Total Pageviews

Wednesday 20 January 2016

പ്ലാശനാല്‍ ഗവ. എല്‍. പി. സ്‌കൂള്‍ ജന്മശതാബ്ദി - നാല് പ്രത്യേക അറിയിപ്പുകള്‍

വിശദവിവരങ്ങള്‍ക്ക് വിളിക്കുക: 9961395510

1.

ജനുവരി 15 നു നടത്തിയ ബാലചിത്ര രചനാമത്സരത്തിലെ സമ്മാനാര്‍ഹമായ ചിത്രങ്ങള്‍ ജനുവരി 22-ന് സ്‌കൂളില്‍ നടത്തുന്ന കഥാ-കവിതാ  ശിലപശാലയോടനുബന്ധിച്ച് പ്രദര്‍ശിപ്പിക്കുന്നതാണ്. ആ ചിത്രങ്ങളും 'നന്മക്കുട്ടി കേട്ടകഥകള്‍'  പറഞ്ഞവയും എന്ന പുസ്തകത്തിനുവേണ്ടി ഈ സ്‌കൂളിലെ കുട്ടികള്‍ വരച്ച ചിത്രങ്ങളും താമസിയാതെതന്നെ ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിക്കുന്നതാണ്. 
2
ജനുവരി 22 നു നടത്തപ്പെടുന്ന  കഥാ-കവിതാ രചനാ ശില്പശാലയില്‍ പങ്കെടുക്കുന്ന പാലാ, കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസജില്ലകളില്‍പ്പെട്ട കുട്ടികള്‍ എഴുതിയിട്ടുള്ളതും അവര്‍ പഠിക്കുന്ന സ്‌കൂളിലെഅധ്യാപകര്‍ കുട്ടികള്‍  എഴുതിയതാണെന്നു സാക്ഷ്യപ്പെടുത്തിയിട്ടുള്ളതുമായ കൃതികളും ശില്പശാലയില്‍ എഴുതപ്പെടുന്ന കൃതികളോടൊപ്പം പരിഗണിക്കുന്നതും തെരഞ്ഞെടുക്കപ്പെടുന്നവ സഹൃദയസമിതി http://sahryudayasamithi.blogspot.in/ എന്ന ബ്ലോഗിലൂടെ വെള്ളിയാഴ്ചകള്‍തോറും പ്രസിദ്ധീകരിക്കുന്നതുമാണ്. 
3.
ഫെബ്രുവരിയില്‍ നടത്താനുദ്ദേശിക്കുന്ന സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥികളുടെ സമ്മേളനത്തോടനുബന്ധിച്ച് 50 വയസ്സു കഴിഞ്ഞ പൂര്‍വവിദ്യാര്‍ഥികള്‍ക്ക് ഈ സ്‌കൂളില്‍ ഇപ്പോള്‍ പഠിക്കുന്ന കുട്ടികളുമായി സ്വന്തം പ്രൈമറിസ്‌കൂള്‍ അനുഭവങ്ങള്‍ പങ്കുവയ്ക്കാന്‍ അവസരം നല്കുന്നതാണ്. വിദൂര ദേശങ്ങളില്‍ ഉള്ളവര്‍ക്ക് അവ എഴുതി സ്‌കാന്‍ ചെയ്‌തോ ഡിടിപി ചെയ്‌തോ മൊബൈല്‍ഫോണിലെ വോയ്‌സ് റിക്കാര്‍ഡറിലൂടെ റിക്കാര്‍ഡുചെയ്‌തോ glpsplassanal10@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അയച്ചുതരാവുന്നതാണ്. അവയില്‍നിന്നും തെരഞ്ഞെടുത്തവയും ഇന്റര്‍നെറ്റിലൂടെ (സോഷ്യല്‍ മീഡിയായിലൂടെയും) പ്രസിദ്ധീകരിക്കുന്നതാണ്.
4. നന്മക്കുട്ടി കേട്ട കഥകള്‍ പറഞ്ഞവയും എന്ന പുസ്തകം അച്ചടിച്ചു പ്രസിദ്ധീകരിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ അതും അതിന്റെ ഇംഗ്ലീഷ് വിവര്‍ത്തനത്തോടൊപ്പം ഇന്റര്‍നെറ്റിലൂടെ പ്രസിദ്ധീകരിക്കുന്നതാണ്. അവധിക്കാലത്ത് ആ പുസ്തകം കുട്ടികള്‍തന്നെ ഇംഗ്ലീഷിലും മലയാളത്തിലും വായിച്ച് റിക്കാര്‍ഡ് ചെയ്ത് ഒരു കഥകളിലൂടെ ഇംഗ്ലീഷ് പഠിക്കാം Learn Malayalam Through Stories എന്നീ സബ്‌ടൈറ്റിലുകളോടുകൂടി ഒരു ശബ്ദരേഖപ്പുസ്തകം (CD) തയ്യാറാക്കുന്നതിനെപ്പറ്റിയും ആലോചിക്കുന്നുണ്ട്.

No comments:

Post a Comment