Total Pageviews

Saturday, 1 August 2015

വലവില്പനക്കാരൻ

ഈ കവിത പാലാ മുനിസിപ്പാലിറ്റി  സാംസ്കാരികകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഇന്നുണ്ടായിരുന്ന കവിസദസ്സിൽ അവതരിപ്പിക്കാനായി ഇന്ന് രാവിലെ എഴുതിയതാണ്. ഈ കവിത ഇംഗ്ലീഷിലേക്ക് വിവര്ത്തനം ചെയ്യാൻ കഴിയുമെന്നു തോന്നുന്നവർ ബന്ധപ്പെടുക. 9447858743


ഇതു നിന്റെ മാതൃവിദ്യാലയം, മുത്തശ്ശി
ഗുരുദക്ഷിണയ്ക്കായ് തരും വേള, വരിക നീ
നീ നിന്നെഴുത്തിന്റെ ലോകത്തിലിക്കുഞ്ഞു
മക്കള്‍ക്കു ചെയ്തവ കാട്ടിക്കൊടുക്കുക!

വായനാവാരമുദ്ഘാടനം ചെയ്യുവാന്‍
ചെണ്ടതന്‍താളത്തിലിണ്ടനും കണ്ടനും
പണ്ടു പരസ്പരം മിണ്ടിയതിന്‍ കഥ
ഉണ്ടല്ലൊ പണ്ടു കുറിച്ചതെന്നോര്‍ത്തു ഞാന്‍:

ഓര്‍മ്മയില്‍നിന്നതുകുത്തിക്കുറിച്ചിട്ടു
നോക്കവെ, കണ്ടു ഞാന്‍ പണ്ടു കുറിച്ചൊരു
പുസ്തകം: മുത്തശ്ശി കുഞ്ഞുമോളോടുമാ
കുഞ്ഞുമോള്‍ മുത്തശ്ശിയോടും പറഞ്ഞവ!

എന്റെ മനസ്സു പറഞ്ഞു: നീ നല്കുക
നിന്‍ മാതൃവിദ്യാലയത്തിനീ ദക്ഷിണ.

എന്‍ ഗുരുവിന്നോടു, കിട്ടിയതാം ക്ഷണ-
മിങ്ങനെ സാര്‍ഥകമാക്കാന്‍ കരുതിടു-
ന്നെന്നു ചൊന്നീടവെ, ആഗോളമാം വല
നമ്മെ വിഴുങ്ങവെ, ആ വലയായുധ-
മാക്കാന്‍ പഠിപ്പിച്ചൊരെന്‍ ഗുരു ചൊല്കയായ്:

''നല്ല കാര്യം, വരാം, ഞാന്‍ വല വീശിടാം!

ഞാന്‍ വല വില്ക്കുവോന്‍, മീന്‍ വേണ്ടവര്‍ വല
വാങ്ങിടുമ്പോഴാണെനിക്കു കൃതാര്‍ഥത!''


3 comments:

  1. കൊള്ളാം...
    കുഴപ്പമില്ല...
    എങ്കിലും എന്തോ ഒരു ഒതുക്കമില്ലായ്മ ഉണ്ട് അവിടവിടെ...

    ReplyDelete
  2. നന്നായിരിക്കുന്നു. ആശംസകള്‍

    ReplyDelete
  3. നന്നായിരിക്കുന്നു. ആശംസകള്‍

    ReplyDelete