ശ്രീനാരായണഗുരുവിനോട് ചിലര്‍ ചോദിച്ചു: മക്കത്തായമാണോ
മരുമക്കത്തായമാണോ നല്ലത്? അദ്ദേഹം മറുപടി പറഞ്ഞു: രണ്ടുമില്ലെങ്കിലും
കുഴപ്പമില്ല. അയല്‍പക്കത്തായം ഉണ്ടായാല്‍ മതി.ക്രാന്തദര്‍ശിയായ
അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാടനുസരിച്ചു ലോകം മുന്നേറുന്നത് സൂക്ഷ്മദൃഷ്ടികള്‍ ആയ ആര്‍ക്കും
കാണാന്‍ കഴിയും. ബംഗ്ലാദേശിലെ ഗ്രാമീണ്‍ ബാങ്കും സേവാഗ്രാമും വിസിബും കുടുംബശ്രീയും ജനശ്രീയും
ഒക്കെ വീട്ടമ്മമാരുടെ കൂട്ടായ്മകളായി തുടങ്ങിവച്ച ഈ ദിശയിലുള്ള നീക്കങ്ങള്‍ ജനാധിപത്യത്തിനുതന്നെ നവചൈതന്യം പകരാന്‍ പോന്നതാണ്.
നാം ചിന്തിച്ച് നടപ്പിലാക്കേണ്ട ഒരാശയമാണ് താഴെ:
ജനാധികാരമാര്‍ഗം
ജോസാന്റണി
അയലുകള്‍ തമ്മില്‍ ചേരണമാദ്യം;
അവിടുന്നാണും പെണ്ണും വരുമാ-
റിരു പ്രതിനിധികള്‍ വരണ,മവര്‍ ചേര്‍-
ന്നിവിടുള്ളൊരു വാര്‍ഡിന്നിരുപേരെ
പ്രതിനിധിമാരായ് കണ്ടെത്തേണം,
അവരിലുമാണും പെണ്ണും വേണം.
അയലിന്‍ പ്രതിനിധിയാകുമവര്‍ക്കി-
ല്ലവരുടെ സ്വന്തമഭിപ്രായങ്ങള്‍.
അവരുടെ പാര്‍ട്ടിക്കാര്‍ പറയുന്നതു
മവരു പറഞ്ഞീടേണ്ടിനി; സ്വയമേ
അവരുടെ കൂട്ടത്തിന്‍ നാവായവര്‍
അറിയണ, മപ്പോളവര്‍ ചേര്‍ന്നീടില്‍
അയലുകള്‍ ചേര്‍ന്നു പറഞ്ഞീടുന്നവ
പറയാന്‍ ബ്ലോക്കില്‍, ജില്ലയി, ലതുപോല്‍
സംസ്ഥാനത്തില്‍, കേന്ദ്രം വരെയും
പോയീടേണ്ടവരെ കണ്ടെത്താം.
ഇങ്ങനെയുള്ളൊരിലക്ഷന്‍ വന്നാല്‍
കക്ഷികള്‍, പണവും നമ്മെ ഭരിച്ചിടു-
മിപ്പോഴത്തെയവസ്ഥയില്‍നിന്നും
നമ്മള്‍ മോചിതരായിടു, മറിയൂ!
നാം ചിന്തിച്ച് നടപ്പിലാക്കേണ്ട ഒരാശയമാണ് താഴെ:
ജനാധികാരമാര്‍ഗം
ജോസാന്റണി
അയലുകള്‍ തമ്മില്‍ ചേരണമാദ്യം;
അവിടുന്നാണും പെണ്ണും വരുമാ-
റിരു പ്രതിനിധികള്‍ വരണ,മവര്‍ ചേര്‍-
ന്നിവിടുള്ളൊരു വാര്‍ഡിന്നിരുപേരെ
പ്രതിനിധിമാരായ് കണ്ടെത്തേണം,
അവരിലുമാണും പെണ്ണും വേണം.
അയലിന്‍ പ്രതിനിധിയാകുമവര്‍ക്കി-
ല്ലവരുടെ സ്വന്തമഭിപ്രായങ്ങള്‍.
അവരുടെ പാര്‍ട്ടിക്കാര്‍ പറയുന്നതു
മവരു പറഞ്ഞീടേണ്ടിനി; സ്വയമേ
അവരുടെ കൂട്ടത്തിന്‍ നാവായവര്‍
അറിയണ, മപ്പോളവര്‍ ചേര്‍ന്നീടില്‍
അയലുകള്‍ ചേര്‍ന്നു പറഞ്ഞീടുന്നവ
പറയാന്‍ ബ്ലോക്കില്‍, ജില്ലയി, ലതുപോല്‍
സംസ്ഥാനത്തില്‍, കേന്ദ്രം വരെയും
പോയീടേണ്ടവരെ കണ്ടെത്താം.
ഇങ്ങനെയുള്ളൊരിലക്ഷന്‍ വന്നാല്‍
കക്ഷികള്‍, പണവും നമ്മെ ഭരിച്ചിടു-
മിപ്പോഴത്തെയവസ്ഥയില്‍നിന്നും
നമ്മള്‍ മോചിതരായിടു, മറിയൂ!
No comments:
Post a Comment