ശ്രീ. ഡി. പങ്കജാക്ഷക്കുറുപ്പിന്റെ ദര്ശനത്തിലേക്ക്
2016 സെപ്റ്റംബര്‍ 18-ന് നമ്മുടെയൊക്കെ പ്രിയപ്പെട്ട മാര്ഗദര്ശിയായിരുന്ന ശ്രീ. ഡി. പങ്കജാക്ഷക്കുറുപ്പിന്റെ പന്ത്രണ്ടാം ചരമവാര്ഷികമാണ്.
1983-ല്‍ ആലപ്പുഴയില്‍ കഞ്ഞിപ്പാടത്തു ചെന്ന് ശ്രീ. ഡി. പങ്കജാക്ഷക്കുറുപ്പിനെ പരിചയപ്പെടുകയും ഏതാനും ദിവസം അദ്ദേഹത്തോടൊപ്പം ചെലവഴിക്കുകയും ചെയ്യാനായി ഊട്ടി നാരായണഗുരുകുലത്തില്നിന്ന് എന്നെ അയയ്ക്കുന്നത് ഗുരു നിത്യചൈതന്യയതിയാണ്. സാമൂഹികപ്രവര്ത്തനവും അതിനുതകുന്ന ആശയപ്രസാരണവും എന്റെ സ്വധര്മ്മമാണെന്ന് ഞാനന്നാണ് കണ്ടെത്തുന്നത്. ഇപ്പോള്‍ ഞാന്‍ ഒരു രാസത്വരകമാണെന്ന് ആ സ്വധര്മനിശ്ചയം സുവ്യക്തമായിട്ടുണ്ട്. ഒരു രാസത്വരകമെന്നനിലയില് ലോകത്തെവിടെയുമുള്ള മനുഷ്യരെ ശ്രീ.
ഡി. പങ്കജാക്ഷക്കുറുപ്പിന്റെ ദര്ശനത്തിലേക്ക് ആകര്ഷിക്കാനും അതിനെ വികസിപ്പിക്കാനും എങ്ങനെയെല്ലാം സാധിക്കും എന്ന ഒരു തുറന്ന ചിന്തയ്ക്കായാണ് ഞാന്‍ ഇതെഴുതുന്നത്.
അദ്ദേഹത്തിന്റെ ദര്ശനം നമ്മുടെയൊക്കെ മനസ്സുകളില്മാത്രമോ കേരളത്തില്മാത്രമോ മാത്രം ഒതുങ്ങേണ്ടതല്ല എന്ന കാര്യത്തില്‍ നമുക്കാര്‍ക്കും സംശയമുണ്ടാവില്ല. ഇപ്പോള്‍ ഇന്റര്നെറ്റിലൂടെ ലോകമെങ്ങും വലിയ ചെലവില്ലാതെ ആശയങ്ങള്‍ എത്തിക്കാനും സോഷ്യല്മീഡിയായിലൂടെ പങ്കുവച്ചുകൊണ്ട് ചര്ച്ചചെയ്യാനും അനായാസം സാധിക്കും. ആദ്യം ആഗോള മലയാളികള്ക്കിടയിലേക്ക് ശ്രീ ഡി.പങ്കജാക്ഷക്കുറുപ്പിന്റെ ദര്ശനം എത്തിക്കുകയും സജീവമായ ചര്ച്ചയ്ക്കും ജീവിതപരീക്ഷണങ്ങള്ക്കും വിധേയമാക്കിക്കൊണ്ട് പുനരാവിഷ്കരിക്കുകയും ചെയ്യാന്‍ ഒരു കര്മ്മപദ്ധതിയാണ് ഞാന്‍ ഇവിടെ അവതരിപ്പിക്കുന്നത്.
ഗുരുവിന്റെയും കുറുപ്പുസാറിന്റെയുമൊക്കെ കാഴ്ചപ്പാടുകള്‍ സ്വാംശീകരിക്കാന്‍ എനിക്കു കഴിഞ്ഞിട്ടുണ്ടോ എന്നു ചോദിച്ചാല്‍ പ്രായോഗികമായി ഇല്ലെന്നേ സത്യസന്ധമായ ഉത്തരം പറയാനാവൂ. പക്ഷേ, ഭാവിലോകത്തിന് ഇവര്‍ രണ്ടുപേരെയും അവഗണിക്കാനാവില്ലെന്ന ഉത്തമബോധ്യം എനിക്കിന്നുണ്ട്. അവരുടെ ആശയപ്രചാരണത്തിനായി എന്നാലാവുന്നതെല്ലാം ചെയ്യാന്‍ തയ്യാറാകുക എന്നാണ് എനിക്കിന്നു കിട്ടിയിട്ടുള്ള ഉള്‍വിളി. അതനുസരിച്ചാണ് എന്റെ ഒരു ബ്ലോഗും ഫേസ്ബുക്ക് പേജും ദര്‍ശനം മാസികയില്‍നിന്നും കുറുപ്പുസാറിന്റെ പുസ്തകങ്ങളില്‍നിന്നുമുള്ള ഉദ്ധരണികള്‍കൊണ്ട് സമ്പന്നമാക്കുക എന്ന തീരുമാനത്തില്‍ ഞാനെത്തിയിരിക്കുന്നത്. എല്ലാ തിങ്കളാഴ്ചകളിലും nityadarsanam.blogspot.in എന്ന ബ്ലോഗില്‍ പങ്കജാക്ഷക്കുറുപ്പ് എഴുതിയതോ ദര്‍ശനം മാസികയില്‍ വന്നിട്ടുള്ളതോ ആയ ഒരു ലേഖനമോ കുറിപ്പോ ഉണ്ടാവും. ഫേസ്ബുക്കിലെ എന്റെ josanton പേജില്‍ അതിന്റെ ലിങ്കും ഉണ്ടാകും. ഫേസ്ബുക്കിലെ എന്റെ പേജ് ലൈക്ക് ചെയ്‌താല്‍ പോസ്റ്റുകള്‍ പങ്കുവച്ചുകൊണ്ട് യഥാര്‍ഥ ഭൂമിക്കാരനായ പങ്കജാക്ഷക്കുറുപ്പിന്റെ രാഷ്ട്രാതീത സൗഹൃദദര്‍ശനം ലോകമെങ്ങും എത്തിക്കാം.

തുടര്‍ന്നു ചെയ്യാന്‍ ഉദ്ദേശിക്കുന്നത് അദ്ദേഹം നമുക്കു രേഖപ്പെടുത്തിത്തന്നിട്ടുള്ള ചിന്തകളുടെ ആദ്യപാഠം, പുതിയലോകം പുതിയവഴി എന്ന പുസ്തകം ഇന്റര്നെറ്റിലൂടെ ലോകമെങ്ങും എത്തിക്കുക എന്ന പ്രവര്ത്തനമാണ്. അത് ഓരോ അധ്യായമായി മൂന്നുമാസംകൊണ്ട് സോഷ്യല്മീഡിയാ ഉപയോഗിച്ച് പ്രചരിപ്പിക്കുകയും ചര്ച്ചചെയ്യുകയും ചെയ്യണം. കേരളത്തില്ത്തന്നെയുള്ള മലയാളികളുടെ പുതിയ തലമുറയ്ക്കുപോലും മലയാളം ലിപികളും അക്ഷരങ്ങളും അവയുടെ കൃത്യമായ ഉച്ചാരണവും നിശ്ചയമില്ലാത്ത അവസ്ഥയാണ് ഇന്നുള്ളത്. ആഗോളമലയാളികളുടെയും അന്ധന്മാരുടെയും കാര്യം പ്രത്യേകം പറയേണ്ടതില്ല. അതിനാല്‍ കേരളത്തില്‍ ഇന്നുള്ള ഇംഗ്ലീഷ്മീഡിയം മലയാളികളെയും മലയാളത്തോടു കൂടുതല്‍ സ്നേഹമുള്ള ഇവരെയും കൂടി പരിഗണിച്ച് ആ പുസ്തകം സ്ഫുടമായി വായിച്ച് സൗജന്യമായി യു ട്യൂബിലൂടെയോ പോഡ്കാസ്റ്റിങ്ങിലൂടെയോ ലോകമെങ്ങും എത്തിക്കുക എന്നതായിരിക്കും ഈ പുസ്തകത്തിന്റെ വ്യാപകമായ പ്രചാരണത്തിന് നാം ഉപയോഗിക്കുന്ന മാര്ഗം. പുസ്തകം അതിന്റെ ചര്ച്ചാസ്വഭാവത്തിന്റെ സജീവത നിലനിര്ത്തിക്കൊണ്ടുതന്നെ അവതരിപ്പിക്കണം. ഒപ്പം പ്രേക്ഷകരുടെ / ശ്രോതാക്കളുടെ പ്രതികരണങ്ങള്‍ സമാഹരിക്കുകയും ചെയ്യണം. വിക്കിപീഡിയായുടെ മാതൃക സ്വീകരിച്ച് ഇതിനൊക്കെ വരുന്ന ചെലവ് സംഭാവനകളിലൂടെ സമാഹരിക്കാം. (വിക്കിപീഡിയാ മാതൃകയില്നിന്നു വ്യത്യസ്തമായി ഇതിനായി പ്രവര്ത്തിക്കുന്നവര്ക്ക് അര്ഹിക്കുന്ന പ്രതിഫലം നല്കേണ്ടതുണ്ട്). കൂടാതെ സൃഷ്ടിപരമായ പ്രതികരണങ്ങളുടെ അടിസ്ഥാനത്തില് ഈ പുസ്തകത്തിലെ ചിന്തകള്‍ വികസിപ്പിക്കുന്നവരെ കണ്ടെത്തി അവര്ക്ക് പ്രോത്സാഹന പുരസ്കാരങ്ങള്‍ നല്‍കുന്നതും ആലോചിക്കേണ്ടതാണ്. മുനി നാരായണപ്രസാദ് എഴുതിയ അറിവിന്റെ ആദ്യപാഠങ്ങള്‍ എന്ന കൃതിയെ അടിസ്ഥാനമാക്കി ഏതാനും വര്ഷമായി ശ്രീ. പി. കെ. ശിവപ്രസാദിന്റെ സൗമനസ്യത്തില് എല്ലാ പ്രായക്കാര്ക്കുമായി നടത്തപ്പെടുന്ന സ്കോളര്ഷിപ്പു പരീക്ഷകളുടെ മാതൃക സ്വീകരിച്ച് എല്ലാ പ്രായക്കാര്ക്കുമായി പരീക്ഷകള്‍ നടത്തുന്നതും നന്നായിരിക്കും. കയ്യിലുള്ള പണം സൃഷ്ടിപരമായി എങ്ങനെ ഉപയോഗിക്കണം എന്നു ചിന്തിക്കുന്നവരുടെ സംഭാവനകള്‍ ഇക്കാര്യത്തിന് ഉപയോഗിക്കാനാവും.
NB
25-08-2002-ന് ഡി. പങ്കജാക്ഷക്കുറുപ്പ്
ദര്‍ശനം മാസികയില്‍ പ്രസിദ്ധീകരിച്ചതും
2013 ഡിസംബര്‍ ലക്കത്തില്‍
പുനഃപ്രസിദ്ധീകരിച്ചതുമായ ഒരു ലേഖനം
11-09-2016-ന് പുനഃപ്രസിദ്ധീകരിക്കുന്നതാണ് .
NB
25-08-2002-ന് ഡി. പങ്കജാക്ഷക്കുറുപ്പ്
ദര്‍ശനം മാസികയില്‍ പ്രസിദ്ധീകരിച്ചതും
2013 ഡിസംബര്‍ ലക്കത്തില്‍
പുനഃപ്രസിദ്ധീകരിച്ചതുമായ ഒരു ലേഖനം
11-09-2016-ന് പുനഃപ്രസിദ്ധീകരിക്കുന്നതാണ് .
No comments:
Post a Comment