Total Pageviews

Thursday 27 August 2015

ഗുരുസ്മരണയോടെ

ശ്രീ. ഡി. പങ്കജാക്ഷക്കുറുപ്പിന്റെ ദര്ശനത്തിലേക്ക്

2016 സെപ്റ്റംബര്‍ 18-ന് നമ്മുടെയൊക്കെ പ്രിയപ്പെട്ട മാര്ഗദര്ശിയായിരുന്ന ശ്രീ. ഡി. പങ്കജാക്ഷക്കുറുപ്പിന്റെ പന്ത്രണ്ടാം ചരമവാര്ഷികമാണ്.
1983-ല്ആലപ്പുഴയില്കഞ്ഞിപ്പാടത്തു ചെന്ന്  ശ്രീ. ഡി. പങ്കജാക്ഷക്കുറുപ്പിനെ പരിചയപ്പെടുകയും ഏതാനും ദിവസം അദ്ദേഹത്തോടൊപ്പം ചെലവഴിക്കുകയും ചെയ്യാനായി ഊട്ടി നാരായണഗുരുകുലത്തില്നിന്ന് എന്നെ അയയ്ക്കുന്നത് ഗുരു നിത്യചൈതന്യയതിയാണ്. സാമൂഹികപ്രവര്ത്തനവും അതിനുതകുന്ന ആശയപ്രസാരണവും എന്റെ സ്വധര്മ്മമാണെന്ന് ഞാനന്നാണ് കണ്ടെത്തുന്നത്. ഇപ്പോള്ഞാന്ഒരു രാസത്വരകമാണെന്ന് സ്വധര്മനിശ്ചയം സുവ്യക്തമായിട്ടുണ്ട്. ഒരു രാസത്വരകമെന്നനിലയില്ലോകത്തെവിടെയുമുള്ള മനുഷ്യരെ  ശ്രീ. ഡി. പങ്കജാക്ഷക്കുറുപ്പിന്റെ ദര്ശനത്തിലേക്ക് ആകര്ഷിക്കാനും അതിനെ വികസിപ്പിക്കാനും എങ്ങനെയെല്ലാം സാധിക്കും എന്ന ഒരു തുറന്ന ചിന്തയ്ക്കായാണ് ഞാന്ഇതെഴുതുന്നത്.
അദ്ദേഹത്തിന്റെ ദര്ശനം നമ്മുടെയൊക്കെ മനസ്സുകളില്മാത്രമോ കേരളത്തില്മാത്രമോ മാത്രം ഒതുങ്ങേണ്ടതല്ല എന്ന കാര്യത്തില്നമുക്കാര്ക്കും സംശയമുണ്ടാവില്ല. ഇപ്പോള്ഇന്റര്നെറ്റിലൂടെ ലോകമെങ്ങും വലിയ ചെലവില്ലാതെ ആശയങ്ങള്എത്തിക്കാനും സോഷ്യല്മീഡിയായിലൂടെ പങ്കുവച്ചുകൊണ്ട് ചര്ച്ചചെയ്യാനും അനായാസം സാധിക്കും. ആദ്യം ആഗോള മലയാളികള്ക്കിടയിലേക്ക് ശ്രീ ഡി.പങ്കജാക്ഷക്കുറുപ്പിന്റെ ദര്ശനം എത്തിക്കുകയും സജീവമായ ചര്ച്ചയ്ക്കും ജീവിതപരീക്ഷണങ്ങള്ക്കും വിധേയമാക്കിക്കൊണ്ട് പുനരാവിഷ്കരിക്കുകയും ചെയ്യാന്ഒരു കര്മ്മപദ്ധതിയാണ് ഞാന്ഇവിടെ അവതരിപ്പിക്കുന്നത്.
ഗുരുവിന്റെയും കുറുപ്പുസാറിന്റെയുമൊക്കെ കാഴ്ചപ്പാടുകള്‍ സ്വാംശീകരിക്കാന്‍ എനിക്കു കഴിഞ്ഞിട്ടുണ്ടോ എന്നു ചോദിച്ചാല്‍ പ്രായോഗികമായി ഇല്ലെന്നേ സത്യസന്ധമായ ഉത്തരം പറയാനാവൂ. പക്ഷേ, ഭാവിലോകത്തിന് ഇവര്‍ രണ്ടുപേരെയും അവഗണിക്കാനാവില്ലെന്ന ഉത്തമബോധ്യം എനിക്കിന്നുണ്ട്. അവരുടെ ആശയപ്രചാരണത്തിനായി എന്നാലാവുന്നതെല്ലാം ചെയ്യാന്‍ തയ്യാറാകുക എന്നാണ് എനിക്കിന്നു കിട്ടിയിട്ടുള്ള ഉള്‍വിളി. അതനുസരിച്ചാണ് എന്റെ ഒരു ബ്ലോഗും ഫേസ്ബുക്ക് പേജും ദര്‍ശനം മാസികയില്‍നിന്നും കുറുപ്പുസാറിന്റെ പുസ്തകങ്ങളില്‍നിന്നുമുള്ള ഉദ്ധരണികള്‍കൊണ്ട് സമ്പന്നമാക്കുക എന്ന തീരുമാനത്തില്‍ ഞാനെത്തിയിരിക്കുന്നത്. എല്ലാ തിങ്കളാഴ്ചകളിലും nityadarsanam.blogspot.in എന്ന ബ്ലോഗില്‍ പങ്കജാക്ഷക്കുറുപ്പ് എഴുതിയതോ ദര്‍ശനം മാസികയില്‍ വന്നിട്ടുള്ളതോ ആയ ഒരു ലേഖനമോ കുറിപ്പോ ഉണ്ടാവും. ഫേസ്ബുക്കിലെ എന്റെ josanton പേജില്‍ അതിന്റെ ലിങ്കും ഉണ്ടാകും. ഫേസ്ബുക്കിലെ എന്റെ പേജ് ലൈക്ക് ചെയ്‌താല്‍ പോസ്റ്റുകള്‍ പങ്കുവച്ചുകൊണ്ട് യഥാര്‍ഥ ഭൂമിക്കാരനായ പങ്കജാക്ഷക്കുറുപ്പിന്റെ രാഷ്ട്രാതീത സൗഹൃദദര്‍ശനം ലോകമെങ്ങും എത്തിക്കാം. 

തുടര്‍ന്നു ചെയ്യാന്ഉദ്ദേശിക്കുന്നത് അദ്ദേഹം നമുക്കു രേഖപ്പെടുത്തിത്തന്നിട്ടുള്ള ചിന്തകളുടെ ആദ്യപാഠം, പുതിയലോകം പുതിയവഴി എന്ന പുസ്തകം ഇന്റര്നെറ്റിലൂടെ ലോകമെങ്ങും എത്തിക്കുക എന്ന പ്രവര്ത്തനമാണ്. അത് ഓരോ അധ്യായമായി മൂന്നുമാസംകൊണ്ട് സോഷ്യല്മീഡിയാ ഉപയോഗിച്ച് പ്രചരിപ്പിക്കുകയും ചര്ച്ചചെയ്യുകയും ചെയ്യണം. കേരളത്തില്ത്തന്നെയുള്ള മലയാളികളുടെ പുതിയ തലമുറയ്ക്കുപോലും മലയാളം ലിപികളും അക്ഷരങ്ങളും അവയുടെ കൃത്യമായ ഉച്ചാരണവും നിശ്ചയമില്ലാത്ത അവസ്ഥയാണ് ഇന്നുള്ളത്. ആഗോളമലയാളികളുടെയും അന്ധന്മാരുടെയും കാര്യം പ്രത്യേകം പറയേണ്ടതില്ല. അതിനാല്കേരളത്തില്ഇന്നുള്ള ഇംഗ്ലീഷ്മീഡിയം മലയാളികളെയും മലയാളത്തോടു കൂടുതല്സ്നേഹമുള്ള ഇവരെയും കൂടി പരിഗണിച്ച് പുസ്തകം സ്ഫുടമായി വായിച്ച് സൗജന്യമായി യു ട്യൂബിലൂടെയോ പോഡ്കാസ്റ്റിങ്ങിലൂടെയോ ലോകമെങ്ങും എത്തിക്കുക എന്നതായിരിക്കും പുസ്തകത്തിന്റെ വ്യാപകമായ പ്രചാരണത്തിന് നാം ഉപയോഗിക്കുന്ന മാര്ഗം. പുസ്തകം അതിന്റെ ചര്ച്ചാസ്വഭാവത്തിന്റെ സജീവത നിലനിര്ത്തിക്കൊണ്ടുതന്നെ അവതരിപ്പിക്കണം. ഒപ്പം പ്രേക്ഷകരുടെ / ശ്രോതാക്കളുടെ പ്രതികരണങ്ങള്സമാഹരിക്കുകയും ചെയ്യണം. വിക്കിപീഡിയായുടെ മാതൃക സ്വീകരിച്ച് ഇതിനൊക്കെ വരുന്ന ചെലവ് സംഭാവനകളിലൂടെ സമാഹരിക്കാം. (വിക്കിപീഡിയാ മാതൃകയില്നിന്നു വ്യത്യസ്തമായി ഇതിനായി പ്രവര്ത്തിക്കുന്നവര്ക്ക് അര്ഹിക്കുന്ന പ്രതിഫലം നല്കേണ്ടതുണ്ട്). കൂടാതെ സൃഷ്ടിപരമായ പ്രതികരണങ്ങളുടെ അടിസ്ഥാനത്തില് പുസ്തകത്തിലെ ചിന്തകള്വികസിപ്പിക്കുന്നവരെ കണ്ടെത്തി അവര്ക്ക് പ്രോത്സാഹന പുരസ്കാരങ്ങള്നല്കുന്നതും ആലോചിക്കേണ്ടതാണ്. മുനി നാരായണപ്രസാദ് എഴുതിയ അറിവിന്റെ ആദ്യപാഠങ്ങള്എന്ന കൃതിയെ അടിസ്ഥാനമാക്കി ഏതാനും വര്ഷമായി ശ്രീ. പി. കെ. ശിവപ്രസാദിന്റെ സൗമനസ്യത്തില്എല്ലാ പ്രായക്കാര്ക്കുമായി നടത്തപ്പെടുന്ന സ്കോളര്ഷിപ്പു പരീക്ഷകളുടെ മാതൃക സ്വീകരിച്ച് എല്ലാ പ്രായക്കാര്ക്കുമായി പരീക്ഷകള്നടത്തുന്നതും നന്നായിരിക്കും. കയ്യിലുള്ള പണം സൃഷ്ടിപരമായി എങ്ങനെ ഉപയോഗിക്കണം എന്നു ചിന്തിക്കുന്നവരുടെ സംഭാവനകള്ഇക്കാര്യത്തിന് ഉപയോഗിക്കാനാവും.

NB

25-08-2002-ന് ഡി. പങ്കജാക്ഷക്കുറുപ്പ് 

ദര്‍ശനം മാസികയില്‍ പ്രസിദ്ധീകരിച്ചതും 

2013 ഡിസംബര്‍ ലക്കത്തില്‍ 

പുനഃപ്രസിദ്ധീകരിച്ചതുമായ ഒരു ലേഖനം 

11-09-2016-ന് പുനഃപ്രസിദ്ധീകരിക്കുന്നതാണ് 

Sunday 23 August 2015

ഗ്ലോബല്‍ മധുവിധു

വധു:
എന്‍ വിവാഹംകഴിഞ്ഞാദ്യത്തെ ഓണമാം നാളെ
എന്‍ പ്രാണനാഥനീ നാട്ടിലില്ലാതെ എന്തോണം?

വരന്‍:
ലോകമിങ്ങേകമാ, ണിന്നുദൂരങ്ങളി,-
ല്ലങ്ങിങ്ങു കാണുവാനല്ലോ
ഇന്റര്‍നെറ്റ് ഫോണുകള്‍, വെബ്ക്യാമറായുമി-
ങ്ങുള്ളതും തന്നതും നോക്കൂ:
എന്നെ നീ, നിന്നെ ഞാന്‍ - തങ്ങളില്‍ കണ്ടുക-
ണ്ടിങ്ങനെ മിണ്ടിയാല്‍ പോരേ?

വധു:
പോര, ഞാനിന്നിവിടുണ്ടാക്കിയിട്ടുള്ള
ഊണിന്‍ രുചിയിതിലൂടെ
ഞാനെങ്ങനെത്തിക്കും? എങ്ങനെ ചുംബന -
നിര്‍വൃതി നാമാസ്വദിക്കും?
എങ്കിലുമിങ്ങോട്ടു പോരേണ്ട, യങ്ങുള്ള
ജോലി പോയാല്‍ ഗതിയെന്ത്?

വരന്‍:
ഇങ്ങുള്ളൊരെന്റെ വിദ്യാര്‍ഥികള്‍ക്കൊക്കെയും
ഇന്റര്‍നെറ്റു,ണ്ടാകയാലാവും
അങ്ങു വന്നാലുമവിടിരുന്നെന്‍ പണി
വീഴ്ചയില്ലാതെ ചെയ്തീടാന്‍
ആകയാല്‍ ഞാന്‍ വരുന്നെന്നേക്കുമായെന്റെ
ജീവന്റെ ജീവനങ്ങല്ലേ?

വധു:
എന്‍ വിവാഹം കഴിഞ്ഞാദ്യത്തെ ഓണമാം നാളെ!
ഇങ്ങിരുന്നും പണി ചെയ്യുവാനാവുകില്‍
എത്രയാനന്ദമാം പിന്നെ?
എന്‍ പ്രിയന്‍ നീ നാട്ടിലുണ്ടെങ്കിലെന്നുമി-
ങ്ങോണമാണെന്നറിയില്ലേ?

എന്നുമോണം നുകര്‍ന്നിങ്ങു ജീവിച്ചിടാന്‍ വാ വാ!!

Thursday 20 August 2015

ഓണപ്പൊരുള്‍*


തിരുവോണം മലയാളികളുടെ മന-
മിരുഭാവങ്ങളൊരേസമയ,ത്തൊരു
മുഖമേയിരുവശമാ,യണിയുന്നൊരു
പെരുനാള്‍, കപടം തന്‍ പെരുനാള്‍!

ഒരു പൊളി പോലും പറയാ,തൊരു ചെറു
ചതിയുടെ തരിയും പെരുമാറ്റങ്ങളി-
ലുതിരാ,തൊരുമയി,ലൊരു ജനതതിയിവി-
ടൊരുസമഭാവനയോടെ വളര്‍ന്നൊരു
ഭരണം, മാബലി ഭരണം, സ്മരണയി-
ലുണരവെ ചതിയെ വണങ്ങും നാള്‍!

മാബലിഭരണമതട്ടിമറിച്ചതി-
ലേതൊരു ധര്‍മ്മപുനഃസ്ഥാപന? -മതു
ചൊല്ലുക! - വെല്ലുവിളിക്കെ, പരിസ്ഥിതി-
രക്ഷണവാദം കേള്‍ക്കുന്നു:

'ഭൂവിലെ വിഭവസമൃദ്ധിയുമൂര്‍ജ-
സ്രോതസ്സുകളും വറ്റിക്കുംവിധ-
മരുതരുതുപഭോഗത്വര, ധൂര്‍ത്താല്‍
ഭുവനമിതപകടമേഖലയില്‍!

സമതയുമൊരുമയുമുണ്ടാവുകിലും
തലമുറ പലതിവിടിനിയും വളരാന്‍
വിഭവസമൃദ്ധിയതവശേഷിക്കും-
വിധമൊരു വികസനനയമില്ലായ്കില്‍
ഉലകിതകാലത്തവസാനിക്കും
ഉണരുക ഭൂവിനെ രക്ഷിക്കാന്‍!!'

എന്നുടെ വെല്ലുവിളിക്കിതു മറുപടി!
വിഷ്ണുവതാരെന്നറിയുന്നേന്‍!!

മാബലിഭരണമതോര്‍മിക്കുമ്പോ ള്‍
വാമനനനെന്തിനണഞ്ഞെന്നും കൂ-
ടറിയണമെന്നുമതോര്‍ക്കണമെന്നും
പറയുവതാണീ ആചാരം!!!
ഇരുവശവും കണ്ടൊരുനടുനിലയി-
ലിരുന്നരുളുന്നൊരു നിരപേക്ഷസ്ഥിതി
സത്യ! -മിതറിയാനാചാരങ്ങള്‍,
കഥകളു, മര്‍ഥം തേടുക നാം!!

* തിരുവോണനാളുകളില്‍ മലയാളികള്‍ വാമനമൂര്‍ത്തിയായ തൃക്കാക്കരയപ്പനെ പൂജിക്കുന്ന പതിവ് ഈ കവിതയുടെ ആദ്യഭാഗം രചിക്കാന്‍ പ്രകോപനമായെങ്കിലും ഗുരുകുല വിദ്യാഭ്യാസത്തിലൂടെ എനിക്കു കിട്ടിയ വേദാന്തദര്‍ശനമാണ് കവിതയുടെ ആത്യന്തികപ്രചോദനം.

മുപ്പതോളം വര്‍ഷം മുമ്പ് എഴുതിയ ഈ കവിത ഇന്നും പ്രസക്തമായിരിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല.

Wednesday 19 August 2015

e-Literacy Theme Song - Connected Learning

ആറു വർഷം മുൻപ് ഞാൻ എഴുതിയ ഈ ഇ-കവിത ആകാശസീമകളിലൂടെ ആഫ്രിക്കയിലെത്തി 
ഒരു സുഡാൻകാരി പാടിയത് കേൾക്കുക: 

Sunday 16 August 2015

'നന്മക്കുട്ടി' പ്രകാശിതയായ ദിവസം

പൊന്‍കുന്നത്ത് ജനകീയ വായനശാലയിലുള്ള ഗുരു നിത്യചൈതന്യ പഠനകേന്ദ്രത്തില്‍വച്ച്  ആഗസ്റ്റ് 16-ന്  'നിത്യചൈതന്യയതിയും ചിത്രകലയും' എന്ന സെമിനാർ നടന്നു. ഗുരുനിത്യ ചൈതന്യയതിയുടെ  ശിഷ്യരായ ആര്ടിസ്റ്റ് പ്രമോദ് കുരമ്പാല, സുഗത പ്രമോദ്, ജോസ് ഗ്രാമനികേതൻ, എന്നിവർ ഗുരു നിത്യ ചൈതന്യ യതിയെ ഒരു ചിത്രകാരനും ചിത്രകലാധ്യാപകനും യഥാർഥ ഗുരുവുമായി അറിഞ്ഞ അനുഭവം ഹൃദയസ്പർശിയായി പങ്കുവച്ചു. മോഡറേറ്റർ ആയിരുന്ന ആർട്ടിസ്റ്റ് പ്രഭ പാലാ തനിക്ക് ഗുരുവുമായി നേരിട്ട്  സമ്പർക്കം പുലർത്താൻ ഏതാനും ദിവസമേ കഴിഞ്ഞിട്ടുള്ളൂ എന്നും എങ്കിലും തന്റെ ചില കവിതകൾക്ക് ആ സമ്പർക്കം ജന്മം നല്കുകയുണ്ടായി എന്നും വ്യക്തമാക്കി. ആ  കവിതകൾ അദ്ദേഹം ചൊല്ലുകയും ചെയ്തു. 

ഇ-പുസ്തകം പ്രകാശനം ചെയ്യാനെത്തിയ സെബാസ്റ്റ്യൻ പനക്കൽ ശിഷ്യരുടെ അനുഭവവിവരണങ്ങൾ ഗുരു നിത്യയെ തൻറെ ഹൃദയത്തിലും പ്രതിഷ്ടിക്കാൻ പ്രേരിപ്പിക്കുന്നതായി നന്ദിപൂർവം പ്രസ്താവിച്ചു. 'നന്മക്കുട്ടി കേട്ട കഥകള്‍ - പറഞ്ഞവയും' പ്രകാശിപ്പിച്ചുകൊണ്ട് തൻറെ വിദ്യാഭ്യാസാനുഭവങ്ങൾ പങ്കുവച്ചപ്പോൾ ഗുരു നിത്യയുടെ വിദ്യാഭ്യാസ ദർശനവുമായി എത്രമാത്രം ചേർന്നുനിൽക്കുന്ന ആളാണ്‌ അദ്ദേഹം എന്ന് ശ്രോതാക്കൾക്കെല്ലാം വ്യക്തമായി 10 വയസ്സിൽ താഴെ മാത്രം പ്രായമുള്ള കുട്ടികൾ വരച്ച  കവറും ചിത്രങ്ങളും അടങ്ങിയ ഈ ഇ-പുസ്തകം ഗുരുതന്നെ പ്രകാശനം ചെയ്യുന്നതായാണ് എനിക്ക് തോന്നിയത്. 'നാരായണീയർ'  എന്ന് സ്വയം വിളിക്കുന്ന അനേകരെക്കാൾ വി. ടി. ഭട്ടതിരിപ്പാടും എ. കെ. ജിയും ഒക്കെയായിരുന്നു നാരായണ ഗുരുവിൻറെ യഥാർഥ ശിഷ്യർ എന്ന് ഗുരു നിത്യ ഒരിക്കൽ പറഞ്ഞത് എനിക്ക് ഓർമ വന്നു.  

സെബാസ്റ്റ്യൻ പനക്കൽ പ്രകാശിപ്പിച്ച 'നന്മക്കുട്ടി കേട്ട കഥകള്‍ - പറഞ്ഞവയും'  എന്ന ഇ-പുസ്തകത്തിൻറെ ആമുഖത്തില്‍ കൊടുത്തിട്ടുള്ള ഒരു സ്വപ്‌നം ഇനിയും പകര്‍ത്താം:


''ഞാന്‍ ആദ്യാക്ഷരം പഠിച്ച പ്ലാശനാല്‍ സര്‍ക്കാര്‍ എല്‍. പി. സ്‌കൂളിലെ കുട്ടികളോട് പറഞ്ഞ കുറെ കഥകളും അവ പറഞ്ഞപ്പോള്‍ അവര്‍ വരച്ച ചിത്രങ്ങളുമാണ് ഈ പുസ്തകത്തിലുള്ളത്. (അവര്‍ക്ക് ഒരു സ്‌കൂളില്‍ ഒരു ബസ്സ് ഇല്ല. ആ ബസ്സ് വാങ്ങാനായാണ് ഞാന്‍ ഈ പുസ്തകം അവര്‍ക്ക് സംഭാവനചെയ്തതും കുട്ടികള്‍ പടങ്ങള്‍ വരച്ചതും.) 

ഇനി നിങ്ങള്‍ക്കും ഇതിലെ കഥകള്‍ വായിച്ച് നിങ്ങളുടെ ഭാവനയ്ക്കനുസരിച്ച് പടങ്ങള്‍ വരയ്ക്കാം. അവ അയച്ചുതന്നാല്‍ അവയില്‍ തെരഞ്ഞെടുത്തവ ചേര്‍ത്ത് ഈ പുസ്തകത്തിന്റെ അടുത്ത പതിപ്പ് പ്രസിദ്ധീകരിക്കാം.

ഇനിയും ഈ പുസ്തകം മറുനാട്ടില്‍ ജീവിക്കുന്ന മലയാളിക്കുട്ടികള്‍ക്ക് ഒരു പാഠപ്പുസ്തകമായി മാറും. മലയാള ലിപിയറിയില്ലാത്ത അവര്‍ക്കായി ഈ പുസ്തകത്തിന്റെ ഇംഗ്ലീഷ് വിവര്‍ത്തനവും മംഗ്ലീഷില്‍ (transliteration) ഉള്ള മലയാളപാഠവും ചേര്‍ന്ന ഒരു പതിപ്പ് താമസിയാതെതന്നെ പുറത്തിറക്കുന്നതാണ്.


തുടര്‍ന്നുള്ള വ്യത്യസ്ത ഭാഷകളിലുള്ള ഓരോ പതിപ്പിനും വ്യത്യസ്തമായ ചിത്രങ്ങള്‍ വരയ്ക്കുന്നത്  ആഗോളവായനക്കാരായ കുട്ടികളായിരിക്കും. പ്ലാശനാല്‍ ഗവ. എല്‍. പി. സ്‌കൂളിലെ കുട്ടികളിലൂടെ ICUC Interactive Creative Universal Communication -  SMS ഭാഷയില്‍ മനസ്സിലാക്കിയാലും - I See You See - ശരിതന്നെ.) ഒരു ആഗോള സര്‍ഗവിപ്ലവത്തിന് തുടക്കമിടുകയാണ്. 

.
അതുകഴിഞ്ഞ് ഒരു ബാലകഥാ മത്സരം ഉണ്ടായിരിക്കും. ലോകത്തെവിടെയുമുള്ള 15 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഇംഗ്ലീഷിലും മലയാളത്തിലും കഥകള്‍ എഴുതാം. അവയും കുട്ടികള്‍ വരയ്ക്കുന്ന ചിത്രങ്ങളും ചേര്‍ത്ത് ഇതുപോലെ പ്രസിദ്ധീകരിക്കുന്നതാണ്.

ഈ ഇ-പുസ്തകം ഇന്റര്‍നെറ്റിലുള്ള സംവിധാനങ്ങളുപയോഗിച്ചും സോഷ്യല്‍ മീഡിയായിലൂടെയും വിറ്റഴിക്കാന്‍ പ്ലാശനാല്‍ ഗവ. എല്‍. പി. എസിലെ കുട്ടികള്‍ക്കും അവരുടെ രക്ഷാകര്‍ത്താക്കള്‍ക്കും പൂര്‍വവിദ്യാര്‍ഥികള്‍ക്കും  സെബാസ്റ്റിയന്‍ പനയ്ക്കല്‍ പരിശീലനം നല്കുന്നതാണ്. ഇങ്ങനെ ലഭിക്കുന്ന വരുമാനത്തില്‍നിന്ന് ആദ്യം കിട്ടുന്ന തുക ഈ പുസ്തകം അച്ചടിച്ചു പ്രസിദ്ധീകരിക്കാനായിരിക്കും ഉപയോഗിക്കുക. അവ പ്ലാശനാല്‍ ഗവ. എല്‍. പി. എസിലെ കുട്ടികളും അവരുടെ രക്ഷാകര്‍ത്താക്കളും പൂര്‍വവിദ്യാര്‍ഥികളും നാട്ടിലാകെ കൊണ്ടുനടന്നു വിറ്റഴിക്കും. അങ്ങനെ ബസ്സുവാങ്ങാനുള്ള പണം ഉണ്ടാക്കാന്‍ കഴിയും എന്നാണ് ഞങ്ങള്‍ പ്രത്യാശിക്കുന്നത്.''


അതേ. ICUC  എന്ന എന്റെ (ഗുരു നിത്യയുടെയും?) ആഗോളസ്വപ്‌നത്തിന് ചിറകുമുളച്ച ദിവസമാണിന്ന്. ഞങ്ങളുടെ പുസ്തകം പ്രകാശിതയായ ദിവസം. ഞങ്ങള്‍ എന്നു പറഞ്ഞത് വെറുതെയല്ല. എന്നെ അക്ഷരം പഠിപ്പിച്ച പ്ലാശനാല്‍ ഗവ. എല്‍. പി. സ്‌കൂളില്‍ ഇപ്പോള്‍ പഠിക്കുന്ന കുട്ടികളും അവര്‍ക്ക് സ്വതന്ത്രമായി വരയ്ക്കാന്‍ ധൈര്യം പകര്‍ന്ന ചിത്രകലാധ്യാപകനും ചിത്രകാരനും കവിയും നാടകകൃത്തും ഒക്കെയായ പ്രഭ പാലായും ഞങ്ങളെയെല്ലാം ഇന്റര്‍നെറ്റിലുടെ (വലയില്‍ വീഴാതെ) കൈപിടിച്ചു നടത്തുന്ന സെബാസ്റ്റ്യന്‍ പനക്കലും ഒക്കെ ചേര്‍ന്നതാണ് ഞങ്ങള്‍. കാരണം ഈ പുസ്തകം പത്തു വര്‍ഷം മുമ്പ് എഴുതിയതാണെങ്കിലും ഇന്നത്തെ രൂപത്തിലും ഭാവത്തിലും ആണ് പൂര്‍ത്തിയാക്കിയിട്ടുള്ളത് . ഞങ്ങള്‍ ഒരുമിച്ചു ചേര്‍ന്നതിന്റെ ഫലമായാണ് അതിനു കഴിഞ്ഞത്.


ഈ പുസ്തകത്തില്‍ മുപ്പതോളം ചിത്രങ്ങളേ ചേര്‍ക്കാന്‍ കഴിയുന്നുള്ളൂ. എങ്കിലും ഇതിനായി വരയ്ക്കപ്പെട്ട ഇറുനൂറിലേറെ ചിത്രങ്ങളുടെ  സ്ലൈഡ്‌ഷോ ആഗസ്റ്റ്‌ 15 ന് പ്ലാശനാല്‍ ഗ്രാമത്തിലുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രാമഫോണ്‍ മ്യൂസിയത്തില്‍ വച്ച് നടത്തുകയുണ്ടായി. ഇനിയും അവ ഗൃഹസദസ്സുകളിലൂടെ നമ്മുടെ നാട്ടിലും ഇന്റർ നെറ്റിലൂടെ ലോകമെങ്ങും കാണാൻ ഞങ്ങൾ അവസരമുണ്ടാക്കും. ഈ സംരംഭത്തില്‍ പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും തുല്യമായ അംഗീകാരവും അവസരവും നല്കുന്നതാണ്, ഒന്നും രണ്ടും സ്ഥാനങ്ങള്‍ നല്കുന്നതിനെക്കാള്‍, സര്‍ഗോന്മുഖത വളര്‍ത്തുന്നത് എന്നു ഞങ്ങള്‍ കരുതുന്നു. 

Thursday 13 August 2015

പ്ലാശനാല്‍ ഗവ. എല്‍, പി, സ്‌കൂളിലെ കുട്ടികള്‍ക്ക് സ്‌കൈപ്പിലൂടെ സ്വാതന്ത്ര്യദിനാശംസകള്‍





http://www.slideshare.net/sebastianpanakal/india-independence-day-celebration
ആഗസ്റ്റ് 15 ഉച്ചകഴിഞ്ഞ് 1-30 മുതല്‍ ലേണ്‍ ഓണ്‍ലൈന്‍ പരിപാടിയുടെ ആഭിമുഖ്യത്തില്‍ വിദേശികളായ വിക്കി അധ്യാപകര്‍ പ്ലാശനാല്‍ ഗവ. എല്‍, പി, സ്‌കൂളിലെ കുട്ടികളുമായി സ്‌കൈപ്പിലൂടെ സംസാരിക്കുകയും സ്വാതന്ത്ര്യദിനാശംസകള്‍ നേരുകയും ചെയ്യുന്നതാണ്. 
ജില്ലാതല ദേശഭക്തിഗാനാലപന മത്സരത്തില്‍ എ ഗ്രേഡോടുകൂടി ഒന്നാം സ്ഥാനം നേടിയിട്ടുള്ള പ്ലാശനാല്‍ ഗവ. എല്‍, പി, സ്‌കൂളിലെ കുട്ടികള്‍ പ്ലാശനാല്‍ സണ്ണീസ് ഗ്രാമഫോണ്‍ മ്യൂസിയത്തില്‍ വച്ച്  സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിനോടനുബന്ധിച്ചാണിത് . സ്‌കൈപ്പിലൂടെ എത്തുന്ന അവർക്ക്  സ്‌കൂള്‍ പൂര്‍വവിദ്യാര്‍ഥി ജോസാന്റണി മൂലേച്ചാലില്‍ സ്‌കൂളിനു ബസ്സ് വാങ്ങാനായി സംഭാവനചെയ്ത ബാലസാഹിത്യകൃതിക്കുവേണ്ടി സ്‌കൂളിലെ  കുട്ടികള്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനവും അവരുടെ ദേശഭക്തിഗാന അവതരണവും കാണാനും കേൾക്കാനും സാധിക്കും.  
തുടര്‍ന്ന് സ്വാതന്ത്ര്യസമരത്തില്‍ ഗ്രാമഫോണ്‍ വഹിച്ച പങ്കിനെപ്പറ്റി മ്യൂസിയം ഡയറക്ടർ സണ്ണി മാത്യു നയിക്കുന്ന സെമിനാറും ഉണ്ടായിരിക്കും. 

visit http://geogebraindia.blogspot.in/ also

Monday 10 August 2015

SHANKAR'S ON-THE-SPOT PAINTING COMPETITION

SHANKAR'S ON-THE-SPOT PAINTING COMPETITION 
An offshoot of the Shankar’s International Children’s Competition was the Shankar’s On-the-Spot Painting Competition held annually in New Delhi. It was started in 1952 when doubts were expressed about the originality of the paintings received in the Shankar’s International Children’s Competition. The On-the-Spot Painting Competition was a regular event attended by the 10,000 children from the capital and its suburbs till the year 2005. It has, however, been suspended now, owing to space constraints and traffic restrictions.
This competition is also held in Kerala. The participating children are divided into three age groups: 5-8 years, 9-12 years and 13-16 years. They are given various subjects to draw on and prizes are awarded.

visit http://www.childrensbooktrust.com/sicc.htm