Total Pageviews

Sunday, 11 March 2012

മോഷണം തടയാന്‍ ആവശ്യമായ മുന്‍കരുതലുകള്‍


1. വീടുകളുടെ മുന്‍വാതിലുകള്‍ ബലവത്താക്കുന്നതി നൊപ്പം പിന്‍വാതിലുകളും പുറത്തേക്കുള്ള മറ്റു വാതിലുകളും ജനലുകളും വെന്റിലേഷനുകളും ബലവത്താക്കുക. ഇതിനായി ഇരുമ്പുപട്ടകളും മറ്റുമുപയോഗിച്ചുള്ള ചെലവുകുറഞ്ഞ മാര്‍ഗങ്ങള്‍ ഉപയോഗിക്കാനാവും.
2. വീടുപൂട്ടി യാത്രകള്‍ക്കും മറ്റ് ആവശ്യങ്ങള്‍ക്കും പോകുമ്പോള്‍ പത്രം, പാല്‍ മുതലായവ വീടിനു മുമ്പില്‍ കൂടിക്കിടക്കാന്‍ അവസരം നല്കരുത്. പുറത്തേക്കുള്ള ലൈറ്റ് പകല്‍സമയത്തും തെളിഞ്ഞു കിടക്കാന്‍ അവസരം നല്കാതെ രാത്രിയില്‍ തെളിക്കാനും രാവിലെ കെടുത്താനുമായി വിശ്വസ്തരെ ചുമതലപ്പെടുത്തുക.
3. മുറിക്കുള്ളിലെ ലൈറ്റുകള്‍ രാത്രിയില്‍ തെളിഞ്ഞുകിടക്കാന്‍ ഇടവരരുത്. മോഷ്ടാവിന് വീടിനകം നിരീക്ഷിക്കാന്‍ ഇത് സൗകര്യമൊരുക്കും.
4. കമ്പി, പാര, കോടാലി തുടങ്ങിയ ആയുധങ്ങള്‍ വീടിനു വെളിയില്‍ അലക്ഷ്യമായി ഇടരുത്. മോഷ്ടാ വിന് ആവശ്യമായ ഉപകരണങ്ങളും ആയുധങ്ങളും നിങ്ങള്‍തന്നെ നല്കുന്നതിന് തുല്യമാണത്.

5. വീടുകളില്‍ സ്ത്രീകള്‍ മാത്രമുള്ള സമയങ്ങളില്‍ ഒരിക്കലും വെള്ളം കുടിക്കാനെന്നോ ആഭരണങ്ങള്‍ പോളീഷ് ചെയ്യാനെന്നോ ചെറുകിട കച്ചവടങ്ങള്‍ക്കെ ന്നോ പറഞ്ഞ് വരുന്ന അപരിചിതരുടെ മുമ്പില്‍, അവര്‍ സ്ത്രീകളാണെങ്കില്‍പ്പോലും വാതില്‍തുറന്ന് ഒരിക്കലും പുറത്തു വരരുത്. വീട്ടുവിശേഷങ്ങളും അയല്‍ക്കാരുടെ വിവരങ്ങളും അവരുമായി പങ്കുവയ്ക്കരുത്.
6. വീടു പൂട്ടി ദിവസങ്ങള്‍ നീളുന്ന യാത്രകള്‍ക്കും മറ്റും പോകുന്നവര്‍ അതാത് റസിഡന്റ് അസോസിയേഷന്‍ ഭാരവാഹികളെയും വിശ്വസ്തരായ അയല്‍വാസികളെയും പോലീസ് സ്റ്റേഷനിലും അറിയിക്കേണ്ടതാണ്. കൂടാതെ വിലപ്പിടിപ്പുള്ള മുതലുകള്‍ വീട്ടില്‍ വച്ചിട്ടു പോകാതിരി ക്കുകയും വീട്ടില്‍ ആളുണ്ട് എന്ന ധരിക്കാന്‍ ഇടയാകും വിധം ചെരുപ്പുകള്‍ പുറത്ത് ഇട്ടിട്ടു പോകുകയും ചെയ്യുക.
7. അത്യാവശ്യത്തില്‍ക്കൂടുതല്‍ പണം ഒരു സാഹചര്യത്തിലും വീട്ടില്‍ സൂക്ഷിക്കരുത്. സ്വര്‍ണവും ആഭരണങ്ങളും വിലപിടിപ്പുള്ള രേഖകളും ബാങ്ക് ലോക്കര്‍ പോലുള്ള സംവിധാനങ്ങളില്‍ സൂക്ഷിക്കേണ്ടതാണ്.
8. തുറന്നിട്ട ജനാലകള്‍ക്കരികില്‍ കിടന്നുറങ്ങരുത്.
9. കുട്ടികളെ ഒരിക്കലും ആഭരണങ്ങള്‍ അണിയിച്ച് കളിക്കാനും ട്യൂഷനും സ്‌കൂളിലും വിടരുത്. കൊച്ചുകുട്ടി കള്‍ വീട്ടുമുറ്റത്താണെങ്കില്‍പ്പോലും ശ്രദ്ധിക്കേണ്ടതും അപരിചിതരെ ഏല്പിക്കാതിരിക്കേണ്ടതുമാണ്.
10. വൈദ്യുതി മീറ്ററും ഫ്യൂസും വീടിനു പുറത്താണെങ്കില്‍ അതിനു പുറമേ പെട്ടിയുണ്ടാക്കി പൂട്ടി സുരക്ഷിത മാക്കണം. മോഷ്ടാവ് ഫ്യൂസ് ഊരി മാറ്റാന്‍ ഇടവരരുത്.
11. അയല്‍വീടുകളിലെ ഫോണ്‍നമ്പരുകള്‍ ശേഖരിച്ചു വയ്‌ക്കേണ്ടതും മോഷണമോ മോഷണശ്രമമോ നടന്നാല്‍ ആദ്യംതന്നെ അയല്‍ക്കാരെ വിവരം അറിയിക്കേണ്ട തുമാണ്. ഒപ്പംതന്നെ നിര്‍ബന്ധമായും റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കും പോലീസിലും വിവരം നല്കുകയും വേണം.
13. ആക്രി കച്ചവടക്കാരെയും നാടോടികളെയും വീട്ടു മുറ്റത്തോ പരിസരങ്ങളിലോ ആക്രിസാധനങ്ങള്‍ പെറുക്കാനോ തിരച്ചിലിനോ അനുവദിക്കാന്‍ പാടില്ല.
13. സ്ഥലത്ത് പുതുതായി വന്ന് വാടകയ്ക്കും മറ്റും സംശയകരമായ സാഹചര്യത്തില്‍ താമസിക്കുന്നവരുടെ വിവരങ്ങള്‍ പോലീസ് സ്റ്റേഷനില്‍ അറിയിക്കുക. അവരെ സ്വന്തം നിലയില്‍ നിരീക്ഷണവിധേയമാക്കാവുന്നതുമാണ്.
14. വീടുകളില്‍ ബര്‍ഗ്‌ളര്‍ അലാറം, ക്യാമറാ മുതലായ ആധുനിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി കൂടുതല്‍ സുരക്ഷ ഉറപ്പു വരുത്താവുന്നതാണ്.
15. സ്ത്രീകള്‍ കഴിയുന്നത്ര കുറച്ച് ആഭരണങ്ങള്‍മാത്രം ധരിക്കുക. കൂടുതല്‍ ആഭരണങ്ങള്‍ ധരിക്കാന്‍ ആഗ്രഹമുള്ളവര്‍ ഇമിറ്റേഷന്‍ ആഭരണങ്ങള്‍ മാത്രം ധരിക്കേണ്ടതാണ്.
16. ഓട്ടോ, ടാക്‌സി എന്നിവ വിളിക്കേണ്ടിവരുമ്പോള്‍ അവയ്ക്ക് അനുവദിച്ചിട്ടുള്ള സ്റ്റാന്‍ഡില്‍നിന്ന് ഓട്ടം വിളിക്കുക. വാഹനത്തില്‍ എന്തെങ്കിലും സാധനം നഷ്ടപ്പെടുകയോ മറന്നു വയ്ക്കുകയോ ചെയ്താല്‍ ഡ്രൈവറുടെ പേരും വണ്ടിനമ്പരും അറിയില്ലെങ്കില്‍പ്പോലും വാഹനം കണ്ടെത്താനും സാധനങ്ങള്‍ തിരിച്ചെടുക്കാനും ഇത് സഹായകമാവും.

                                സജീവ് ചെറിയാന്‍, പോലീസ് സബ് ഇന്‍സ്‌പെക്ടര്‍

No comments:

Post a Comment