Total Pageviews

Saturday, 10 September 2016

ദൈവമേ നിൻ മിഴി ഞങ്ങൾക്കേകൂ!

(മാനുഷിക ധ്യാനാർഥന) 

ഞാനെൻ കുടുംബത്തിലുള്ളവരെ
ഞാൻ സ്വയമെന്നപോൽ സ്‌നേഹിക്കുവാൻ, ‍
എന്നയൽ‍ക്കാരെയും എൻറെ വീട്ടിൽ ‍
ഉള്ളവരെപ്പോലെ സ്‌നേഹിക്കുവാൻ, 

എന്നയൽ ‍വീട്ടിലുമെൻ വീട്ടിലും
ഏവരും ശാന്തമനസ്‌കരാകാൻ, 
ഏവരും സന്തോഷചിത്തരാകാൻ, 
എന്നും വിവേകമതികളാകാൻ, 

ആനന്ദസാഗരത്തുള്ളിയായി,
ആത്മാനന്ദക്കടൽ‍തന്നെയായി,
എന്നും സ്വയം കണ്ടറിഞ്ഞിടുവാൻ
ദൈവമേ നിൻ മിഴി ഞങ്ങൾക്കേകൂ! 




No comments:

Post a Comment