Total Pageviews

Friday, 26 August 2016

ഡി. പങ്കജാക്ഷക്കുറുപ്പുസാറിനെ അനുസ്മരിക്കുമ്പോള്‍

..ഉത്തരവാദിത്വമുള്ള ഒരു മാനേജര്‍ മാത്രമാണു താനെന്ന ബോധ്യത്തോടെ കൈകാര്യം ചെയ്യേണ്ടതാണ് സ്വത്ത്. മഹാത്മാഗാന്ധിയുടെ ട്രസ്റ്റീഷിപ്പ് സിദ്ധാന്തത്തിന്റെ അന്തര്‍ധാരയായി ഉണ്ടായിരിക്കുന്നത് മേല്‍ക്കുറിച്ച 'നിസ്വ'ഭാവമായിരുന്നു. സ്വകാര്യസ്വത്തോ പൊതുസ്വത്തോ ആയി കണക്കാക്കപ്പെടാനാവാത്തതാണ് ട്രസ്റ്റിയുടെ സ്വത്ത്. സ്വകാര്യസ്വത്ത് ഉത്പാദനവുമായി ബന്ധമുള്ള ഒന്നാണെന്നു നമുക്കറിയാം. ഉത്പാദനത്തിന് പൊതുഉടമസ്ഥതയില്‍ ആര്‍ക്കും ആന്തരിക പ്രചോദനം ലഭിക്കുന്നില്ല. സ്വകാര്യ ഉടമസ്ഥതയിലാകട്ടെ, അതുണ്ടാകാറുണ്ട്. അത് ആര്‍ത്തിയായും അത്യാര്‍ത്തിയായും ചൂഷണോപാധിയായി മാറാനിടയുണ്ട് എന്നതാണ് അതിലെ അപകടം. ഈ അപകടത്തെയും ഉത്പാദനോപാദികള്‍ പൊതുസ്വത്തായിരിക്കുമ്പോഴുള്ള ഉത്തേജനമില്ലായ്മയെയും ഒരേപോലെ പ്രതിരോധിക്കാന്‍ എന്താണു വഴി?
സ്വകാര്യ ഉടമസ്ഥതയെയും പൊതുഉടമസ്ഥതയെയും സമന്വയിപ്പിച്ചുകൊണ്ട് ഒരു ശാശ്വതപരിഹാരം നിര്‍ദ്ദേശിച്ചിട്ടുള്ളത് ഏതാനും വര്‍ഷം മുമ്പുവരെ നമ്മുടെ ഇടയില്‍, കേരളത്തില്‍, ജീവിച്ചിരുന്ന ശ്രീ ഡി. പങ്കജാക്ഷക്കുറുപ്പാണ്. വ്യക്തി ഉടമാസമ്പ്രദായം എന്ന് അദ്ദേഹം വിളിക്കുന്ന പുതിയ ലോകത്തിലെ ഉടമസ്ഥതാബോധത്തെപ്പറ്റി 'പുതിയ ലോകം, പുതിയ വഴി' എന്ന തന്റെ ഗ്രന്ഥത്തില്‍ അദ്ദേഹം എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്:
''ഈ വീട് എന്റേതാണ് എന്ന ബോധം പുതിയ സമൂഹത്തില്‍ നശിക്കുന്നില്ല. ഈ വീട് എന്റേതാണ് എല്ലാവരും എനിക്കുള്ളവരായതുകൊണ്ട് ആര് ഇവിടെ വരുന്നതും എനിക്കു സന്തോഷമാണ്. ഈ 45 സെന്റ് സ്ഥലം എന്റേതാണ്, എന്റെ അച്ഛന്‍ തന്നതാണ്. ഈ ഭൂമിയില്‍ എന്റെ കൂടെ അദ്ധ്വാനിക്കാന്‍ ആര്‍ക്കും വരാം. എന്റെ തൊട്ടടുത്ത കുമ്മന്‍കോട്ട് പറമ്പ് പാലത്തിട്ടവകയാണ്. അവിടെ അവരോടൊപ്പം പണി ചെയ്യുവാന്‍ എനിക്കും അവസരമുണ്ടാകും. എന്റെ പറമ്പില്‍ ഉണ്ടായിട്ടുള്ള വിളകള്‍ എല്ലാം നിങ്ങള്‍ക്കുമുള്ളതാണ്. ഞാന്‍ എന്റെ വിളകള്‍ മറ്റുള്ളവര്‍ക്കു കൊടുക്കുന്നു. മറ്റുള്ളവര്‍ എനിക്കാവശ്യംപോരാത്തത് തരികയും ചെയ്യുന്നു. ഞാന്‍ മറ്റുള്ളവര്‍ക്കു കൊടുക്കുന്നത് അവര്‍കൂടി ഇവിടെ പണി ചെയ്തതുകൊണ്ടല്ല; അവര്‍ എനിക്കു വേണ്ടപ്പെട്ടവരായതുകൊണ്ടാണ്. പൊതു ഉടമയില്‍ ഉണ്ടാക്കിയ വിളവ് അവകാശപ്പെട്ടവര്‍ക്കു കൊടുക്കുന്നതിലെ ശുഷ്‌കമായ കണക്കല്ല ഇവിടെ പ്രസക്തം. എനിക്ക് യഥേഷ്ടം ഉപയോഗിക്കാവുന്ന വിളകള്‍ ഞാന്‍ എന്റെ ഇഷ്ടപ്രകാരം മറ്റുള്ളവര്‍ക്കു കൊടുക്കുന്നു. ഇവിടെയാണ് വ്യക്തിവികാസം സംഭവിക്കുക; വ്യക്തിബന്ധം ഉറയ്ക്കുക. കൊടുക്കുവാനും വാങ്ങുവാനും സന്തോഷമുണ്ടാവുക, അത് ഇച്ഛയ്ക്കനുസരിച്ച് ആകുമ്പോഴാണ്. ഇച്ഛാശക്തി ഇവിടെ തളരുന്നില്ല, വളരുന്നു(പേജ് 85,86)....വ്യക്തിയുടമ വ്യക്തിസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടിരിക്കുന്നു.''(പേജ് 89).
ഇങ്ങനെയൊരു മാറ്റം ഇവിടെ ഇപ്പോള്‍ത്തന്നെ സാധ്യമാണെന്നു മനസ്സിലാക്കാന്‍ കഴിഞ്ഞാലേ അദ്ദേഹം ഒരു ഉട്ടോപ്പ്യനല്ലെന്നും 'പ്രാക്‌ടോപ്യ'നാണെന്നും (ആല്‍വിന്‍ ടോഫ്‌ളറോടു കടപ്പാട്) വ്യക്തമാവൂ. മനുഷ്യന്റെ യഥാര്‍ത്ഥ ജീവിത ഇടം ഏറ്റവും അടുത്ത അയല്‍പക്കങ്ങളും പെടുന്ന ചുറ്റുവട്ടമാണെന്ന യാഥാര്‍ഥ്യ ബോധത്തിന്റെ അടിത്തറയില്‍ അദ്ദേഹം വിഭാവനം ചെയ്യുന്നത് ഒരു സ്വപ്നസൗധമൊന്നുമല്ല. അദ്ദേഹത്തിന്റെ സങ്കല്പത്തെ ഒരു ആര്‍ക്കിട്ടെക്ട് വീടിനു രൂപഘടന നിര്‍ണയിക്കുന്നത്ര യാഥാര്‍ഥ്യബോധമുള്ള ഒന്നായി കാണാന്‍ കഴിഞ്ഞാല്‍ നമുക്കോരോരുത്തര്‍ക്കും ആ വലിയ വീടിന്റെ പണിയില്‍ പങ്കാളികളാകാന്‍ കഴിയും എന്നതാണു വസ്തുത. പുതിയ ലോകസംവിധാനത്തിന്റെ സംക്ഷിപ്ത രൂപരേഖ മുന്‍ഗ്രന്ഥത്തില്‍ അദ്ദേഹം വിഭാവനം ചെയ്തിട്ടുള്ളത് ഇങ്ങനെയാണ്:
''.... തൊട്ടടുത്തുള്ള 10-15 വീടുകള്‍ ചേര്‍ന്നുള്ള തറക്കൂട്ടങ്ങളായിരിക്കും അടിസ്ഥാന സമൂഹ ജീവിത ഘടകം. ഓരോ തറക്കൂട്ടവും ലോകത്തിന്റെ കേന്ദ്രബിന്ദുവായിരിക്കും. ഓരോ തറയും കൂടുന്നത് ലോകത്തിനാകെ വേണ്ടിയായിരിക്കും എന്നതു കൊണ്ട് തറക്കൂട്ടത്തില്‍ ആര്‍ക്കും സംബന്ധിക്കാം, അഭിപ്രായം പറയുകയും ചെയ്യാം. അഞ്ചു തറകള്‍ ചേരുന്നതാണ് ഒരു അയല്‍ക്കൂട്ടം. 50-60 വീടുകള്‍ കാണും. അഞ്ച് അയല്‍ക്കൂട്ടത്തില്‍പ്പെട്ട 250-300 വീടുകള്‍ ഉള്‍ക്കൊള്ളുന്നതായിരിക്കും ഒരു ഗ്രാമക്കൂട്ടം. ഇവ മൂന്നും കൂടിയാണ് പുത്തന്‍ സമൂഹത്തിനു താങ്ങായി പ്രവര്‍ത്തിക്കുന്നത്. ഈ മൂന്നു ഘടകങ്ങളിലും വ്യക്തികള്‍ നേരിട്ട് യോഗങ്ങളില്‍ പങ്കെടുക്കും. ഇതിനു മേലോട്ട് പ്രതിനിധിസഭകളാണ്. അഞ്ചു ഗ്രാമക്കൂട്ടക്കാര്‍ ഓരോരുത്തരെ വീതം നിശ്ചയിച്ച് അഞ്ചു പേരടങ്ങുന്ന വാര്‍ഡു കമ്മറ്റി ഉണ്ടാക്കുന്നു. വാര്‍ഡു കമ്മറ്റി യോഗങ്ങളിലും ആര്‍ക്കും പങ്കെടുത്ത് അഭിപ്രായം പറയാം. അഞ്ചു വാര്‍ഡു കമ്മറ്റികളില്‍ ഓരോന്നും നിശ്ചയിക്കുന്ന അഞ്ചു പേര്‍ ചേര്‍ന്ന് പഞ്ചായത്തു സമിതി രൂപപ്പെടുത്തുന്നു. ജനപ്രതിനിധികളല്ലാതെ ഉദ്യോഗസ്ഥന്മാരാരും പ്രതിനിധിസഭകളിലൊന്നിലും ഉണ്ടായിരിക്കുകയില്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലൊ? ഉദ്യോഗസ്ഥന്മാര്‍ എന്നൊരു വര്‍ഗമേ ഉണ്ടാവില്ലെന്നോര്‍ക്കണം. എല്ലാവരും ഉദ്യോഗസ്ഥന്മാര്‍. മേലോട്ടു ചെല്ലുന്തോറും വാര്‍ത്താവിനിമയ ഘടകം എന്നതില്‍ കവിഞ്ഞ് വലിയ പ്രാധാന്യമെന്നും ഈ പ്രതിനിധിസഭകള്‍ക്ക് ഉണ്ടാവില്ല. ഏതു തലത്തിലെ യോഗത്തിലും ഏതൊരാള്‍ക്കും പങ്കെടുക്കാം. ....തറകള്‍ ഉറച്ചാല്‍ നല്ല അടിസ്ഥാനമായി.'' (പേജ് 68,69)
അയല്‍ക്കൂട്ടങ്ങളും മാനുഷികധ്യാനവും
'ശ്രീ പങ്കജാക്ഷക്കുറുപ്പിന്റെ അയല്‍ക്കൂട്ട സമൂഹദര്‍ശനം' എന്ന ലേഖനത്തില്‍ അദ്ദേഹത്തിന്റെ പ്രായോഗികത വിശകലനം ചെയ്തുകൊണ്ട് ശ്രീ ജോര്‍ജ് മുലേച്ചാലില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു.
''....ശ്രീ പങ്കജാക്ഷക്കുറുപ്പ് വിഭാവനം ചെയ്യുന്ന നവസമൂഹത്തിന്റെ സൂക്ഷ്മരൂപങ്ങള്‍ ഇപ്പോള്‍ത്തന്നെ ലോകത്തില്‍ പച്ച പിടിച്ചു നില്‍ക്കുന്നുണ്ടെന്നും അവ നല്കുന്ന സുരക്ഷിതത്വവും സ്വാതന്ത്ര്യവും സമാശ്വാസവും അനുഭവിച്ചാണ് മനുഷ്യന്‍ ഇന്നും നിലനില്ക്കുന്നതെന്നുമുള്ള വസ്തുത നാം കാണാറില്ല. ഏറ്റവും ചെറിയ സമൂഹമായ കുടുംബമാണ് നവസമൂഹത്തിന്റ ആ സൂക്ഷ്മരൂപം. അദ്ദേഹം വിഭാവനം ചെയ്യുന്ന പുതിയ ലോകത്തിന്റെ ഭാവപരവും രൂപപരവുമായ ഘടനതന്നെയാണ് കുടുംബസമൂഹത്തിന്റേതും എന്ന് അല്പമൊന്നു നിരീക്ഷിച്ചാല്‍ ആര്‍ക്കും മനസ്സിലാക്കാം.
ഒരു രാഷ്ട്രസമൂഹത്തില്‍ നടക്കുന്ന എതാണ്ടെല്ലാ കാര്യങ്ങളും ചെറിയ രീതിയില്‍ കുടുംബസമൂഹത്തിലും നടക്കുന്നുണ്ട്. ഉത്പാദനവും വിതരണവും സാമ്പത്തിക കൈകാര്യവും വിദ്യാഭ്യാസവും തൊഴില്‍ പരിശീലനവും നീതിന്യായവും ആതുരശുശ്രുഷയും മറ്റും കുടുംബസമൂഹത്തിലുമുണ്ട്. എന്നാല്‍ ഇതെല്ലാം നടക്കുന്നത് ഏതെങ്കിലും ഒരധികാരഘടനയുടെ ഭരണഭാഗമായോ ശാസനയുടെ അടിസ്ഥാനത്തിലോ അല്ല. കുടുംബത്തിലെ ജോലികള്‍ കുടുംബാംഗങ്ങള്‍ നിര്‍വഹിക്കുന്നത് പണത്തിനു വേണ്ടിയുമല്ല; മറിച്ച് പാരസ്പര്യബോധത്തിന്റെയും കൂട്ടായ്മാഭാവത്തിന്റെയും ഉള്‍ത്തള്ളലില്‍ നിന്നാണ്. കുടുംബ സമൂഹത്തിലെ എല്ലാ അംഗങ്ങളുടെയും സന്തോഷത്തിനും പൊതുവായ സുസ്ഥിതിക്കും വേണ്ടി കൂട്ടായ ആലോചന പ്രകാരമോ സ്വമേധയാ തന്നെയോ പ്രവര്‍ത്തിക്കുകയാണവര്‍. ഒരു വീട്ടമ്മ നേരം വെളുക്കുന്നതുമുതല്‍ രാത്രി വൈകുംവരെ സ്വയം മറന്ന് അദ്ധ്വാനിക്കുന്നത് മുഴുവന്‍ കുടുംബാഗങ്ങള്‍ക്കും വേണ്ടിയാണ്. അവരുടെ സന്തോഷവും ശ്രേയസ്സും ലക്ഷ്യം വയ്ക്കുന്നതുകൊണ്ടാണ് അത്രയും ജോലി ചെയ്യാനുള്ള പ്രേരണയും ഉത്സാഹവും ഊര്‍ജവും അവര്‍ക്കുണ്ടാവുന്നത്. ചുരുക്കത്തില്‍, ഏതൊരു കുടുംബസമൂഹത്തിന്റെ നിലനില്പിനും ഐശ്വര്യത്തിനും അഭിവൃദ്ധിക്കും നിദാനമായിരിക്കുന്നത് കുടുംബാംഗങ്ങളുടെ ഇടയിലുള്ള 'നാം ഒന്നാണ്' എന്ന ബോധവും കൂട്ടായ്മാഭാവവുമാണ്; അവരുടെ ഇടയിലുള്ള പരാര്‍ഥഭാവമാണ്. ഇതില്‍നിന്നു സാമൂഹികസുസ്ഥിതിയെ സംബന്ധിച്ച നിയാമകതത്ത്വമാണ് വാസ്തവത്തില്‍ നമുക്കു വെളിപ്പെട്ടു കിട്ടുന്നത്. സാമൂഹിക സുസ്ഥിതിക്കും അഭ്യുന്നതിക്കും അടിസ്ഥാനം പാരസ്പര്യബോധം അഥവാ ബന്ധുത്വബോധമാണ് എന്നതാണത്. അന്യോന്യതയുടെ ഈ നിയമം മനുഷ്യന്‍ എവിടെ തെറ്റിക്കുന്നുവോ അവിടെ സമൂഹം ശിഥിലമാകുന്നു. കുടുംബസമൂഹത്തിനും പൊതു സമൂഹത്തിനും ഒരുപോലെ ബാധകമാണ് ഈ നിയമം. (അല്പമൊന്നാലോചിച്ചാല്‍, മറ്റു വാക്കുകളിലാണെങ്കിലും എല്ലാ ദാര്‍ശനികരും ആദ്ധ്യാത്മികാചാര്യന്മാരും മനുഷ്യനെ പ്രബോധിപ്പിക്കാന്‍ ശ്രമിച്ചത് ഇതേ നിയമത്തെക്കുറിച്ചാണെന്നു കാണാം.) ഈ നിയമത്തിന്റെ ലംഘനം കൊണ്ട് ശിഥിലമാകുന്ന മനുഷ്യബന്ധങ്ങളുടെ വിടവുകളില്‍ വേരാഴ്ത്തിയാണ് മനുഷ്യനെ ഭരിക്കാന്‍ നാണയ-അധികാരവ്യവസ്ഥിതി തഴച്ചുവളരുന്നതും, മനുഷ്യര്‍ തമ്മിലുള്ള അകല്‍ച്ചയും അന്യത്വവും സ്വാഭാവികമെന്നു തോന്നുമാറ് വ്യവസ്ഥാപിതമാകുന്നതും.
മനുഷ്യന്റെ ഐശ്വര്യത്തിനും അഭിവൃദ്ധിക്കും ആധാരമായി വര്‍ത്തിക്കുന്ന പാരസ്പര്യത്തിന്റേതായ ഈ നിയാമകതത്ത്വം കുടുംബസമൂഹത്തിനു വെളിയില്‍ അശേഷം പാലിക്കപ്പെടുന്നില്ല എന്നതാണ് മനുഷ്യ സമൂഹം ഇന്നു നേരിടുന്ന എല്ലാ ദുരവസ്ഥകള്‍ക്കും കാരണമെന്ന് ഇതില്‍നിന്നു മനസ്സിലാക്കാം. അതു പാലിക്കപ്പെടുന്നില്ല എന്നു മാത്രമല്ല, അതിനു നേര്‍വിപരീതമായ മാത്സര്യത്തിന്റെയും ശത്രുതയുടെയും പ്രത്യയശാസ്ത്രങ്ങളുടെ സ്വാധീനം പൊതുസമൂഹത്തില്‍ വ്യാപകമാകുകയും ചെയ്തു. ചുരുക്കത്തില്‍, മനുഷ്യനിന്ന് ഒരേസമയം രണ്ടു വിപരീത സാമൂഹികനിയമങ്ങളിലാണ് ജീവിക്കുന്നത് - അന്യോന്യതാ ബോധത്തിലധിഷ്ഠിതമായി കുടുംബസമൂഹത്തിലും, അന്യത്വബോധത്തിലധിഷ്ഠിതമായി പൊതുസമൂഹത്തിലും. ഇതില്‍ അന്യോന്യതയുടെ നിയമത്തിനേ സമൂഹത്തെ ഐശ്വര്യത്തിലേക്കും അഭിവൃദ്ധിയിലേക്കും നയിക്കാനാവൂ എന്ന് കുടുംബസമൂഹവ്യവസ്ഥ തെളിയിക്കുന്നു. വാസ്തവത്തില്‍ ഈ കുടുംബവ്യവസ്ഥിതിയെ പൊതുസമൂഹത്തിലേക്കുകൂടി വ്യാപിപ്പിക്കണമെന്നാണ് ഡി. പങ്കജാക്ഷക്കുറുപ്പ് പറയുന്നത്. ഈ വ്യാപനം ആദ്യം സംഭവിക്കേണ്ടത്, സ്വാഭാവികമായും ഓരോ കുടുംബത്തിന്റെയും ചുറ്റുവട്ടത്തുള്ള കുടുംബങ്ങളിലേക്കാണ്. അത് സംഭവിക്കുമ്പോള്‍ തറക്കൂട്ടമെന്ന അല്പംകൂടി വിശാലമായ ഒരു കുടുംബസമൂഹമുണ്ടാകുന്നു. കുടുംബസമൂഹത്തിനു വെളിയിലേക്കുള്ള കുടുംബബോധത്തിന്റെ, ആ ചുവടുവയ്പ് ഒരു മഹാവിപ്ലവത്തിന് നാന്ദിയായി ഭവിക്കുന്നു.''(ജോര്‍ജ് മൂലേച്ചാലില്‍, നവോത്ഥാനം നവനാഗരികതയില്‍, പേജ് 97,98)..ഉത്തരവാദിത്വമുള്ള ഒരു മാനേജര്‍ മാത്രമാണു താനെന്ന ബോധ്യത്തോടെ കൈകാര്യം ചെയ്യേണ്ടതാണ് സ്വത്ത്. മഹാത്മാഗാന്ധിയുടെ ട്രസ്റ്റീഷിപ്പ് സിദ്ധാന്തത്തിന്റെ അന്തര്‍ധാരയായി ഉണ്ടായിരിക്കുന്നത് മേല്‍ക്കുറിച്ച 'നിസ്വ'ഭാവമായിരുന്നു. സ്വകാര്യസ്വത്തോ പൊതുസ്വത്തോ ആയി കണക്കാക്കപ്പെടാനാവാത്തതാണ് ട്രസ്റ്റിയുടെ സ്വത്ത്. സ്വകാര്യസ്വത്ത് ഉത്പാദനവുമായി ബന്ധമുള്ള ഒന്നാണെന്നു നമുക്കറിയാം. ഉത്പാദനത്തിന് പൊതുഉടമസ്ഥതയില്‍ ആര്‍ക്കും ആന്തരിക പ്രചോദനം ലഭിക്കുന്നില്ല. സ്വകാര്യ ഉടമസ്ഥതയിലാകട്ടെ, അതുണ്ടാകാറുണ്ട്. അത് ആര്‍ത്തിയായും അത്യാര്‍ത്തിയായും ചൂഷണോപാധിയായി മാറാനിടയുണ്ട് എന്നതാണ് അതിലെ അപകടം. ഈ അപകടത്തെയും ഉത്പാദനോപാദികള്‍ പൊതുസ്വത്തായിരിക്കുമ്പോഴുള്ള ഉത്തേജനമില്ലായ്മയെയും ഒരേപോലെ പ്രതിരോധിക്കാന്‍ എന്താണു വഴി?
സ്വകാര്യ ഉടമസ്ഥതയെയും പൊതുഉടമസ്ഥതയെയും സമന്വയിപ്പിച്ചുകൊണ്ട് ഒരു ശാശ്വതപരിഹാരം നിര്‍ദ്ദേശിച്ചിട്ടുള്ളത് ഏതാനും വര്‍ഷം മുമ്പുവരെ നമ്മുടെ ഇടയില്‍, കേരളത്തില്‍, ജീവിച്ചിരുന്ന ശ്രീ ഡി. പങ്കജാക്ഷക്കുറുപ്പാണ്. വ്യക്തി ഉടമാസമ്പ്രദായം എന്ന് അദ്ദേഹം വിളിക്കുന്ന പുതിയ ലോകത്തിലെ ഉടമസ്ഥതാബോധത്തെപ്പറ്റി 'പുതിയ ലോകം, പുതിയ വഴി' എന്ന തന്റെ ഗ്രന്ഥത്തില്‍ അദ്ദേഹം എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്:
''ഈ വീട് എന്റേതാണ് എന്ന ബോധം പുതിയ സമൂഹത്തില്‍ നശിക്കുന്നില്ല. ഈ വീട് എന്റേതാണ് എല്ലാവരും എനിക്കുള്ളവരായതുകൊണ്ട് ആര് ഇവിടെ വരുന്നതും എനിക്കു സന്തോഷമാണ്. ഈ 45 സെന്റ് സ്ഥലം എന്റേതാണ്, എന്റെ അച്ഛന്‍ തന്നതാണ്. ഈ ഭൂമിയില്‍ എന്റെ കൂടെ അദ്ധ്വാനിക്കാന്‍ ആര്‍ക്കും വരാം. എന്റെ തൊട്ടടുത്ത കുമ്മന്‍കോട്ട് പറമ്പ് പാലത്തിട്ടവകയാണ്. അവിടെ അവരോടൊപ്പം പണി ചെയ്യുവാന്‍ എനിക്കും അവസരമുണ്ടാകും. എന്റെ പറമ്പില്‍ ഉണ്ടായിട്ടുള്ള വിളകള്‍ എല്ലാം നിങ്ങള്‍ക്കുമുള്ളതാണ്. ഞാന്‍ എന്റെ വിളകള്‍ മറ്റുള്ളവര്‍ക്കു കൊടുക്കുന്നു. മറ്റുള്ളവര്‍ എനിക്കാവശ്യംപോരാത്തത് തരികയും ചെയ്യുന്നു. ഞാന്‍ മറ്റുള്ളവര്‍ക്കു കൊടുക്കുന്നത് അവര്‍കൂടി ഇവിടെ പണി ചെയ്തതുകൊണ്ടല്ല; അവര്‍ എനിക്കു വേണ്ടപ്പെട്ടവരായതുകൊണ്ടാണ്. പൊതു ഉടമയില്‍ ഉണ്ടാക്കിയ വിളവ് അവകാശപ്പെട്ടവര്‍ക്കു കൊടുക്കുന്നതിലെ ശുഷ്‌കമായ കണക്കല്ല ഇവിടെ പ്രസക്തം. എനിക്ക് യഥേഷ്ടം ഉപയോഗിക്കാവുന്ന വിളകള്‍ ഞാന്‍ എന്റെ ഇഷ്ടപ്രകാരം മറ്റുള്ളവര്‍ക്കു കൊടുക്കുന്നു. ഇവിടെയാണ് വ്യക്തിവികാസം സംഭവിക്കുക; വ്യക്തിബന്ധം ഉറയ്ക്കുക. കൊടുക്കുവാനും വാങ്ങുവാനും സന്തോഷമുണ്ടാവുക, അത് ഇച്ഛയ്ക്കനുസരിച്ച് ആകുമ്പോഴാണ്. ഇച്ഛാശക്തി ഇവിടെ തളരുന്നില്ല, വളരുന്നു(പേജ് 85,86)....വ്യക്തിയുടമ വ്യക്തിസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടിരിക്കുന്നു.''(പേജ് 89).
ഇങ്ങനെയൊരു മാറ്റം ഇവിടെ ഇപ്പോള്‍ത്തന്നെ സാധ്യമാണെന്നു മനസ്സിലാക്കാന്‍ കഴിഞ്ഞാലേ അദ്ദേഹം ഒരു ഉട്ടോപ്പ്യനല്ലെന്നും 'പ്രാക്‌ടോപ്യ'നാണെന്നും (ആല്‍വിന്‍ ടോഫ്‌ളറോടു കടപ്പാട്) വ്യക്തമാവൂ. മനുഷ്യന്റെ യഥാര്‍ത്ഥ ജീവിത ഇടം ഏറ്റവും അടുത്ത അയല്‍പക്കങ്ങളും പെടുന്ന ചുറ്റുവട്ടമാണെന്ന യാഥാര്‍ഥ്യ ബോധത്തിന്റെ അടിത്തറയില്‍ അദ്ദേഹം വിഭാവനം ചെയ്യുന്നത് ഒരു സ്വപ്നസൗധമൊന്നുമല്ല. അദ്ദേഹത്തിന്റെ സങ്കല്പത്തെ ഒരു ആര്‍ക്കിട്ടെക്ട് വീടിനു രൂപഘടന നിര്‍ണയിക്കുന്നത്ര യാഥാര്‍ഥ്യബോധമുള്ള ഒന്നായി കാണാന്‍ കഴിഞ്ഞാല്‍ നമുക്കോരോരുത്തര്‍ക്കും ആ വലിയ വീടിന്റെ പണിയില്‍ പങ്കാളികളാകാന്‍ കഴിയും എന്നതാണു വസ്തുത. പുതിയ ലോകസംവിധാനത്തിന്റെ സംക്ഷിപ്ത രൂപരേഖ മുന്‍ഗ്രന്ഥത്തില്‍ അദ്ദേഹം വിഭാവനം ചെയ്തിട്ടുള്ളത് ഇങ്ങനെയാണ്:
''.... തൊട്ടടുത്തുള്ള 10-15 വീടുകള്‍ ചേര്‍ന്നുള്ള തറക്കൂട്ടങ്ങളായിരിക്കും അടിസ്ഥാന സമൂഹ ജീവിത ഘടകം. ഓരോ തറക്കൂട്ടവും ലോകത്തിന്റെ കേന്ദ്രബിന്ദുവായിരിക്കും. ഓരോ തറയും കൂടുന്നത് ലോകത്തിനാകെ വേണ്ടിയായിരിക്കും എന്നതു കൊണ്ട് തറക്കൂട്ടത്തില്‍ ആര്‍ക്കും സംബന്ധിക്കാം, അഭിപ്രായം പറയുകയും ചെയ്യാം. അഞ്ചു തറകള്‍ ചേരുന്നതാണ് ഒരു അയല്‍ക്കൂട്ടം. 50-60 വീടുകള്‍ കാണും. അഞ്ച് അയല്‍ക്കൂട്ടത്തില്‍പ്പെട്ട 250-300 വീടുകള്‍ ഉള്‍ക്കൊള്ളുന്നതായിരിക്കും ഒരു ഗ്രാമക്കൂട്ടം. ഇവ മൂന്നും കൂടിയാണ് പുത്തന്‍ സമൂഹത്തിനു താങ്ങായി പ്രവര്‍ത്തിക്കുന്നത്. ഈ മൂന്നു ഘടകങ്ങളിലും വ്യക്തികള്‍ നേരിട്ട് യോഗങ്ങളില്‍ പങ്കെടുക്കും. ഇതിനു മേലോട്ട് പ്രതിനിധിസഭകളാണ്. അഞ്ചു ഗ്രാമക്കൂട്ടക്കാര്‍ ഓരോരുത്തരെ വീതം നിശ്ചയിച്ച് അഞ്ചു പേരടങ്ങുന്ന വാര്‍ഡു കമ്മറ്റി ഉണ്ടാക്കുന്നു. വാര്‍ഡു കമ്മറ്റി യോഗങ്ങളിലും ആര്‍ക്കും പങ്കെടുത്ത് അഭിപ്രായം പറയാം. അഞ്ചു വാര്‍ഡു കമ്മറ്റികളില്‍ ഓരോന്നും നിശ്ചയിക്കുന്ന അഞ്ചു പേര്‍ ചേര്‍ന്ന് പഞ്ചായത്തു സമിതി രൂപപ്പെടുത്തുന്നു. ജനപ്രതിനിധികളല്ലാതെ ഉദ്യോഗസ്ഥന്മാരാരും പ്രതിനിധിസഭകളിലൊന്നിലും ഉണ്ടായിരിക്കുകയില്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലൊ? ഉദ്യോഗസ്ഥന്മാര്‍ എന്നൊരു വര്‍ഗമേ ഉണ്ടാവില്ലെന്നോര്‍ക്കണം. എല്ലാവരും ഉദ്യോഗസ്ഥന്മാര്‍. മേലോട്ടു ചെല്ലുന്തോറും വാര്‍ത്താവിനിമയ ഘടകം എന്നതില്‍ കവിഞ്ഞ് വലിയ പ്രാധാന്യമെന്നും ഈ പ്രതിനിധിസഭകള്‍ക്ക് ഉണ്ടാവില്ല. ഏതു തലത്തിലെ യോഗത്തിലും ഏതൊരാള്‍ക്കും പങ്കെടുക്കാം. ....തറകള്‍ ഉറച്ചാല്‍ നല്ല അടിസ്ഥാനമായി.'' (പേജ് 68,69)
അയല്‍ക്കൂട്ടങ്ങളും മാനുഷികധ്യാനവും
'ശ്രീ പങ്കജാക്ഷക്കുറുപ്പിന്റെ അയല്‍ക്കൂട്ട സമൂഹദര്‍ശനം' എന്ന ലേഖനത്തില്‍ അദ്ദേഹത്തിന്റെ പ്രായോഗികത വിശകലനം ചെയ്തുകൊണ്ട് ശ്രീ ജോര്‍ജ് മുലേച്ചാലില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു.
''....ശ്രീ പങ്കജാക്ഷക്കുറുപ്പ് വിഭാവനം ചെയ്യുന്ന നവസമൂഹത്തിന്റെ സൂക്ഷ്മരൂപങ്ങള്‍ ഇപ്പോള്‍ത്തന്നെ ലോകത്തില്‍ പച്ച പിടിച്ചു നില്‍ക്കുന്നുണ്ടെന്നും അവ നല്കുന്ന സുരക്ഷിതത്വവും സ്വാതന്ത്ര്യവും സമാശ്വാസവും അനുഭവിച്ചാണ് മനുഷ്യന്‍ ഇന്നും നിലനില്ക്കുന്നതെന്നുമുള്ള വസ്തുത നാം കാണാറില്ല. ഏറ്റവും ചെറിയ സമൂഹമായ കുടുംബമാണ് നവസമൂഹത്തിന്റ ആ സൂക്ഷ്മരൂപം. അദ്ദേഹം വിഭാവനം ചെയ്യുന്ന പുതിയ ലോകത്തിന്റെ ഭാവപരവും രൂപപരവുമായ ഘടനതന്നെയാണ് കുടുംബസമൂഹത്തിന്റേതും എന്ന് അല്പമൊന്നു നിരീക്ഷിച്ചാല്‍ ആര്‍ക്കും മനസ്സിലാക്കാം.
ഒരു രാഷ്ട്രസമൂഹത്തില്‍ നടക്കുന്ന എതാണ്ടെല്ലാ കാര്യങ്ങളും ചെറിയ രീതിയില്‍ കുടുംബസമൂഹത്തിലും നടക്കുന്നുണ്ട്. ഉത്പാദനവും വിതരണവും സാമ്പത്തിക കൈകാര്യവും വിദ്യാഭ്യാസവും തൊഴില്‍ പരിശീലനവും നീതിന്യായവും ആതുരശുശ്രുഷയും മറ്റും കുടുംബസമൂഹത്തിലുമുണ്ട്. എന്നാല്‍ ഇതെല്ലാം നടക്കുന്നത് ഏതെങ്കിലും ഒരധികാരഘടനയുടെ ഭരണഭാഗമായോ ശാസനയുടെ അടിസ്ഥാനത്തിലോ അല്ല. കുടുംബത്തിലെ ജോലികള്‍ കുടുംബാംഗങ്ങള്‍ നിര്‍വഹിക്കുന്നത് പണത്തിനു വേണ്ടിയുമല്ല; മറിച്ച് പാരസ്പര്യബോധത്തിന്റെയും കൂട്ടായ്മാഭാവത്തിന്റെയും ഉള്‍ത്തള്ളലില്‍ നിന്നാണ്. കുടുംബ സമൂഹത്തിലെ എല്ലാ അംഗങ്ങളുടെയും സന്തോഷത്തിനും പൊതുവായ സുസ്ഥിതിക്കും വേണ്ടി കൂട്ടായ ആലോചന പ്രകാരമോ സ്വമേധയാ തന്നെയോ പ്രവര്‍ത്തിക്കുകയാണവര്‍. ഒരു വീട്ടമ്മ നേരം വെളുക്കുന്നതുമുതല്‍ രാത്രി വൈകുംവരെ സ്വയം മറന്ന് അദ്ധ്വാനിക്കുന്നത് മുഴുവന്‍ കുടുംബാഗങ്ങള്‍ക്കും വേണ്ടിയാണ്. അവരുടെ സന്തോഷവും ശ്രേയസ്സും ലക്ഷ്യം വയ്ക്കുന്നതുകൊണ്ടാണ് അത്രയും ജോലി ചെയ്യാനുള്ള പ്രേരണയും ഉത്സാഹവും ഊര്‍ജവും അവര്‍ക്കുണ്ടാവുന്നത്. ചുരുക്കത്തില്‍, ഏതൊരു കുടുംബസമൂഹത്തിന്റെ നിലനില്പിനും ഐശ്വര്യത്തിനും അഭിവൃദ്ധിക്കും നിദാനമായിരിക്കുന്നത് കുടുംബാംഗങ്ങളുടെ ഇടയിലുള്ള 'നാം ഒന്നാണ്' എന്ന ബോധവും കൂട്ടായ്മാഭാവവുമാണ്; അവരുടെ ഇടയിലുള്ള പരാര്‍ഥഭാവമാണ്. ഇതില്‍നിന്നു സാമൂഹികസുസ്ഥിതിയെ സംബന്ധിച്ച നിയാമകതത്ത്വമാണ് വാസ്തവത്തില്‍ നമുക്കു വെളിപ്പെട്ടു കിട്ടുന്നത്. സാമൂഹിക സുസ്ഥിതിക്കും അഭ്യുന്നതിക്കും അടിസ്ഥാനം പാരസ്പര്യബോധം അഥവാ ബന്ധുത്വബോധമാണ് എന്നതാണത്. അന്യോന്യതയുടെ ഈ നിയമം മനുഷ്യന്‍ എവിടെ തെറ്റിക്കുന്നുവോ അവിടെ സമൂഹം ശിഥിലമാകുന്നു. കുടുംബസമൂഹത്തിനും പൊതു സമൂഹത്തിനും ഒരുപോലെ ബാധകമാണ് ഈ നിയമം. (അല്പമൊന്നാലോചിച്ചാല്‍, മറ്റു വാക്കുകളിലാണെങ്കിലും എല്ലാ ദാര്‍ശനികരും ആദ്ധ്യാത്മികാചാര്യന്മാരും മനുഷ്യനെ പ്രബോധിപ്പിക്കാന്‍ ശ്രമിച്ചത് ഇതേ നിയമത്തെക്കുറിച്ചാണെന്നു കാണാം.) ഈ നിയമത്തിന്റെ ലംഘനം കൊണ്ട് ശിഥിലമാകുന്ന മനുഷ്യബന്ധങ്ങളുടെ വിടവുകളില്‍ വേരാഴ്ത്തിയാണ് മനുഷ്യനെ ഭരിക്കാന്‍ നാണയ-അധികാരവ്യവസ്ഥിതി തഴച്ചുവളരുന്നതും, മനുഷ്യര്‍ തമ്മിലുള്ള അകല്‍ച്ചയും അന്യത്വവും സ്വാഭാവികമെന്നു തോന്നുമാറ് വ്യവസ്ഥാപിതമാകുന്നതും.
മനുഷ്യന്റെ ഐശ്വര്യത്തിനും അഭിവൃദ്ധിക്കും ആധാരമായി വര്‍ത്തിക്കുന്ന പാരസ്പര്യത്തിന്റേതായ ഈ നിയാമകതത്ത്വം കുടുംബസമൂഹത്തിനു വെളിയില്‍ അശേഷം പാലിക്കപ്പെടുന്നില്ല എന്നതാണ് മനുഷ്യ സമൂഹം ഇന്നു നേരിടുന്ന എല്ലാ ദുരവസ്ഥകള്‍ക്കും കാരണമെന്ന് ഇതില്‍നിന്നു മനസ്സിലാക്കാം. അതു പാലിക്കപ്പെടുന്നില്ല എന്നു മാത്രമല്ല, അതിനു നേര്‍വിപരീതമായ മാത്സര്യത്തിന്റെയും ശത്രുതയുടെയും പ്രത്യയശാസ്ത്രങ്ങളുടെ സ്വാധീനം പൊതുസമൂഹത്തില്‍ വ്യാപകമാകുകയും ചെയ്തു. ചുരുക്കത്തില്‍, മനുഷ്യനിന്ന് ഒരേസമയം രണ്ടു വിപരീത സാമൂഹികനിയമങ്ങളിലാണ് ജീവിക്കുന്നത് - അന്യോന്യതാ ബോധത്തിലധിഷ്ഠിതമായി കുടുംബസമൂഹത്തിലും, അന്യത്വബോധത്തിലധിഷ്ഠിതമായി പൊതുസമൂഹത്തിലും. ഇതില്‍ അന്യോന്യതയുടെ നിയമത്തിനേ സമൂഹത്തെ ഐശ്വര്യത്തിലേക്കും അഭിവൃദ്ധിയിലേക്കും നയിക്കാനാവൂ എന്ന് കുടുംബസമൂഹവ്യവസ്ഥ തെളിയിക്കുന്നു. വാസ്തവത്തില്‍ ഈ കുടുംബവ്യവസ്ഥിതിയെ പൊതുസമൂഹത്തിലേക്കുകൂടി വ്യാപിപ്പിക്കണമെന്നാണ് ഡി. പങ്കജാക്ഷക്കുറുപ്പ് പറയുന്നത്. ഈ വ്യാപനം ആദ്യം സംഭവിക്കേണ്ടത്, സ്വാഭാവികമായും ഓരോ കുടുംബത്തിന്റെയും ചുറ്റുവട്ടത്തുള്ള കുടുംബങ്ങളിലേക്കാണ്. അത് സംഭവിക്കുമ്പോള്‍ തറക്കൂട്ടമെന്ന അല്പംകൂടി വിശാലമായ ഒരു കുടുംബസമൂഹമുണ്ടാകുന്നു. കുടുംബസമൂഹത്തിനു വെളിയിലേക്കുള്ള കുടുംബബോധത്തിന്റെ, ആ ചുവടുവയ്പ് ഒരു മഹാവിപ്ലവത്തിന് നാന്ദിയായി ഭവിക്കുന്നു.''(ജോര്‍ജ് മൂലേച്ചാലില്‍, നവോത്ഥാനം നവനാഗരികതയില്‍, പേജ് 97,98)....

ഈ ലേഖനം പൂര്‍ണമായി വായിക്കാന്‍ സന്ദര്‍ശിക്കുക
http://josantony-josantony.blogspot.in/2010/05/blog-post_30.html

No comments:

Post a Comment