തിരുവോണം
മലയാളികളുടെ മന-
മിരുഭാവങ്ങളൊരേസമയ,ത്തൊരു
മുഖമേയിരുവശമാ,യണിയുന്നൊരു
പെരുനാള്,
കപടം തന് പെരുനാള്!
ഒരു
പൊളി പോലും പറയാ,തൊരു ചെറു
ചതിയുടെ
തരിയും പെരുമാറ്റങ്ങളി-
ലുതിരാ,തൊരുമയി,ലൊരു
ജനതതിയിവി-
ടൊരുസമഭാവനയോടെ
വളര്‍ന്നൊരു
ഭരണം,
മാബലി
ഭരണം, സ്മരണയി-
ലുണരവെ
ചതിയെ വണങ്ങും നാള്!
മാബലിഭരണമതട്ടിമറിച്ചതി-
ലേതൊരു
ധര്മ്മപുനഃസ്ഥാപന? -മതു
ചൊല്ലുക!
- വെല്ലുവിളിക്കെ, പരിസ്ഥിതി-
രക്ഷണവാദം
കേള്‍ക്കുന്നു:
'ഭൂവിലെ വിഭവസമൃദ്ധിയുമൂര്ജ-
സ്രോതസ്സുകളും
വറ്റിക്കുംവിധ-
മരുതരുതുപഭോഗത്വര,
ധൂര്ത്താല്
ഭുവനമിതപകടമേഖലയില്!
സമതയുമൊരുമയുമുണ്ടാവുകിലും
തലമുറ
പലതിവിടിനിയും വളരാന്‍
വിഭവസമൃദ്ധിയതവശേഷിക്കും-
വിധമൊരു
വികസനനയമില്ലായ്കില്
ഉലകിതകാലത്തവസാനിക്കും
ഉണരുക
ഭൂവിനെ രക്ഷിക്കാന്‍!!'
എന്നുടെ
വെല്ലുവിളിക്കിതു മറുപടി!
വിഷ്ണുവതാരെന്നറിയുന്നേന്!!
മാബലിഭരണമതോര്മിക്കുമ്പോ
ള്‍
വാമനനനെന്തിനണഞ്ഞെന്നും
കൂ-
ടറിയണമെന്നുമതോര്ക്കണമെന്നും
പറയുവതാണീ
ആചാരം!!!
ഇരുവശവും
കണ്ടൊരുനടുനിലയി-
ലിരുന്നരുളുന്നൊരു
നിരപേക്ഷസ്ഥിതി
സത്യ!
-മിതറിയാനാചാരങ്ങള്,
കഥകളു,
മര്ഥം
തേടുക നാം!!
* തിരുവോണനാളുകളില്‍ മലയാളികള്‍ വാമനമൂര്‍ത്തിയായ തൃക്കാക്കരയപ്പനെ
പൂജിക്കുന്ന പതിവ് ഈ കവിതയുടെ ആദ്യഭാഗം രചിക്കാന്‍ പ്രകോപനമായെങ്കിലും ഗുരുകുല വിദ്യാഭ്യാസത്തിലൂടെ
എനിക്കു കിട്ടിയ വേദാന്തദര്‍ശനമാണ് കവിതയുടെ ആത്യന്തികപ്രചോദനം.
മുപ്പതോളം
വര്‍ഷം മുമ്പ് എഴുതിയ ഈ കവിത ഇന്നും പ്രസക്തമായിരിക്കുന്നതിന്റെ കാരണവും
മറ്റൊന്നല്ല.
good , myths and hearsay later crowned as 'truth sacrosanct- write more ശോകാ ശ്ലോകത്വം ആഗത : there are hundreds of things to get worried about ,think about that and produce slokas it is the historical duty
ReplyDeletenice
ReplyDelete