പരിസരശുചിത്വവും ആരോഗ്യവും തമ്മിലുള്ള ബന്ധം നാംഅനുഭവിച്ചറിയേണ്ടതാണ്. ഖരമാലിന്യങ്ങളില്‍ ഭൂരിപക്ഷവും ജൈവവളമാക്കാം.ഓരോ വീട്ടുമുറ്റത്തും ജൈവവളമുപയോഗിച്ച് പച്ചക്കറികൃഷി നടത്താനാവും. ഇത് വിലവര്‍ധനവിനെ പ്രതിരോധിക്കും, മാലിന്യമുക്തമായ ആഹാരം ലഭ്യമാക്കും, നമ്മുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും.
'കേരളം ദൈവത്തിന്‍ സ്വന്തമാം നാടിത്ര
മാലിന്യപൂര്‍ണമായ്ത്തീര്‍ന്നതെന്തേ?
എല്ലാം വിലകൊടുത്തിങ്ങു വാങ്ങുന്നു നാം
എന്തിനാണിങ്ങു വിലക്കുറവ്?'
മാലിന്യമൊന്നിനുമിന്നു വിലയില്ല
എന്നാലമൂല്യം മലങ്ങളെല്ലാം.
മാലിന്യം ചീഞ്ഞാല്‍ വളം, ജൈവമാം കൃഷി
ആരോഗ്യമേകുന്ന കാര്യമല്ലോ.
വീടുകളില്‍ കുമിഞ്ഞീടുന്ന ജൈവമാം
മാലിന്യം ജൈവവളങ്ങളാക്കാം.
ഭക്ഷ്യസുരക്ഷയ്ക്കു സ്വാശ്രിതാഹാരമാം
ഏറ്റവും കാമ്യമെന്നെന്നുമോര്‍ക്കാം.
ജൈവവളം കൊണ്ടു പച്ചക്കറിക്കൃഷി
ആരോഗ്യപൂര്‍ണത നല്കുമല്ലോ.
ജൈവമാം സസ്യജന്യാഹാരമേറ്റവും
ആരോഗ്യമേകുന്നതെന്നതോര്‍ക്കൂ.
'മാലിന്യമെന്നാല്‍ ദ്രവിക്കുകില്ലാത്തതാം
പ്ലാസ്റ്റിക്കുമുണ്ടിങ്ങു കാണ്മതില്ലേ?
പ്ലാസ്റ്റിക്കു ഭൂമിയില്‍നിന്നു നീക്കീടുവാന്‍
എന്തേ വഴിയെന്നു ചൊല്ലിയാലും.'
പ്ലാസ്റ്റിക്കു കൂടുകള്‍ പാഴാക്കിടാതതു
കീറുംവരെയുപയോഗിച്ചിടാം.
കീറിയാലും ചിലതൊക്കെയാക്രിക്കട-
ക്കാരനു നല്കിടാനാവുകില്ലേ?
പ്ലാസ്റ്റിക്കു വേണ്ടെന്നു വച്ചു പേപ്പര്‍ബാഗു
നല്കിടാന്‍ സ്വാശ്രയക്കൂട്ടായ്മകള്‍
ശക്തമാക്കീടുക, സ്വാശ്രിതരാകുക:
മാലിന്യം നമ്മള്‍ക്കുതന്നെ മാറ്റാം.
No comments:
Post a Comment