Total Pageviews

Saturday, 25 April 2020

ഗഗനാര്‍ഥം നിത്യസത്യം!

നാരായണഗുരുവിന്റെ 'ആത്മോപദേശശതക'ത്തിന്റെ വൃത്തം എന്തെന്ന അന്വേഷണത്തിനൊടുവിൽ സ്വയം  അതിന്റെ ലക്ഷണവും ഒരു പേരും കണ്ടെത്തിയതിനെ തുടർന്ന് എഴുതിയതാണ് ഈ കവിത.  പത്തു വർഷത്തോളമായി ഞാൻ എഴുതിക്കൊണ്ടിരിക്കുന്ന 'ആത്മഭാഷണസഹസ്രം' എന്ന കൃതിയിൽ ഇതും ഉൾപ്പെടുത്തുന്നുണ്ട്.

ഒഴുകിവരുന്നരു,ളിങ്ങിതേതു താളം
തഴുകവെയാം ശ്രുതിമാരിയായുണര്‍ന്നീ
പുഴയിലെ ബുദ്ബുദജാലമായി വൃത്തം
നജജരഗം 'ഗഗനാര്‍ഥ'മെന്നു ചൊല്‌വൂ!
2
ഗഗന,മിതാണിവിടുള്ളതിന്റെയെല്ലാം
പൊരുളരുളും ശ്രുതിയിങ്ങുണര്‍ത്തിടുന്നൂ.
ശ്രുതിയിലൊരാപ്തനുണര്‍ന്നു കണ്ട സത്യം!
അതു ശരിയെന്നതു വിശ്വസിച്ചു നീങ്ങൂ!!
3
അറിവിലടങ്ങിടുമുള്ളതൊക്കെയെന്നു-
ള്ളറിവിതിനുള്‍പ്പൊരുളാദ്യമായ് പഠിക്കാം:
അറിവിതിലെങ്ങനെയേറുമെന്റെ ദേഹം
അതിനിടമേകിടുമീയനന്ത വിശ്വം?
4
അനുഭവസീമയിലുള്ളതൊക്കെ സത്യ-
പ്പൊരുളരുളുന്നവ എന്നറിഞ്ഞിടുമ്പോള്‍

അവികലമല്ലിവിടിന്ദ്രിയജന്യമായതെന്നും
സ്മൃതികളുമങ്ങനെതന്നെയെന്നുമോര്‍ക്കൂ!
5
അറിയുക: നിന്‍ സ്മൃതി നിന്റെയുള്ളിലല്ലോ
അതിലണയുന്ന തരംഗജാലമാണി-
ങ്ങനുഭവമായി നിറങ്ങളായ് നിലാവില്‍
നിഴലലപോലെയുണര്‍ന്നടങ്ങിടുന്നു.
6
അറിയുക: വെട്ടമതൊ,ന്നതില്‍ സഹസ്രം
നിറമവയൊക്കയുമുള്ളിലെത്തിടുമ്പോള്‍
ഉണരുമൊരായിരമോര്‍മകള്‍ മറക്കൊ-
ല്ലനുഭവമൊക്കെയുമിന്ദ്രിയേന്ദ്രജാലം!
7
പുറ,മകമെന്ന വിഭേദകസ്മിതത്തില്‍
പുലരുവതെങ്ങുമഭേദമാം പ്രപഞ്ചം.
'പറയുക: പ്രാണനുമന്നവും പുറത്തു-
ള്ളിരു പൊരുളെന്നതു സത്യമല്ലയെന്നോ?'
8
അവ തവദേഹമതിന്‍ പുറത്തുതന്നെ
അറിയുക: ദേഹവുമീ യനന്തതയ്ക്കുള്‍-
പ്പൊരുളരുളുന്ന പ്രപഞ്ചവും അടങ്ങും
പൊരുളറിവാണതിലാണു നമ്മളെല്ലാം.
9
ഇവിടനിഷേധ്യതയുള്ളതാകെ ഞാനി-
ങ്ങറിയുവതൊക്കെ,യതില്‍പ്പെടുന്ന സ്വപ്ന-
സ്മൃതികളിലും വരെയന്യരുണ്ടു, ദേഹം
അറിവിലെ മൂലയിലുള്ള ചാലു മാത്രം.
10
അറിവിനകംപുറമില്ല, യിങ്ങുകാണു-
ന്നവയവതന്നെ, യവയ്ക്കിടം നമുക്കി-
ങ്ങനുഭവമാകുമിടത്തുതന്നെ, നാമും
അറിവിലമര്‍ന്നവരായ നിത്യസത്യം!

Monday, 13 April 2020

ഒരു ചാനൽ ഉണ്ടായതിനുപിന്നിൽ ഇങ്ങനെയൊരു കഥയുണ്ടെന്ന് ആർക്കും അറിയില്ലായിരു...

?https://youtu.be/gQgSflCpC08

ഒരു പക്ഷെ ഇത്രയും അധികം ആളുകൾ , നൂറു ശതമാനം പേരും പോസിറ്റീവായി കമൻറു ചെയ്യുന്ന ഒരു പരിപാടി ലോകത്തു ഒരു tv യിലും ഇല്ല എന്ന് നിസ്സംശയം പറയാം. ഏറ്റവും ഇഷ്ടപ്പെട്ട സിനിമ പോലും ഞാൻ രണ്ടു തവണ കണ്ടത് SHOLAY മാത്രം.എന്നാൽ സന്തോഷിന്റെ "സഞ്ചാരം" ഞാൻ ഒന്നിലേറെ തവണ കാണാറുണ്ട്. പലപ്പോഴും ട്രെയിൻ യാത്രയിലാണ് അത് ആസ്വദിക്കുന്നത്. എത്ര തവണ കേട്ടാലും നമുക്ക് ബോറടിക്കാത്ത നല്ല പ്രോഗ്രാം ആണ് അത് . പ്രളയ ദുരന്തം റിപ്പോർട് ചെയ്തപ്പോൾ പോലും അതിനിടയിൽ പരസ്യം കേറ്റി പണമുണ്ടാക്കിയ ചാനലുകളെയും നമുക്കറിയാം.. അപ്പോഴാണ് ഒരു പരസ്യവുമില്ലാതെ ഏതാനും നല്ല പരിപാടികൾ മാത്രം നടത്തി ജനമനസ്സിൽ സ്ഥാനം നേടാൻ സഫാരിക്കും സന്തോഷ് ജോർജിനും കഴിയുന്നത്. ഇവിടെ ഈ ക മന്റിടുന്നത് സഞ്ചാരത്തിന്റെയും സഫാരിയുടെയും നിലനില്പിനെ സഹായിക്കുന്ന ഒരു കാര്യം പറയാനാണ്. യു ട്യൂബിൽ സഞ്ചാരം കാണുമ്പോ ൾ അതിനൊപ്പം വരുന്ന മൂന്നോ നാലോ പരസ്യം മുപ്പതു സെക്കൻഡ് നേരം നമ്മൾ വ്യൂ ചെയ്താൽ അതിൽ നിന്നും സഫാരിക്കൊരു വരുമാനം ലഭിക്കും. സാധാരണ നമ്മൾ ചെയ്യുന്നത് പരസ്യം കാണിക്കുമ്പോൾ അഞ്ചു സെക്കൻഡ് കഴിഞ്ഞു Skip Ad എന്ന ബട്ടൺ ക്ലിക്ക് ചെയ്യും. എന്നാൽ ആ പരസ്യം 30 സെക്കന്റ് കണ്ടാൽ അദ്ദേഹത്തിന് ഒരു തുക വരുമാനം ലഭിക്കും.യു ട്യൂബിൽ താഴെ സ്ട്രിപ്പ് പരസ്യം ആണെങ്കിൽ അത് ക്ലിക്ക് ചെയ്തു ഓപ്പൺ ചെയ്താൽ മാത്രമേ വരുമാനം ലഭിക്കൂ.ഈ പരിപാടിയെ സ്നേഹിക്കുന്നവർ ഈ ചാനലിനെ സ്നേഹിക്കുന്നവർ അത്രയും ചെയ്തു ഈ ചാനലിനെ നിലനിർത്തണം.