Total Pageviews

Monday 20 February 2012

നമ്മളിലാണു ദൈവം!

അര്‍ഥമറിഞ്ഞു പ്രാര്‍ഥിക്കാനും പാടാനും ജീവിക്കാനും 
നമുക്ക് ഒരു സര്‍വമത പ്രാര്‍ഥനാഗാനം വേണ്ടേ? 
മറക്കല്ലേ, നമ്മളിലാണു ദൈവം!

സൃഷ്ടിസ്ഥിതിസംഹാരങ്ങള്‍ മൂന്നും
നിത്യം നിന്‍ ബോധത്തില്‍ സംഭവിക്കെ,
ദൈവമേ, ജ്ഞാനപ്രകാശമേ നീ
ഞങ്ങളിലുജ്വലിച്ചുദ്ഗമിക്കൂ!

ഇങ്ങയല്‍ക്കാര്‍ ഞങ്ങളൊത്തുചേര്‍ന്നു
അങ്ങുണ്ടു ഞങ്ങളിലെന്നറിഞ്ഞു.
നീയാണു സത്യമിങ്ങെന്നറിഞ്ഞു
നീ ഞങ്ങളില്‍ സ്‌നേഹമെന്നറിഞ്ഞു
!


ഞങ്ങളില്‍ ഞാനെന്ന ഭാവമേറില്‍
വിദ്വേഷമായ് വളര്‍ന്നീടുമല്ലോ!
ഞങ്ങളില്‍ നിന്നെ ദര്‍ശിക്കുമെങ്കില്‍
നമ്മളൊന്നെന്നറിഞ്ഞീടുമല്ലോ!

നന്മതന്‍ നൈര്‍മല്യമാണു ദൈവം
അമ്മതന്‍ സ്‌നേഹവും ദൈവമല്ലോ!
ജൈവചൈതന്യമാ,യാനന്ദമായ്
ദൈവമണുവിലുമുജ്വലിപ്പൂ
!


ഞാന്‍, നീ, നാമെന്നതിലൊക്കെയുള്ളോ-
രുള്‍പ്പൊരുളാനന്ദമെന്നറിഞ്ഞാല്‍
ജാതിമതാദിവൈവിധ്യമെല്ലാം
വര്‍ണജാലം, രശ്മിയെന്നു കാണാം
!


ഇന്നിവിടുള്ളതു നിന്‍ മൊഴിയായ്,
നിന്‍ മിഴിയായ് വഴികാട്ടുവാനായ്

ദൈവമേ, സ്‌നേഹപ്രവാഹമേ നീ
ഞങ്ങളിലൂടൊഴുകുന്നു നിത്യം! 

1 comment:

  1. manushyane manushyanyi kanunna mathamanu namuku vendathu. Athinte ee prarthana ganathinu nandhi.

    ReplyDelete