Total Pageviews

Sunday, 26 July 2015

കുട്ടികള്‍ക്ക് സ്വതന്ത്രമായി വരയ്ക്കാന്‍ അവസരം നല്കിക്കൊണ്ട്, ......

ഈ പോസ്റ്റ്‌ വായിക്കും മുൻപ് 
http://nityadarsanam.blogspot.in/2015/06/blog-post_20.html
http://nityadarsanam.blogspot.in/2015/07/blog-post.html
എന്നീ പോസ്റ്റുകൾ വായിക്കുന്നത് നന്നായിരിക്കും

എനിക്ക് വലിയ സന്തോഷവും ചാരിതാര്‍ഥ്യവും പ്രത്യാശയും പകര്‍ന്ന ഒരു ദിവസമായിരുന്നു, ഇന്നലെ. 

അവ പകർന്നത്  നന്മക്കുട്ടി കേട്ട കഥകള്‍ പറഞ്ഞവയും' എന്ന എന്റെ  ബാലസാഹിത്യ പുസ്തകത്തിന് ചിത്രങ്ങള്‍ വരയ്ക്കാന്‍ കഴിയുന്ന കുഞ്ഞു കൂട്ടുകാരെ കണ്ടെത്താനായി, കുട്ടികള്‍ക്ക് സ്വതന്ത്രമായി വരയ്ക്കാന്‍ അവസരം നല്കിക്കൊണ്ട്, ആര്ടിസ്റ്റ് പ്രഭയുടെ മാർഗനിർദേശത്തിൽ നടത്തിയ ചിത്രരചനാശില്പശാലയാണ്. 

ശില്പശാലയില്‍ പങ്കെടുത്ത 15 കുട്ടികളും ഓരോ പെന്‍സില്‍ ഡ്രോയിങ്ങും കളറിങ്ങും കളര്‍ സ്‌കെച്ചിങ്ങും നടത്തിയശേഷമാണ് ഗ്രാമഫോണ്‍ മ്യൂസിയം നല്കിയ വിഭവസമൃദ്ധമായ ഊണുംകഴിച്ച് മടങ്ങിയത്. 

ശില്പശാലയില്‍ വരച്ച മുഴുവന്‍ ചിത്രങ്ങളുടെയും വില്പന ഹലോ ലിറ്റില്‍ വേള്‍ഡ് സ്‌കൈപ്പേഴ്‌സ് സാരഥിയായ ശ്രീ സെബാസ്റ്റ്യന്‍ പനയ്ക്കല്‍ ഏറ്റെടുത്തിട്ടുണ്ട്. 


തെരഞ്ഞെടുക്കപ്പെടുന്ന കൂട്ടുകാര്‍ക്ക് അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ പുസ്തകത്തിനുവേണ്ടിയുള്ള ചിത്രങ്ങള്‍ വരയ്ക്കാന്‍ കഴിയുമെന്നും പ്രതീക്ഷിക്കുന്നു.


പരിപാടിയുടെ അവസാനം ഹെഡ്മിസ്ട്രസിന്റെ മുൻപിൽ ആർട്ടിസ്റ്റ്  പ്രഭയും സെബാസ്റ്റ്യൻ പനക്കലും കുട്ടികളുടെ സഹകരണവും പ്രകടനവും വളരെ മികച്ചതായിരുന്നു എന്ന് സാക്ഷ്യപ്പെടുത്തി.  


ഹെഡ്മിസ്ട്രസ് സുജാത ടീച്ചര് ഈ പരിപാടിക്ക് ഗ്രാമഫോണ്‍ മ്യൂസിയം അനുവദിച്ച സ്കൂൾ പൂർവവിദ്യാർഥി സംഘടനാ പ്രസിഡന്റ് കൂടിയായ സണ്ണി മാത്യുവിനും ഹല്ലോ ലിറ്റില്‍ വേള്‍ഡ് സ്‌കൈപ്പേഴ്‌സ്  പ്രവർത്തകർക്കും കൃതജ്ഞത പറഞ്ഞു. 


ദേശീയ ഗാനത്തോടെ മൂന്നു മണിക്ക് പരിപാടി സമാപിച്ചു. 
pls visit and see the links below also:

Thursday, 23 July 2015

കുട്ടികള്‍ക്കായി ഒരു ചിത്രരചനാ ശില്പശാല


ഞാന്‍ പ്ലാശനാല്‍ ഗവ. എല്‍ പി എസിനു സംഭാവന ചെയ്ത 'നന്മക്കുട്ടി കേട്ട കഥകള്‍ പറഞ്ഞവയും' എന്ന ബാലസാഹിത്യകൃതിയുടെ ചിത്രങ്ങള്‍ ആ സ്‌കൂളിലെ കുട്ടികള്‍ തന്നെ വരയ്ക്കണം എന്ന് ഞാന്‍ നിര്‍ദ്ദേശിച്ചിരുന്നു. അതിനായി സ്‌കൂളില്‍നിന്നു തെരഞ്ഞെടുക്കുന്ന ഇരുപതോളം കുട്ടികള്‍ക്ക് ജൂലൈ 25 ശനിയാഴ്ച രാവിലെ മുതല്‍ സ്‌കൂള്‍ പൂര്‍വവിദ്യാര്‍ഥി സംഘടനാ പ്രസിഡന്റായ സണ്ണി മാത്യുവിന്റെ ഗ്രാമഫോണ്‍ മ്യൂസിയത്തില്‍വച്ച് ഒരു ഏകദിന ശില്പശാല നടത്തുന്നു. പ്രശസ്ത ചിത്രകാരനും ചിത്രകലാധ്യാപകനുമായ ശ്രീ പ്രഭ പാലാ കുട്ടികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കും. കുഞ്ഞുചിത്രകാരന്മാരെയും ചിത്രങ്ങളും വീഡിയോയില്‍ ഒപ്പിയെടുത്ത് ലോകം മുഴുവനെത്തിക്കാനും പ്ലാശനാല്‍ ഗവ. എല്‍ പി  സ്കൂളിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ തന്നാലാവുന്ന സഹായങ്ങള്‍ നല്‍കാനുമായി ശ്രീ സെബാസ്റ്യന്‍ പനക്കലും 'ദൃശ്യ' മാധ്യമ ചാനലും ശില്പശാലയില്‍ എത്തുന്നതാണ്.

ആഗസ്റ്റ് 15-ന് മുമ്പ് കുട്ടികള്‍ വരയ്ക്കുന്ന ചിത്രങ്ങളും ചേര്‍ത്ത് ഇ-ബുക്ക് തയ്യാറാക്കണം. ആഗസ്റ്റ് 16-ന് പൊന്‍കുന്നത്തുള്ള ജനകീയ വായനശാലയിലെ ഗുരുനിത്യചൈതന്യയതി പഠനകേന്ദത്തില്‍വച്ച് ഒരു ചിത്രരചനാ സെമിനാറുണ്ട്. അവിടെ വച്ച് ഇ-പുസ്തകം പ്രകാശിപ്പിക്കാനാവും. 

ഒരു മാസം വിദേശമലയാളികള്‍ക്കിടയ്ക്ക് ഇ-പുസ്തകം വില്ക്കണം. അതിനുശേഷം ഒക്ടോബറില്‍ പുസ്തകം അച്ചടിച്ചു പ്രസി്ദ്ധീകരിക്കണം. അതും ഇംഗ്ലീഷ് വിവര്‍ത്തനവും (ഇ-പുസ്തകം) ഒരുമിച്ച് കോട്ടയത്തുവച്ചോ എറണാകുളത്തുവച്ചോ വേണം പുസ്തകപ്രകാശനം.  

എനിക്കിപ്പോള്‍ വീട്ടില്‍ ബ്രോഡ്ബാന്‍ഡ് കണക്ഷനുണ്ട്. സ്‌പോക്കണ്‍ ഇംഗ്ലീഷിലും സ്‌കൈപ്പിലും സെബാസ്റ്റ്യന്‍ പനയ്ക്കല്‍ നല്കുന്ന e-educo-ല്‍ പങ്കെടുത്തു തുടങ്ങിയിട്ടണ്ട്. ഫേസ്ബുക്കില്‍ അക്കൗണ്ടും എന്റെയോ (josaantany) സാറിന്റെയോ ഫേസ്ബുക്ക് സുഹൃത്തുക്കളാകുന്നവര്‍ക്ക് തിങ്കളാഴ്ചവരെ രാത്രി 7മുതല്‍ 8 വരെ സ്‌കൈപ്പിലൂടെ സാറുമായി സംസാരിച്ച് ഓണ്‍-ലൈന്‍ വിദ്യാഭ്യാസം എന്താണെന്നു മനസ്സിലാക്കാന്‍ അവസരമുണ്ട്. അതിനുശേഷം സ്വയം അതു നേടണമോ എന്നു തീരുമാനിക്കുക. അതിനുംമുമ്പ് ഇന്നുതന്നെ, പുതിയകാലത്തിന് ഏറ്റവും അനിവാര്യമായ കോഡ് എഡ്യൂക്കേഷന്‍ എന്താണെന്ന് https://www.codecademy.com/courses/hour-of-code/0/1 എന്ന സൈറ്റില്‍ കയറി സ്വയം പഠിക്കുക. നമ്മുടെ കുട്ടികള്‍ക്ക് അതു നല്കുന്നതു നന്നായിരിക്കില്ലേ എന്നു തീരുമാനിക്കുക.