി ഉപയോഗിക്കുന്ന സ്‌കാനിങ്ങുകളോടു പൊരുത്തപ്പെടുന്നുണ്ടോ എന്നാണ് നിഷ്പക്ഷമതികളായ ശാസ്ത്രജ്ഞ പഠിക്കേണ്ടത്. ഓരോ ആന്തരികാവയവത്തിനും ആവശ്യകമായ ഊജം സമതുലിതമാക്കുന്ന വിധത്തി ആഹാരത്തി മാറ്റം വരുത്തിയാലേ പൂണമായ രോഗശമനമുണ്ടാകൂ എന്നാണ് മാക്രോബയോട്ടിക്‌സ് പറയുന്നത്. അതും ശാസ്ത്രീയപഠനത്തിനു വിധേയമാക്കാവുന്നതാണ്. മാക്രോബയോട്ടിക്‌സ് നിദേശിച്ച ഓരോ വ്യക്തിയുടെയും ശരീരഘടനയ്ക്കനുസൃതമായി ആന്തരികാവയവങ്ങളിലെ ഊജ അസന്തുലിത്വം പരിഹരിക്കുന്ന ആഹാരക്രമം ഉപയോഗിച്ച് കാസറിനിന്നും ഹൃദ്രോഗത്തിനിന്നും കിഡ്‌നി ഡയാലിസിസിനിന്നുമെല്ലാം മോചിതരായ രോഗികളുടെ അനുഭവങ്ങ ഞാ മൂന്നു വഷം മാക്രോബയോട്ടിക്‌സിന്റെ പ്രചാരണത്തിനായി നടത്തിയ 'അന്നധന്യത'യി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതു കൂടുത മനസ്സിലാക്കാ സന്ദശിക്കുക: 

യോഗാസനങ്ങ അഷ്ടാംഗയോഗത്തെക്കാ ഹഠയോഗത്തിന്റെ ഭാഗമാണെങ്കിലും ഓരോ ആസനത്തിലും മനോശാരീരികസംഘാതത്തിനുണ്ടാകുന്ന മാറ്റങ്ങ ശാസ്ത്രീയമായി പഠിക്കാവുന്നതും പഠിക്കേണ്ടതുമാണ്. ആധാരചക്രങ്ങളും മമങ്ങളും സൂക്ഷ്മദശിനികളുപയോഗിച്ച് കാണാ കഴിയില്ല.

 

ആധാരചക്രങ്ങളുടെയും മമങ്ങളുടെയും  അടിസ്ഥാനത്തിലുള്ള സാധനകളുടെയും നൂറ്റൊന്ന് ആവത്തിച്ച ഔഷധങ്ങളുടെയും ഒക്കെ ഫലമായി രോഗശമനങ്ങ ഉണ്ടാകുന്നുണ്ട് എന്നു കണ്ടെത്തുന്നപക്ഷം മസ്തിഷ്‌കത്തെയും രോഗനിവാരണത്തിനു സഹായകമാകാവുന്ന ശാരീരികസ്രവങ്ങളുടെ ഉത്പാദനത്തെയും നിയന്ത്രിക്കാ സാധിക്കുന്നതിനാലായിരിക്കും അതെന്ന്  വ്യാഖ്യാനിക്കാ കഴിയുന്നിടത്തല്ലേ യഥാഥ ശാസ്ത്രീയത?

യോഗയെപ്പറ്റി പഠിക്കുമ്പോ പതഞ്ജലിയുടെ അഷ്ടാംഗയോഗത്തിലെ യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നീ ഓരോ പടികളും നമ്മുടെ മനശ്ശാന്തിയെയും അതിന്റെ ഫലമായുണ്ടാകുന്ന രോഗശാന്തിയെയും എങ്ങനെ സഹായിക്കുന്നു എന്നാണ് നാം പഠിക്കേണ്ടത്.

അക്യുപങ്ച ബിന്ദുക്ക നമ്മുടെ ഏതേത് ആന്തരികാവയവങ്ങളുമായി ബന്ധപ്പട്ടവയാണെന്നും ആ അവയവങ്ങ പരസ്പരം എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നും മനസ്സിലാക്കാ താവോ ദശനത്തിലെ പ്രതീകാത്മകമായ ഒരു സങ്കല്പനത്തിന്റെ വ്യാഖ്യാനമുപയോഗിക്കുന്നുണ്ട്.

യി-യാങ്ങ് ധ്രുവങ്ങക്കിടയിലുണ്ടാകുന്ന രൂപാന്തരത്തിന്റെ അഞ്ചുഘട്ടങ്ങക്ക് ഏറ്റം നല്ല ഉദാഹരണം പ്രഭാതം, മധ്യാഹ്നം, അപരാഹ്നം, സായാഹ്നം, രാത്രി എന്നിവയാണ്. ഈ സമയങ്ങളിലോരോന്നിലും ശക്തമാകുന്ന ഊജങ്ങക്ക് യഥാക്രമം ആരോഹണോജം, സജീവോജം, അവരോഹണോജം, സാന്ദ്രോജം, പ്ലവനോജം എന്നിങ്ങനെ പേരുകളുണ്ട്. അവയെ യഥാക്രമം പ്രതീകാത്മകമായി വൃക്ഷോജം, അഗ്ന്യൂജം, ഭൗമോജം, ലോഹോജം, ജലോജം എന്നിങ്ങനെയും വിളിക്കാറുണ്ട്.

''അഗ്നി ഭൂമിയുടെ മാതാവാകുന്നു. ഭൂമി ലോഹങ്ങളുടെ മാതാവാണ്. ലോഹം ജലത്തിന്റെ മാതാവാണ്. ജലം വൃക്ഷത്തിന്റെ മാതാവാണ്. വൃക്ഷം അഗ്നിയുടെ മാതാവാണ്'' എന്ന ആ പ്രതീകാത്മകമായ ചൈനീസ് പഞ്ച ചൈതന്യ സിദ്ധാന്തം നമ്മുടെ ശരീരത്തിലെ ഓരോ മുഖ്യ ആന്തരികാവയവത്തിന്റെയും ഊജസ്വഭാവവും അവയവങ്ങ തമ്മിലുള്ള ബന്ധവും സമഗ്രമായി മനസ്സിലാക്കാനും ആധുനികശാസ്ത്രവും സമ്മതിക്കുന്ന ചില ശരീരശാസ്ത്ര തത്ത്വങ്ങ സുഗ്രഹമാക്കാനും സഹായകമാണ്.

അതായത് വൃക്ഷം (വിറക്) തീക്ക് ഇന്ധനമാകുന്നതും തീയ് ചാരമായി മണ്ണിന്റെ ഭാഗമാകുന്നതും മണ്ണിലെ സാന്ദ്രതയേറിയ ഭാഗം ലോഹമാകുന്നതും ലോഹങ്ങ ഉരുകി ദ്രാവകരൂപം പ്രാപിക്കുന്നതും ഓമയി വച്ചാ പോഷണചക്രവും വൃക്ഷം ഭൂമിയെ പിളക്കുന്നതും ഭൂമി ജലത്തെ ആഗിരണം ചെയ്യുന്നതും ജലം തീയ് കെടുത്തുന്നതും തീയ് ലോഹത്തെ ഉരുക്കുന്നതും ലോഹം (കോടാലി) വൃക്ഷം മുറിക്കുന്നതും ഓമയി വച്ചാ നിയന്ത്രണചക്രവും എളുപ്പം ഓമിക്കാ സഹായിക്കും.

അതായത് വൃക്ഷം - അഗ്നി - ഭൂമി - ലോഹം - ജലം - വൃക്ഷം എന്നിങ്ങനെ പോഷണചക്രവും വൃക്ഷം - ഭൂമി - ജലം - അഗ്നി - ലോഹം - വൃക്ഷം എന്നിങ്ങനെ നിയന്ത്രണചക്രവും എളുപ്പം ഓമിക്കാം.

ഈ ഊജങ്ങളുമായി നമ്മുടെ ആന്തരികാവയവങ്ങളും ആഹാരസാധനങ്ങളും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് വ്യക്തമാക്കാ ശ്രമിക്കാം.

കരളും പിത്താശയവും പ്രവത്തിക്കാവേണ്ട ആരോഹണോജം അടങ്ങുന്ന ആഹാരസാധനങ്ങ ഇലക്കറിക, കാരറ്റ്, ചെറുപയ, കൂണുക മുതലായവയാണ്. കൂടാതെ പൊതുവേ പറഞ്ഞാ പുളിരസമുള്ള ആഹാരസാധനങ്ങക്ക് ആരോഹണോജമാണുള്ളത്.

സജീവോജമുപയോഗിച്ചാണ് ഹൃദയവും ചെറുകുടലും പ്രവത്തിക്കുന്നത്. നെല്ലിക്കാ, വെണ്ടയ്ക്കാ മുതലായവയിലും പാവയ്ക്കാ മുതലായ കയ്പുരസമുള്ള എല്ലാ ആഹാരസാധനങ്ങളിലും സജീവോജമുണ്ട്.

പ്ലീഹ / പാക്രിയാസ്, ആമാശയം എന്നിവ പ്രവത്തിക്കാ ഉപയോഗിക്കുന്ന അവരോഹണോജം ഉള്ള ആഹാരസാധനങ്ങ - കാബേജ്, മത്തങ്ങാ, മധുരക്കിഴങ്ങ്, ഉരുണ്ട ആകൃതിയുള്ള പച്ചക്കറിക മുതലായവ - മധുരമുള്ളവയാണ്.

സാന്ദ്രോജം ഉപയോഗിച്ചു പ്രവത്തിക്കുന്ന ആന്തരികാവയവങ്ങ ശ്വാസകോശങ്ങളും വകുടലുമാണ്. പെരുകിലംവേര്, മുള്ളങ്കി, താമരക്കിഴങ്ങ്, കുരുമുളക്, ഏലയ്ക്കാ, മല്ലി, മുളക്, ഗ്രാമ്പൂ, ജീരകം മുതലായവയുടെ ഊജം സാന്ദ്രോജമാണ്. ഇവ പൊതുവേ എരിവുള്ളവയാണ്.

വൃക്കകളും മൂത്രാശയവും പ്രവത്തിക്കാ വേണ്ട പ്ലവനോജം ഉള്ള ആഹാരസാധനങ്ങളാണ് സോയാബീസും സോയാസോസും കടസസ്യങ്ങളും. ഇവ പൊതുവേ ഉപ്പുരസമുള്ളവയാണ്.

ഇതുപോലെ  ഭാരതീയമായ പുരാണതിഹാസങ്ങളിലെയും വേദോപനിഷത്തുകളിലെയും പ്രതീകാത്മകതയെയും അതിനിന്നു കണ്ടെത്താനായേക്കാവുന്ന ശാസ്ത്രതത്ത്വങ്ങളെയും നാം അംഗീകരിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യേണ്ടതുണ്ട്. അതിലൂടെയേ നമുക്ക് ഹിന്ദുത്വ വിഭാഗീയത യുടെയും സങ്കുചിതത്വത്തിന്റെയും സ്ഥാനത്ത് ആഗോളവും സാവത്രികവും സുസ്ഥിരവുമായ      ശാസ്ത്രീയ വികാസം നേടാനാവൂ.

ശാസ്ത്രീയതയെയും ദാശനികതയെയും സമന്വയിച്ചു മനസ്സിലാക്കിയിരുന്ന, നിത്യചൈതന്യയതിയുടെ ഗുരുവായ നടരാജഗുരുവിന് അത് പകന്നുകിട്ടിയത് നാരായണഗുരുവിനിന്നായിരുന്നു. നാരായണഗുരുവിന്റെ 'ദശനമാല' എന്ന സംസ്‌കൃതകൃതിയിലെ സമഗ്രദശനവും ആധുനികശാസ്ത്രദശനങ്ങളും ചേത്തുവച്ച് നടരാജഗുരു An Integrated Science of the Absolute-ഉം നിത്യചൈതന്യയതി Psychology of Darsanamala-യും രചിച്ചത് അങ്ങനെയാണ്.

വൈരുദ്ധ്യാധിഷ്ഠിതമായ, അഥവാ ദ്വന്ദാത്മകമായ, ഭാരതീയ ശൈലിയി പറഞ്ഞാ യോഗാത്മകമായ, (dialectical) ദാശനിക അടിത്തറയുള്ളതായിരിക്കണം, ശാസ്ത്രീയത.

നാരായണഗുരു എല്ലാറ്റിനെയും ശാസ്ത്രീയമായി സമീപിച്ചിരുന്നയാ ആയിരുന്നു. ജനങ്ങ എവിടെ നില്ക്കുന്നോ അവിടേക്ക് ഇറങ്ങിച്ചെന്ന് പറയാനുള്ളത് പറയുകയും ചെയ്യേണ്ടത് ചെയ്യുകയും ചെയ്യുക എന്നതായിരുന്നു അദ്ദേഹത്തിന്റെ സമീപനം. ജാതിക്കെതിരെ എഴുതിയ 'ജാതിനിണയം' എന്ന കൃതി സംസ്‌കൃതത്തി തുടങ്ങിയതിപ്പോലും എതികക്ഷി നില്ക്കുന്നിടത്തു ചെന്ന് അവരുടെ ഭാഷയിലും അനിഷേധ്യമായ വാദമുഖങ്ങളുപയോഗിച്ചും ഒന്നിനെയും പ്രത്യക്ഷമായി എതിക്കാതെ കാര്യങ്ങ യുക്തിഭദ്രമായി വ്യക്തമാക്കുന്ന ശാസ്ത്രീയസമീപനം കാണാം. അരുവിപ്പുറം പ്രതിഷ്ഠയിപ്പോലും ആ ശാസ്ത്രീയസമീപനമുണ്ട്. 

Sunday 3 January 2021

മാതൃദർശനം - നിത്യചൈതന്യയതി എഴുതിയ അവതാരികയും കവിതയും

         1988- പ്രസിദ്ധീകരിച്ച 'ദർശനഗീതങ്ങൾ' എന്ന എന്റെ    കവിതാസമാഹാരത്തിന് നിത്യചൈതന്യയതി എഴുതിയ   അവതാരികയിൽ  'മാതൃദർശനം' എന്ന കവിതയെപ്പറ്റി  പരാമർശിക്കുന്ന ഭാഗം:

ആധുനികന്റെ വ്യവഹാരത്തിലുള്ള ശാസ്ത്രവും ഭാഷയുമെല്ലാം മൂല്യശോഷണം വന്നവയാണ്. എന്നാൽ അവന്റെ ജീവിതത്തിന് അവസാനമില്ലാതെ ഊർജം പകർന്നുകൊടുക്കുന്ന ഒരു മൂല്യസ്രോതസ്സുണ്ട്. അത് മണ്ണിന്റെ ആഴത്തിലിരിക്കുന്ന നീരുറവ പോലെ അവന്റെ ബാഹ്യചക്ഷുസ്സിനു കാണാൻ കഴിയാത്ത ഒരു നിധികുംഭമായിരിക്കുന്നതേയുള്ളു. അങ്ങനെയൊന്നുണ്ടെന്നറിഞ്ഞവൻ അതിനെ വിലപ്പെട്ട മിത്ത് എന്നു വിളിക്കുന്നു. എന്നാൽ, വ്യവഹാരബുദ്ധിമാത്രമുള്ളവൻ മിത്തിനുകൊടുക്കുന്ന വ്യാഖ്യാനം കള്ളമെന്നാണ്. വേരറ്റുപോയിട്ടില്ലാത്ത ഏതൊരുവന്റെയും ഉള്ളിൽ ഉറഞ്ഞുതുള്ളുവാനിടയുള്ള ഒരു മിത്താണ് കവിതയുടെ നിശ്വാസമായിരിക്കുന്നത്.

ഇത് ഒരു ദേശത്തിന്റെയോ ജനതയുടെയോ മാത്രം ഹൃദയം ഞെരിക്കുന്ന കഥയല്ല. ഇതിൽ പരാമർശിക്കപ്പെടുന്ന കണ്ണുനീരും കദനഭാരവും ചുടുനിണം വീഴ്ത്തുവാനുള്ള ആവേശവും ഗതിമുട്ടി നിസ്സഹായതയിൽ ആർത്തുവിളിക്കുന്ന ശബ്ദവും ഞാൻ ഭൂമണ്ഡലത്തിന്റെ പല ഭാഗങ്ങളിലും അനുഭവിച്ചറിഞ്ഞിട്ടുണ്ട്. അമേരിക്കയിലെ ഉട്ട, കോളറാഡോ, അരിസോണ, ന്യൂ മെക്സിക്കോ എന്നീ നാലു സ്റ്റേറ്റുകൾ ഒന്നുചേരുന്ന ഒരിടമുണ്ട്. അതിനെ The four corners (നാലു മൂലകൾ) എന്നു വിളിച്ചുപോരുന്നു. നാലു സ്റ്റേറ്റുകളിലെയും ഗവർണർമാരുടെ പൂർണമായ അനുമതിയോടുകൂടി അമേരിക്കയിലെ ആദിവാസികളായ റെഡ് ഇന്ത്യൻസിന്റെ ഭൂമി വലിയ വ്യവസായ ഉടമകൾ കയ്യേറി അവിടെനിന്ന് അണുവായുധങ്ങൾക്കും ആണവനിലയങ്ങൾക്കും ആവശ്യമായ യുറേനിയം ഖനനംചെയ്യുന്നു. എന്നുമാത്രമല്ല, അതിൽനിന്നു വമിക്കുന്ന റേഡിയോ ആക്ടീവ് മാലിന്യംകൊണ്ടു ദൂഷിതമായ വിഷം കലർന്ന ജലം, ദൂഷിതമായിത്തീർന്ന ആഹാരം ഇവകൊണ്ട് ഇപ്പോൾ നൂറുകണക്കിനു സാധുക്കൾ കാൻസർരോഗം വന്ന് കടുത്ത വേദനയനുഭവിച്ച് പിടഞ്ഞു മരിക്കുന്നു. അവിടെ രോഷാകുലരായിത്തീർന്ന ആദിവാസികൾമാത്രമല്ല, മറ്റു മനുഷ്യസ്നേഹികളും 'മാതൃദർശന'ത്തിൽ കാണുന്നതുപോലെ ഉറഞ്ഞുതുള്ളി, പ്രതികാരവാഞ്ഛയുള്ളവരായി ആക്രോശിക്കുന്നത് ഞാൻ കേൾക്കുകയുണ്ടായി. അതിനെ ചിത്രീകരിക്കുന്ന അത്യന്തം ഹൃദയസ്പൃക്കായ ഒരു ഡോക്കുമെന്ററിയാണ് റ്റോബിയുടെ 'Four Courners' എന്ന ചലച്ചിത്രം. അതിന് 12 അന്തർദേശീയ അവാർഡുകിട്ടി. എന്നാൽ ഖനനം തുടർന്നുകൊണ്ടേയിരിക്കുന്നു. മനുഷ്യർ മരിച്ചുകൊണ്ടുമിരിക്കുന്നു. ഇതിന്റെതന്നെ പതിപ്പുകളാണ് ആസ്ട്രേലിയായിൽ അബോറിജിനികൾക്കും ഇന്ത്യയിൽ ആദിവാസികൾക്കും ഉണ്ടായിരിക്കുന്ന അനുഭവം. ഇത്ര ആഗോളവ്യാപ്തിയുള്ള ഒരു വിഷയത്തെ മിഥ്യയല്ലാത്ത മിത്തും നഗ്നസത്യവും കലർത്തി ഇവിടെ പാടിയിരിക്കുന്നത് ബോധപൂർവമെഴുതിയ ഒരു കവിതയാണെന്ന് എനിക്കു തോന്നുന്നില്ല. 'അമ്മ' എന്ന് ഇവിടെ വിളിക്കുന്ന പ്രകൃതീശ്വരി ജോസാന്റണിയെ ഒരു നിമിത്തമാക്കി അദ്ദേഹത്തിന്റെ തൂലികയിൽക്കൂടി പ്രകാശിപ്പിക്കുന്ന ഒരു ഉറഞ്ഞുതുള്ളലാണ്. ഇക്കവിത. ആശ്വസിക്കപ്പെടാനാവാത്ത ലോകത്തിന്റെ വിതുമ്പൽ അതിലുണ്ട്.

 മാതൃദർശനം

പൂക്കോട്ടുമലമുകളി, ലമ്മതൻ ഹൃത്തിലായ്

ശിവരാത്രി, യഗ്നിയാളുന്നു!

കാടിന്റെ സന്തതികളാടാതുറഞ്ഞിടവെ

മൂപ്പനൊരു പാട്ടു പാടുന്നു:

 

അമ്മയുടെ ചെറുമക്കളമ്മിഞ്ഞയുണ്ടിവിടെ

ഇന്നലെവരെ കഴിഞ്ഞല്ലോ!

അമ്മയെപ്പുതുവസ്ത്രമണിയിക്കുവാനെന്നു

ചൊന്നാണു ചേട്ടനിവിടെത്തി.

'എന്നിട്ടു ചേട്ടനവിടെന്തുചെയ്യുന്നു?'

അമ്മയുടെ മരവുരികളെല്ലാമഴിപ്പൂ!

അമ്മയ്ക്കു ചേരില്ല പുതുമോടി'  ചൊന്നേൻ:

കേൾ്ക്കാതെ പുതുമുലക്കച്ചയണിയിപ്പൂ!!

'അമ്മ കോപിക്കു'മെന്നേൻ ചൊന്ന നേരം

ചേട്ടത്തമോടെ ചൊന്നീടുന്നു ചേട്ടൻ:

'ഇളയവർ നിങ്ങൾക്കിറിവു കുറവല്ലോ,

നാഗരിക സംസ്കാരമെന്തെന്നതറിയൂ!

ഞാൻ പഠിപ്പിക്കും വിധത്തിൽച്ചരിക്കൂ!!'

 

അതു കേട്ടു പുസ്തകം വായിച്ചു സിനിമകൾ

കണ്ടെന്റെു മക്കൾ വളർന്നു

അവരമ്മയെയറിഞ്ഞീടാതെ നാടിന്റെ

നാറ്റങ്ങളിൽ ഭ്രമിക്കുന്നു.

 

ഞാനമ്മയോടതിനു മാപ്പു ചോദിക്കുന്നു:

തായേ, പൊറുക്കണേ തായേ!

പാവങ്ങളെങ്ങളൊടു കോപിച്ചിടൊല്ല, തുണ

വേറെയില്ലെങ്ങൾക്കു തായേ!

ഞാനിന്നുമൊരു കുഞ്ഞു മാത്രം

മുലയുണ്ടു കൊതി തീർന്നതില്ല,

ചോറോ ദഹിക്കുന്നുമില്ല,

അമ്മിഞ്ഞയല്പവും നീ ചുരത്തായ്കയാൽ

അമ്മേ വലഞ്ഞിടുന്നൂ ഞാൻ!

അമ്മേ പൊറുക്കേണമീമക്കളോടവർ-

ക്കായി ഞാൻ മാപ്പിരക്കുന്നു:

എന്താണു പരിഹാരമായ് ചെയ്തിടേണ്ടതെ-

ന്നെന്നോടു ചൊന്നാട്ടെ തായേ!

 

താൻപാടിടും പാട്ടിതേറ്റുപാടാൻപോലു-

മറിയാത്ത മക്കളെ കാൺകെ,

മൂപ്പനിലുറഞ്ഞുതുള്ളീടുവാനെത്തുന്നു,

പൂക്കോട്ടു വനഭൂമി, യമ്മ!

അമ്മയുടെ ശക്തിയാൽ മൂപ്പൻ നിറ, ഞ്ഞതാ

അക്ഷികളിലമ്മതൻ രൂപം!!

മുഖമാകെ രോഷം നിറഞ്ഞു ചോന്നീടവെ

സ്വരവും തെളിഞ്ഞുയര്ന്നല്ലോ!!!

അതു കേട്ടു ഞെട്ടിയുണരുന്നോരു മക്കളെ

നോക്കിയാണമ്മയുറയുന്നു:

 

''ഈയഗ്നിയുള്ളിലാളട്ടെ!

എന്നെയറിയാത്തോരു മക്കളെയൊക്കെയും

കൊന്നിവിടെ രക്തം തെളിക്കൂ!!

ശിവരാത്രി ശവരാത്രിയാക്കൂ!!

 

അമ്മയുടെ മൊഴികളിലുയര്ന്ന  ശാപാഗ്നിയിൽ

സ്വന്തമാം മക്കളെരിയായ്വാൻ

എന്താണു വഴിയെന്നു ചിന്തിച്ചുണർന്നിട്ടു

മൂപ്പൻ മൊഴിഞ്ഞിടുവതെന്തേ?

 

അമ്മയെ നിങ്ങൾക്കറിഞ്ഞീടുകില്ലെങ്കി-

ലെന്നോടു ചോദിക്ക ചൊല്ലാം

അമ്മ തന്നമ്മിഞ്ഞ തുള്ളി നാവിൽത്തൊട്ടു-

മഗ്നിയുള്ളത്തിൽ ധരിച്ചും

അമ്മയുടെ വാക്കിന്റെളയൂക്കിലാളിപ്പടർ-

ന്നീടേണ്ട മക്കളാം നിങ്ങൾ!

 

അമ്മയുടെ ശാപാഗ്നി വീഴാതിരിക്കുവാൻ

അമ്മയ്ക്കു മരവുരികളേകൂ!

അതു ധരിച്ചീടിലേ അമ്മിഞ്ഞ നല്കുവാൻ

അമ്മയ്ക്കു സ്നേഹമുണ്ടാകൂ!!