''ഗുണഗണനായക, നീയറിഞ്ഞിടേണം
ഗണപതി, നിന്നുടെ കൊമ്പോടിച്ചതാലാ-
ണെഴുതു,വതൊക്കെ മൊഴിഞ്ഞിടുന്ന വ്യാസന്‍
മൊഴിമിഴിയായറിയുന്നു വേദമെല്ലാം!
അറിയുക വേദരഹസ്യമൊക്കെയെന്നും
നിറവിലൊലിക്കുവതേതു ഭൂതജാലം?
ഗഗനമതിന്നൊലിയൊയൊലിച്ചുവന്നീ
ഗഹനത, ശബ്ദമടക്കുമിന്ദ്രജാലം!
അറിയുക, നിന്‍ ശ്രുതികൊണ്ടു രണ്ടു ജാലം
അറിവു വിടര്‍ത്തി നിരത്തു മര്‍ഥജാലം!
അറിവിലുമേറിയ നാദമെന്ന ബ്രഹ്മം
നിറമിഴിയായി നിറയ്ക്കു മാത്മജാലം!!
സകലതിനും പൊരുളായുണര്‍ന്നുവന്നു-
ള്ളകമലരാം ഗഗനാര്‍ഥമെന്നു കാട്ടാന്‍
അകമിഴിയിങ്ങു പുറംതൊലിക്കകത്തായ്
ഗഹനതയൊക്കെയൊതുക്കി, ഗീതയാക്കി!''
No comments:
Post a Comment