Total Pageviews

Friday 1 January 2016

നമ്മുടെ സ്‌കൂളിന്റെ ശതാബ്ദി വ്യത്യസ്തവും ശ്രദ്ധേയവുമാക്കാം


ഏതാനും കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നമ്മുടെ സ്‌കൂളിന്റെ ശതാബ്ദി വ്യത്യസ്തവും ശ്രദ്ധേയവുമാക്കാം.

1.     പ്ലാശനാല്‍ ഗവ. എല്‍. പി. സ്‌കൂളിലെ കുട്ടികളുടെ സഹകരണത്തോടെ തയ്യാറാക്കുന്നതായതിനാല്‍ ഞാന്‍ സംഭാവനചെയ്ത നന്മക്കുട്ടി കേട്ട കഥകള്‍ - പറഞ്ഞവയും എന്ന പുസ്തകം ഒരു സ്മരണികകൂടിയാക്കാം. അതിന്റെ ഇംഗ്ലീഷ് വിവര്‍ത്തനം (ഒരു സ്‌നേഹിതന്‍ തയ്യാറാക്കിത്തന്നിട്ടുണ്ട്.) കൂടി ചേര്‍ത്ത് കഥകളിലൂടെ മലയാളം പഠിക്കാം എന്നും Learn English through Stories എന്നും ഉള്ള ഉപശീര്‍ഷകങ്ങളോടെ പ്രസിദ്ധീകരിക്കണം. പതിനയ്യായിരം രൂപാ മുടക്കിയാല്‍ 500 കോപ്പി (കളര്‍ കവറോടുകൂടി) അച്ചടിക്കാന്‍ കഴിയും. (1000 കോപ്പിക്ക് 20000 രൂപാ മതിയാവും.) നൂറു രൂപയെങ്കിലും സംഭാവന ചെയ്യുന്നവര്‍ക്ക് മാത്രം കോപ്പി കൊടുക്കുക എന്നു തീരുമാനിച്ചാല്‍ 50000 രൂപാ എങ്കിലും ഉണ്ടാക്കാനാവും. വിദ്യാഭ്യാസവകുപ്പിന്റെ പ്രത്യേക പരിഗണനകൂടി ഈ പുസ്തകത്തിനു ലഭ്യമാക്കിയാല്‍ ആ തുകകൊണ്ട്, ഉള്ളിലെ ചിത്രങ്ങളും കളറിലാക്കി കൂടുതല്‍ പ്രതികള്‍ അച്ചടിക്കാം.

2. ഈ വിദ്യാഭ്യാസജില്ലയിലെ ഓരോ സ്‌കൂളില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന സാഹിത്യവാസനയുള്ള ഓരോ കുട്ടിക്കുവീതം പങ്കെടുക്കാവുന്ന വിധം ഒരു കഥാ കവിതാ ശില്പശാല എന്റെ ഏതാനും സുഹൃത്തുക്കളുടെ സഹകരണത്തോടെ ജനുവരി 22 ന് സൗജന്യമായി നടത്താന്‍ ഞാന്‍ തയ്യാറാണ്.

3.      1970 നു മുമ്പ് ഈ സ്‌കൂളില്‍ ഒന്നാം സ്റ്റാന്‍ഡാര്‍ഡില്‍ ചേര്‍ന്ന മുഴുവന്‍ പൂര്‍വവിദ്യാര്‍ഥികളെയും ജൂബിലിയുടെ സമാപനസമ്മേളനത്തില്‍ ആദരിക്കാനും അവരുടെ ഇപ്പോഴത്തെ വിലാസം, കുടുംബവിവരങ്ങള്‍ എന്നിവചേര്‍ത്ത് ഒരു സ്മരണിക തയ്യാറാക്കാനുദ്ദേശിക്കുന്നു എന്നും വിവരങ്ങള്‍ 9447858743 എന്ന നമ്പരില്‍ വിളിച്ചറിയിക്കണമെന്നും PTA യുടെയോ പൂര്‍വവിദ്യാര്‍ഥി സംഘടനയുടെയോ ഒരു അറിയിപ്പ് എത്രയും വേഗം പത്രങ്ങള്‍ക്കു കൊടുക്കണം.
4.     ഓരോ പൂര്‍വവിദ്യാര്‍ഥിയുടെയും സ്മരണയ്ക്ക്  അവരോരോരുത്തരുടെയും ബന്ധുമിത്രാദികളുടെ തലപ്പുലം പഞ്ചായത്തിലുള്ള പുരയിടങ്ങളില്‍ ഓരോ മരം നടുക എന്ന പദ്ധതിയിട്ടാല്‍ മനോരമയുടെ (നല്ലപാഠത്തിന്റെ) പ്രത്യേകസഹായങ്ങള്‍ കിട്ടാനിടയുണ്ടെന്നറിയുന്നു. 

No comments:

Post a Comment