സുഖദു:ഖങ്ങൾക്കെല്ലാം അപ്പുറത്തല്ലല്ലി,ടയ് -
ക്കഹമെന്നറിഞ്ഞീടിൽ അതിലാഴ്ന്നീടിൽ മാത്രം
അറിയാനാവും ഭാവമാണല്ലൊ ശാന്തം! അതി-
നൊരു മാർഗമാം : പ്രാണസാക്ഷിയായ് കാണാം സ്വയം!
*
ഇന്നിവിടെയെന്നല്ലാതെയില്ലിവി-
ടിന്നലെ, നാളെയെന്നിവയൊന്നുമെ-—
ന്നുള്ളതാണേക സത്യം! എനിക്കുള്ളി-
ലുള്ളതല്ലാതറിവിലെന്തുള്ളതായ്?
*
ഞാനുമൊരു കവിതയെന്നറിയുന്നവൾ പിന്നെ
ഞാനുമൊരു മഴയെന്നു,പുഴയെന്നു, കടലെന്നു-
മറിയുമെന്നറിയുന്നു കവി! കവിത കവിയുകിൽ
ഗതി കടലിലേക്കിനി! കടലതേതറിയുമോ?
*
No comments:
Post a Comment