എണ്‍പതുവയസ്സായ എസ് ശിവദാസ് സാറിനൊരു മംഗളകാവ്യമെഴുതാന്‍ തുനിഞ്ഞപ്പോള്‍ ജനിച്ചതാണ് ആദ്യകവിത.
ഗുരു നിത്യചൈതന്യതിയുടെ അറുപതാം പിറന്നാളിന് ഞാന്‍ പൊതുവേദിയില്‍ വായിച്ച് സമര്‍പ്പിച്ച കവിതയാണ് രണ്ടാമത്തേത്
പ്രായശാസ്ത്രം
പടുകിഴവന്മാര്‍ ചോദ്യശതങ്ങള്‍
അവരോടുത്തരമരുളാനായൊരു
ഗുരവരനരികില്‍ അവനുടെ പ്രായം
പതിനാ, റെന്തേയിങ്ങനെയെന്നു-
ണ്ടൊരു ചോദ്യം! അതിനുത്തരമിങ്ങനെ!
ചോദ്യശതങ്ങള്‍ ഇന്നലെ,യിന്നും,
നാളെയുമറിയുക പൗരാണികമാം!
അവയുടെയുത്തരമോരോ നിമിഷവു-
മുണരണമവയുടെ നവചൈതന്യം
ഗുരുവിനു നിത്യം യൗവനമേകും!
അതിനാല്‍, ഗുരുവിനു നിത്യം യൗവന!-
മതു വര്‍ഷം കൊണ്ടെണ്ണരുതാരും!
ഗുരുനിത്യയ്ക്കന്നറുപതുവയസ്സായ്
ആഘോഷിക്കാന്‍ വന്നവരോടവ-
നരുളിയതിപ്പോള്‍ ഓര്‍മിപ്പൂ ഞാന്‍!
''ഇതുവരെ ഞാനെന്താണോ ചെയ്തത്
അതിലെപ്പിഴകള്‍ ചൂണ്ടിക്കാട്ടാന്‍
അവസരമുണ്ടാക്കീടുക നന്നാം!
അവഗണിതരോടൊപ്പം വിഭവ-
സമൃദ്ധമൊരൂണതെനിക്കും നല്കുക!!
കവിതകളേറ്റവുമിഷ്ടമെനി,ക്കവ
കൊണ്ടൊരു സദ്യയൊരുക്കുക കാമ്യം.
സഹൃദയര്‍ക്കുമെനിക്കും നല്കും
സദ്യയിലെത്തരുതരസികരാരും.
-പ്രായമഭിപ്രായാന്തര ജന്യം!''
പ്രായം
അറുപതായ് വയ, സ്സൊരു നിലാവുപോല്‍
വിരിയുമീമദുസ്മിതാര്‍ദ്രമൗനത്തി-
ന്നറിവി.നെന്നിലേക്കൊഴുകിടുന്നൊരീ
യരുളി, നി, ല്ലിതാം ഉലകിലെ മിഥ്യ!
സമയവും ദിശാവിശേഷഭാവമാ-
യമര്‍ന്നുണര്‍ന്നിടുമുലകും കായവും
മനസ്സിനുണ്മയായ് കിനാവുപോലെയാം
ഉണര്‍വിലും നമ്മളനുഭവിപ്പതെ-
ന്നറിഞ്ഞിടാതെയാം മൊഴിഞ്ഞിടുന്നിവര്‍:
'അറുപതായ് പ്രായ, മതൊന്നു കൊണ്ടാടാം!'
അഹത്തിനില്ലകം പുറങ്ങളെന്നറി-
ഞ്ഞഖണ്ഡബോധത്തിലലിഞ്ഞൊഴുകുവാന്‍
ഇതൊക്കെയേകമായ് , സുതാര്യമായ്, സത്യ-
സ്മിതങ്ങളായ്, ഹര്‍ഷ നടനഭാവമായ്
കൊരുത്ത ദിക്കിതിന്‍ വെളിച്ചം കാണുവാന്‍
അരുള്‍ തരുന്നൊരീ ഗുരുവിനോ പ്രായം?
വയസ്സുനമ്മളെ ഭരിക്കയാലല്ലോ
ഭയം; ഗുരോ ഞങ്ങള്‍ക്കഭയമായിടൂ!!
ഗുരു നിത്യചൈതന്യതിയുടെ അറുപതാം പിറന്നാളിന് ഞാന്‍ പൊതുവേദിയില്‍ വായിച്ച് സമര്‍പ്പിച്ച കവിതയാണ് രണ്ടാമത്തേത്
പ്രായശാസ്ത്രം
പടുകിഴവന്മാര്‍ ചോദ്യശതങ്ങള്‍
അവരോടുത്തരമരുളാനായൊരു
ഗുരവരനരികില്‍ അവനുടെ പ്രായം
പതിനാ, റെന്തേയിങ്ങനെയെന്നു-
ണ്ടൊരു ചോദ്യം! അതിനുത്തരമിങ്ങനെ!
ചോദ്യശതങ്ങള്‍ ഇന്നലെ,യിന്നും,
നാളെയുമറിയുക പൗരാണികമാം!
അവയുടെയുത്തരമോരോ നിമിഷവു-
മുണരണമവയുടെ നവചൈതന്യം
ഗുരുവിനു നിത്യം യൗവനമേകും!
അതിനാല്‍, ഗുരുവിനു നിത്യം യൗവന!-
മതു വര്‍ഷം കൊണ്ടെണ്ണരുതാരും!
ഗുരുനിത്യയ്ക്കന്നറുപതുവയസ്സായ്
ആഘോഷിക്കാന്‍ വന്നവരോടവ-
നരുളിയതിപ്പോള്‍ ഓര്‍മിപ്പൂ ഞാന്‍!
''ഇതുവരെ ഞാനെന്താണോ ചെയ്തത്
അതിലെപ്പിഴകള്‍ ചൂണ്ടിക്കാട്ടാന്‍
അവസരമുണ്ടാക്കീടുക നന്നാം!
അവഗണിതരോടൊപ്പം വിഭവ-
സമൃദ്ധമൊരൂണതെനിക്കും നല്കുക!!
കവിതകളേറ്റവുമിഷ്ടമെനി,ക്കവ
കൊണ്ടൊരു സദ്യയൊരുക്കുക കാമ്യം.
സഹൃദയര്‍ക്കുമെനിക്കും നല്കും
സദ്യയിലെത്തരുതരസികരാരും.
-പ്രായമഭിപ്രായാന്തര ജന്യം!''
പ്രായം
അറുപതായ് വയ, സ്സൊരു നിലാവുപോല്‍
വിരിയുമീമദുസ്മിതാര്‍ദ്രമൗനത്തി-
ന്നറിവി.നെന്നിലേക്കൊഴുകിടുന്നൊരീ
യരുളി, നി, ല്ലിതാം ഉലകിലെ മിഥ്യ!
സമയവും ദിശാവിശേഷഭാവമാ-
യമര്‍ന്നുണര്‍ന്നിടുമുലകും കായവും
മനസ്സിനുണ്മയായ് കിനാവുപോലെയാം
ഉണര്‍വിലും നമ്മളനുഭവിപ്പതെ-
ന്നറിഞ്ഞിടാതെയാം മൊഴിഞ്ഞിടുന്നിവര്‍:
'അറുപതായ് പ്രായ, മതൊന്നു കൊണ്ടാടാം!'
അഹത്തിനില്ലകം പുറങ്ങളെന്നറി-
ഞ്ഞഖണ്ഡബോധത്തിലലിഞ്ഞൊഴുകുവാന്‍
ഇതൊക്കെയേകമായ് , സുതാര്യമായ്, സത്യ-
സ്മിതങ്ങളായ്, ഹര്‍ഷ നടനഭാവമായ്
കൊരുത്ത ദിക്കിതിന്‍ വെളിച്ചം കാണുവാന്‍
അരുള്‍ തരുന്നൊരീ ഗുരുവിനോ പ്രായം?
വയസ്സുനമ്മളെ ഭരിക്കയാലല്ലോ
ഭയം; ഗുരോ ഞങ്ങള്‍ക്കഭയമായിടൂ!!