Total Pageviews

Thursday 4 June 2015

വാദ്യമേളങ്ങളുടെയും വര്‍ണാഭമായ ഘോഷയാത്രയുടെയും അകമ്പടിയോടെ

https://www.facebook.com/photo.php?fbid=1451150155200433&set=pcb.1451150591867056&type=1&theater


പ്ലാശനാല്‍ ഗവ. LPS ല്‍ പാലാ വിദ്യാഭ്യാസ ഉപജില്ലാ പ്രവേശനോത്സവം
ജൂ 1 തിങ്കളാഴ്ച പ്ലാശനാല്‍ ഗവ. LPS ല്‍ വച്ച് വാദ്യമേളങ്ങളുടെയും വര്‍ണാഭമായ ഘോഷയാത്രയുടെയും അകമ്പടിയോടെ പാലാ വിദ്യാഭ്യാസ ഉപജില്ലാ പ്രവേശനോത്സവം ആഘോഷിച്ചു. പാലാ BPO ശ്രീ. കെ. ജെ. ജോയി സ്വാഗതം ആശംസിച്ചു. തലപ്പുലം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ആര്‍. പ്രേംജി അധ്യക്ഷതവഹിച്ചു. യോഗത്തില്‍വച്ച് പ്രവേശനോത്സവം ഉദ്ഘാടനം നിര്‍വഹിച്ച കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശ്രീ. സജി മഞ്ഞക്കടമ്പില്‍ സമ്മാനപ്പൊതികള്‍ നല്കി നവാഗതരെ സ്വീകരിക്കുകയും ചെയ്തു. പാലാ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീ. T.M. ജോര്‍ജ് ജോസ് മുഖ്യപ്രഭാഷണംനടത്തി. പാഠപുസ്തക വിതരണോദ്ഘാടനം ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശീമതി സുജാ പ്രകാശും യൂണിഫോം വിതരണോദ്ഘാടനം തലപ്പുലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി സൈനാ ജോയിയും ഗ്രാന്റ് വിതരണോദ്ഘാടനം വാര്‍ഡ് മെമ്പര്‍ ശ്രീമതി ലിസി ജോര്‍ജും നിര്‍വഹിച്ചു. SSLCക്ക് എല്ലാ വിഷയങ്ങള്‍ക്കും A+ കിട്ടിയ പൂര്‍വവിദ്യാര്‍ഥികളായ കുമാരിമാര്‍ ദേവികാ ജി. തമ്പി, അഞ്ജനാ കൃഷ്ണ, ഐശ്വര്യാ എം. പി എന്നിവരെ റിട്ട. ഹെഡ്മിസ്ട്രസ് ശ്രീമതി സൂസമ്മ ജോണ്‍ പുരസ്‌കാരങ്ങള്‍ നല്കി അനുമോദിച്ചു.
PTA പ്രസിഡന്റ് ശ്രീ ഷിജോ കെ. പി., മാതൃസംഗമം പ്രസിഡന്റ് ശ്രീമതി പ്രിയാ അനില്‍, പൂര്‍വവിദ്യാര്‍ഥിസംഘടനാ പ്രസിഡന്റ് ശ്രീ. സണ്ണി മാത്യു, അധ്യാപക പ്രതിനിധി ശ്രീമതി വി. ബി. സുജാത എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ശ്രീമതി കെ. ജി. സുജാത കൃതജ്ഞത അര്‍പ്പിച്ചു.
യോഗാനന്തരം എല്ലാവര്‍ക്കും വിഭവസമൃദ്ധമായ ഊണും ഉണ്ടായിരുന്നു.

No comments:

Post a Comment