മലയാള മനോരമ പ്രസിദ്ധീകരിച്ച "വീട്ടിലിരുന്നു ഓണ്‍ലൈന്‍ വഴി പണമുണ്ടാക്കാം" എന്ന പുസ്തകം വഴികാട്ടിയാക്കി, പ്രവൃത്തി പരിചയം നല്‍കി നിങ്ങള്‍ക്ക് വീട്ടില്‍ ഒരു ജോലി തയ്യാറാക്കുന്നു.
ആഗോള അദ്ധ്യാപക സംഘടനകള്‍, ഗ്ലോബല്‍ എജ്യുകേഷന്‍ കോണ്‍ഫറന്‍സ് എന്നിവരുടെ സഹായ സഹകരണത്തോടെ വിക്കി ഫസിലിറ്റെറ്റര്‍ സെബാസ്റ്റ്യന്‍ പനക്കല്‍ നടത്തുന്ന ഈ പരിശീലന പരിപാടി നിങ്ങള്‍ക്ക് എങ്ങിനെ ഉപയോഗിക്കാം എന്ന് നിങ്ങള്‍ക്ക് നേരിട്ടറിയാന്‍ ഞങ്ങള്‍ ഒരു ശില്പശാല ഒരുക്കിയിരിക്കുന്നു.
ഓണ്‍ ലൈനില്‍ ട്യുഷന്‍ എടുക്കാനും, പാട്ട്, പാചകം, കലകള്‍ എന്നിവ മറുനാട്ടില്‍ കാട്ടിക്കൊടുക്കുക വഴി വരുമാനം നേടാനും, വീട്ടമ്മമാരുണ്ടാക്കുന്ന ഉത്പന്നങ്ങള്‍ വിറ്റ് കാശാക്കാനും, ഒക്കെ ഈ പരിശീലന പരിപാടിയില്‍ നിങ്ങള്‍ക്ക് പഠിക്കാം.
ടൂറിസ്റ്റ്കള്‍ക്ക് മുന്നില്‍ മലയാളിത്തനിമ കാട്ടുന്ന കലാപരിപാടികള്‍ അവതരിപ്പിക്കാനും, ഓണ്‍ ലൈനില്‍ ടൂറിസം പ്രചരിപ്പിച്ചു കമ്മീഷന്‍ നേടാനും വീട്ടമ്മമാരുടെ കൂട്ടായ്മകള്‍ക്ക് കഴിയും.
വീട്ടിലിരുന്നു മറുനാടന്‍ മലയാളി കുട്ടികളെ മലയാളം പഠിപ്പിക്കാനും, മുതിര്‍ന്ന പൌരന്‍മാര്‍ക്ക് ഓണ്‍ ലൈനില്‍ കൂട്ടിരുന്നും സമപ്രായക്കരോട് വെടി പറഞ്ഞും ഒക്കെ വരുമാനം നേടാൻ കഴിയും. (ജീവിതത്തിന്‍റെ തിരക്കില്‍, തങ്ങളുടെ മാതാപിതാക്കളോടൊപ്പം ചെലവഴിക്കാന്‍ സമയമില്ലാത്ത ഇന്നത്തെ മക്കള്‍ നിങ്ങള്‍ക്ക് ഫീസ് നല്‍കും.)
പ്ലസ് ടു എങ്കിലും വിദ്യാഭ്യാസവും, കംപ്യൂട്ടര്‍ പരിജ്ഞാനവും, ഇംഗ്ലിഷ് സംസാരിക്കാനുള്ള കഴിവും അത്യാവശ്യം.
നിങ്ങള്‍ക്ക് ഏതു ജോലിയാണ് കഴിയുക എന്ന് നേരിട്ട് മനസ്സിലാക്കുക.
നിങ്ങള്‍ക്ക് സ്വയം ബോദ്ധ്യം വന്നതിനു ശേഷം മാത്രം വിമന്‍ ഓഫ് വിക്കിയുടെ പഠന ഉടമ്പടി (Learning Contract of Women of Wiki) ഒപ്പിടുക.
ശില്പശാലയില്‍ പ്രവേശനഫീസ് ആളൊന്നുക്ക് 250/- രൂപ
സീറ്റുകള്‍ പരിമിതം. നിങ്ങള്‍ക്ക് അടുത്തുള്ള പഠന കേന്ദ്രം സന്ദര്‍ശിച്ചു 250/- രൂപ മുന്‍കൂര്‍ നല്‍കി നിങ്ങളുടെ സീറ്റ് ഉറപ്പു വരുത്തുക.
www.snehom.in വെബ്സൈറ്റ് സന്ദര്‍ശിച്ച ശേഷം വരുന്നത് നിങ്ങള്‍ക്ക് കൂടുതല്‍ ഉപയോഗപ്രദം ആയിരിക്കും.
പരിശീലന കേന്ദ്രങ്ങള്‍:
ഇലഞ്ഞിക്കല്‍ കോപ്പി ആന്‍ഡ് പ്രിന്‍റ് സെന്‍റര്‍, ആലുവ
സാന്ത്വനം, വാഴയില്‍ ആര്‍കേട്, പാലാ
ആലപ്പി ന്യുസ് ടി.വി., എസ്.ഡി.വി. സെന്‍ട്രല്‍ സ്കൂള്‍, ആലപ്പുഴ
സൂപ്പര്‍ കംപ്യുട്ടര്‍സ്, എച്ച്. എം. ടി. ജങ്ക്ഷന്‍, കളമശ്ശേരി
ഫോണ്‍: 9946664605
No comments:
Post a Comment