Total Pageviews

Monday 2 May 2016

ശ്രുതി കൺ-ഇ ഗ്രന്ഥലയം


ഗുരു നിത്യചൈതന്യതി 25 വര്ഷംമുമ്പ് എനിക്ക് ഒരു വരുമാനമാര്ഗം ഉണ്ടാകട്ടെ എന്ന സദുദ്ദേശ്യത്തോടെ, ഓണസ്റ്റ് ബുക്‌സ് എന്നൊരു പ്രസാധനസംരംഭം തുടങ്ങാന്‍ സ്വന്തം പുസ്തകങ്ങളുടെ കയ്യെഴുത്തുപ്രതികളും മൂലധനവുംതന്ന് പ്രേരിപ്പിച്ചിരുന്നു. ഉത്പാദനച്ചലവും മിതമായ വിതരണച്ചെലവും ചേര്ത്ത്  മുഖവിലയും പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കണം എന്നായിരുന്നു ഗുരു നിര്ദ്ദേശിച്ചിരുന്നത്. വിതരണം ഏല്പിച്ച സഹപ്രവര്ത്തരുടെ പ്രാരബ്ധങ്ങള്‍ മൂലം ആ സംവിധാനം വിജയിച്ചില്ല. ഈയിടെ എനിക്ക് സോഷ്യല്‍മീഡിയായിലുള്ള ബന്ധങ്ങളും പരിചയവുമുപയോഗിച്ച് വില്ക്കാനായി കുറെ നല്ല പുസ്തകങ്ങള്‍ അവ രചിച്ചവര്‍ എന്നെ ഏല്പിച്ചിട്ടുണ്ട്. അവയിൽ  രണ്ടെണ്ണം ബ്ലോഗ് പോസ്റ്റുകളുടെ സമാഹാരമാണ് . അവയിൽനിന്നുള്ള ശ്രദ്ധേയമായ ഉദ്ധരണികളും അവ വായിക്കുന്നവർ എഴുതുന്ന കമന്റുകളും സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ചുകൊണ്ടുള്ളതായിരിക്കും വില്പനയ്ക്കുള്ള പരസ്യതന്ത്രം. 

ഒച്ചപ്പാടുകള്‍ക്കിടയില്‍ഒരു പാടു പോലും ശേഷിപ്പിക്കാതെ ഒടുങ്ങുന്ന ഒച്ചകള്‍ ഒത്തിരിയുണ്ട്. 
അവയില്‍ പ്രസക്തമായവ ശേഖരിക്കാനും ഒരുപാടു പേരിലേക്കെത്തിക്കാനും ഒരു സംരംഭം - അതാണ്  ശ്രുതി കൺ-ഇ ഗ്രന്ഥലയം ( from Centre of Creativity and Culture).
ചെറിയ സദസ്സുകളില്‍കാര്യഗൗരവത്തോടെയോ നര്‍മബോധത്തോടെയോ സംസാരിക്കുന്നത്, അത് ആരായാലും, മൊബൈല്‍ഫോണിലെ വോയ്‌സ് റിക്കാര്‍ഡറുപയോഗിച്ച് റിക്കാര്‍ഡുചെയ്ത് ഇ-മെയില്‍അറ്റാച്ച്‌മെന്റായി അയച്ചുതരിക.  ഒരു ദിവസം മുഴുവനുമുള്ള പരിപാടിപോലും ഒരുമിച്ചു റെക്കാര്‍ഡു ചെയ്യാമെങ്കിലും അയയ്ക്കാനും എഡിറ്റു ചെയ്യാനും ചെറിയ ഫയലുകളായി അയയ്ക്കുന്നതാണ് നല്ലത്. ഇവ ഓഡിയോ എഡിറ്ററുപയോഗിച്ചോ DTP  ചെയ്‌തോ ബ്ലോഗിങ്ങിലൂടെയോ പോഡ്കാസ്റ്റ്ങ്ങിലൂടെയോ ലോകമെങ്ങും എത്തിക്കുന്നതിനാണ് ശ്രുതി 
കൺ-ഇ ഗ്രന്ഥലയം. ഈ പുതിയസേവനമേഖല പ്രയോജനപ്പെടുത്താന്‍ആഗ്രഹിക്കുന്നവര്‍ 8848827644 എന്ന മൊബൈല്‍നമ്പരിലേക്കു വിളിച്ച് അന്വേഷിക്കുക.

(എനിക്കും കുറെ പുസ്തകങ്ങള്‍എഴുതാനും പ്രസിദ്ധീകരിക്കാനുമുണ്ട്. അവ ഉത്പാദനച്ചെലവും വിതരണച്ചെലവും സോഷ്യല്‍മീഡിയായില്‍ പരസ്യപ്പെടുത്തി അതുമാത്രം വാങ്ങി താത്പര്യമുള്ളവര്‍ക്ക് നല്കുന്ന ഒരു സംവിധാനമാണ് ഉദ്ദേശിക്കുന്നത്. പുസ്തകം വായിച്ചശേഷം ഗ്രന്ഥകാരനോ വിതരണക്കാരനോ എന്തെങ്കിലും സംഭാവന നല്കാന്‍ തോന്നുന്നുണ്ടെങ്കില്‍ അതിനായി രണ്ടു ബാങ്ക് അക്കൗണ്ട് നമ്പരുകളും പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കും.) 

1 comment:

  1. അന്ധര്‍ക്ക് ശ്രാവ്യപുസ്തകങ്ങള്‍ എത്ര സഹായകമാകുമെന്നു ചിന്തിച്ചുകൊണ്ടായിരുന്നില്ല, ഈ ബ്ലോഗ്‌പോസ്റ്റ് ഒരു മാസത്തോളം മുമ്പ് ഞാന്‍ പ്രസിദ്ധീകരിച്ചത്. ഇതില്‍ പറയുന്ന സാധ്യതകളെയെല്ലാം കടത്തിവെട്ടുന്ന ഒരു നിര്‍ദ്ദേശം എനിക്കിപ്പോള്‍ തോന്നുന്നു. നിത്യചൈതന്യഗുരുവിന്റെ പുസ്തകങ്ങളിലെ ലേഖനങ്ങളുടെ ശ്രാവ്യപാഠങ്ങള്‍ തയ്യാറാക്കി സൗജന്യമായി വോയ്‌സ്ഫയല്‍ ലഭ്യമാക്കി നമുക്ക് Guru Nitya എന്ന ഫേസ്ബുക്ക് പേജ് കൂടുതല്‍ ശ്രദ്ധേയമാക്കിയാലോ? പകര്‍പ്പവകാശപ്രശ്‌നമുണ്ടാവില്ല എന്നാണ് ഞാന്‍ കരുതുന്നത്.

    ReplyDelete