Total Pageviews

Monday, 5 September 2016

മാനുഷികധ്യാനഗാനം

ഗുരു ബ്രഹ്മാ ഗുരു വിഷ്ണു.... എന്നും 

ഓം സഹനാവവതു... എന്നും തുടങ്ങുന്ന സാര്‍വത്രികസ്വഭാവമുള്ള ഗുരുകുലധ്യാനങ്ങളും ഡി. പങ്കജാക്ഷക്കുറുപ്പിന്റെ മാനുഷികധ്യാനസങ്കല്പവും സ്വാംശീകരിച്ച് എഴുതിയിട്ടുള്ളതാണ് ഈ ധ്യാനഗാനം


സൃഷ്ടിസ്ഥിതിസംഹാരങ്ങള്‍ മൂന്നും
നിത്യം നിന്‍ ബോധത്തില്‍ സംഭവിക്കെ
ദൈവമേ ജ്ഞാനപ്രകാശമേ നീ
ഞങ്ങളിലുജ്വലിച്ചുദ്ഗമിക്കൂ.

ഞാനെന്‍ കുടുംബത്തിലെന്റെ വീട്ടില്‍
എന്‍ സ്വന്തമായറിയുന്നവരും
എന്നയല്‍വാസികളായവരും
എന്റെയാത്മാംശമെന്നിന്നറിഞ്ഞു

ആ സത്തയാണാകെയുള്ളതെന്നും
നിന്നില്‍ ലയിച്ചല്ലാതുള്ളൊരെന്റെ
ഞാനെന്നഭാവമേ മിഥ്യയെന്നും
ഉള്ളറിവില്‍ ലയിച്ചാര്‍ദ്രനായ് ഞാന്‍!

ആ എന്നില്‍ ഞാനെന്ന ഭാവമേറി
വിദ്വേഷമായ് വളരാതിരിക്കാന്‍
ദൈവമേ, സ്‌നേഹപ്രവാഹമേ നീ
ഞങ്ങളിലൂടൊഴുകീടണമേ!

ഇങ്ങുള്ളൊരാനന്ദ സാഗരത്തില്‍
ഞങ്ങള്‍ സന്തോഷമതികളായി
ശാന്തമനസ്‌കരായ് മാറിടട്ടെ
സന്തോഷചിത്തരായ്ത്തീര്‍ന്നിടട്ടെ!

ഞാനന്നയലാളരോടു ചേര്‍ന്ന് 
എന്നയല്‍ക്കൂട്ടത്തില്‍പ്പെട്ടവരാം
ഭൂവില്‍ ചരാചരം സര്‍വതുമെ-
ന്നുള്ളറിവില്‍ നിറഞ്ഞാര്‍ദ്രനാകാം

ഞാന്‍ ഭൂമിക്കാരനാണെന്നറിഞ്ഞ്
ആഗോളദര്‍ശനം സ്വന്തമാക്കി
ഇന്നിങ്ങാണെന്നുടെ കര്‍മഭൂമി
എന്നറിഞ്ഞിങ്ങു ജീവിച്ചിടട്ടെ!

No comments:

Post a Comment