Total Pageviews

Saturday, 8 August 2015

വീട്ടിലിരുന്നു വിദേശ ജോലി!!


മലയാള മനോരമ പ്രസിദ്ധീകരിച്ച "വീട്ടിലിരുന്നു ഓണ്‍ലൈന്‍ വഴി പണമുണ്ടാക്കാം" എന്ന പുസ്തകം വഴികാട്ടിയാക്കി, പ്രവൃത്തി പരിചയം നല്‍കി നിങ്ങള്‍ക്ക് വീട്ടില്‍ ഒരു ജോലി തയ്യാറാക്കുന്നു. 

ആഗോള അദ്ധ്യാപക സംഘടനകള്‍, ഗ്ലോബല്‍ എജ്യുകേഷന്‍ കോണ്‍ഫറന്‍സ് എന്നിവരുടെ സഹായ സഹകരണത്തോടെ വിക്കി ഫസിലിറ്റെറ്റര്‍ സെബാസ്റ്റ്യന്‍ പനക്കല്‍ നടത്തുന്ന ഈ പരിശീലന പരിപാടി നിങ്ങള്‍ക്ക് എങ്ങിനെ ഉപയോഗിക്കാം എന്ന് നിങ്ങള്‍ക്ക് നേരിട്ടറിയാന്‍ ഞങ്ങള്‍ ഒരു ശില്പശാല ഒരുക്കിയിരിക്കുന്നു.

ഓണ്‍ ലൈനില്‍ ട്യുഷന്‍ എടുക്കാനും, പാട്ട്, പാചകം, കലകള്‍ എന്നിവ മറുനാട്ടില്‍ കാട്ടിക്കൊടുക്കുക വഴി വരുമാനം നേടാനും, വീട്ടമ്മമാരുണ്ടാക്കുന്ന ഉത്പന്നങ്ങള്‍ വിറ്റ് കാശാക്കാനും, ഒക്കെ ഈ പരിശീലന പരിപാടിയില്‍ നിങ്ങള്‍ക്ക് പഠിക്കാം. 

ടൂറിസ്റ്റ്കള്‍ക്ക് മുന്നില്‍ മലയാളിത്തനിമ കാട്ടുന്ന കലാപരിപാടികള്‍ അവതരിപ്പിക്കാനും, ഓണ്‍ ലൈനില്‍ ടൂറിസം പ്രചരിപ്പിച്ചു കമ്മീഷന്‍ നേടാനും വീട്ടമ്മമാരുടെ കൂട്ടായ്മകള്‍ക്ക് കഴിയും.


വീട്ടിലിരുന്നു മറുനാടന്‍ മലയാളി കുട്ടികളെ മലയാളം പഠിപ്പിക്കാനും, മുതിര്‍ന്ന പൌരന്‍മാര്‍ക്ക് ഓണ്‍ ലൈനില്‍ കൂട്ടിരുന്നും  സമപ്രായക്കരോട് വെടി പറഞ്ഞും ഒക്കെ വരുമാനം നേടാൻ കഴിയും. (ജീവിതത്തിന്‍റെ തിരക്കില്‍, തങ്ങളുടെ മാതാപിതാക്കളോടൊപ്പം ചെലവഴിക്കാന്‍ സമയമില്ലാത്ത ഇന്നത്തെ മക്കള്‍ നിങ്ങള്‍ക്ക് ഫീസ്‌ നല്‍കും.)

പ്ലസ്‌ ടു എങ്കിലും വിദ്യാഭ്യാസവും, കംപ്യൂട്ടര്‍ പരിജ്ഞാനവും, ഇംഗ്ലിഷ് സംസാരിക്കാനുള്ള കഴിവും അത്യാവശ്യം.

നിങ്ങള്‍ക്ക് ഏതു ജോലിയാണ് കഴിയുക എന്ന് നേരിട്ട് മനസ്സിലാക്കുക.
നിങ്ങള്‍ക്ക് സ്വയം ബോദ്ധ്യം വന്നതിനു ശേഷം മാത്രം വിമന്‍ ഓഫ് വിക്കിയുടെ പഠന ഉടമ്പടി (Learning Contract of Women of Wiki) ഒപ്പിടുക.


ശില്പശാലയില്‍ പ്രവേശനഫീസ്‌ ആളൊന്നുക്ക് 250/- രൂപ
സീറ്റുകള്‍ പരിമിതം. നിങ്ങള്‍ക്ക് അടുത്തുള്ള പഠന കേന്ദ്രം സന്ദര്‍ശിച്ചു 250/- രൂപ മുന്‍‌കൂര്‍ നല്‍കി നിങ്ങളുടെ സീറ്റ് ഉറപ്പു വരുത്തുക.
www.snehom.in വെബ്സൈറ്റ് സന്ദര്‍ശിച്ച ശേഷം വരുന്നത് നിങ്ങള്‍ക്ക് കൂടുതല്‍ ഉപയോഗപ്രദം ആയിരിക്കും.

പരിശീലന കേന്ദ്രങ്ങള്‍: 
ഇലഞ്ഞിക്കല്‍ കോപ്പി ആന്‍ഡ്‌ പ്രിന്‍റ് സെന്‍റര്‍, ആലുവ
സാന്ത്വനം, വാഴയില്‍ ആര്‍കേട്, പാലാ
ആലപ്പി ന്യുസ് ടി.വി., എസ്.ഡി.വി. സെന്‍ട്രല്‍ സ്കൂള്‍, ആലപ്പുഴ
സൂപ്പര്‍ കംപ്യുട്ടര്‍സ്, എച്ച്. എം. ടി. ജങ്ക്ഷന്‍, കളമശ്ശേരി
ഫോണ്‍: 9946664605

Saturday, 1 August 2015

വലവില്പനക്കാരൻ

ഈ കവിത പാലാ മുനിസിപ്പാലിറ്റി  സാംസ്കാരികകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഇന്നുണ്ടായിരുന്ന കവിസദസ്സിൽ അവതരിപ്പിക്കാനായി ഇന്ന് രാവിലെ എഴുതിയതാണ്. ഈ കവിത ഇംഗ്ലീഷിലേക്ക് വിവര്ത്തനം ചെയ്യാൻ കഴിയുമെന്നു തോന്നുന്നവർ ബന്ധപ്പെടുക. 9447858743


ഇതു നിന്റെ മാതൃവിദ്യാലയം, മുത്തശ്ശി
ഗുരുദക്ഷിണയ്ക്കായ് തരും വേള, വരിക നീ
നീ നിന്നെഴുത്തിന്റെ ലോകത്തിലിക്കുഞ്ഞു
മക്കള്‍ക്കു ചെയ്തവ കാട്ടിക്കൊടുക്കുക!

വായനാവാരമുദ്ഘാടനം ചെയ്യുവാന്‍
ചെണ്ടതന്‍താളത്തിലിണ്ടനും കണ്ടനും
പണ്ടു പരസ്പരം മിണ്ടിയതിന്‍ കഥ
ഉണ്ടല്ലൊ പണ്ടു കുറിച്ചതെന്നോര്‍ത്തു ഞാന്‍:

ഓര്‍മ്മയില്‍നിന്നതുകുത്തിക്കുറിച്ചിട്ടു
നോക്കവെ, കണ്ടു ഞാന്‍ പണ്ടു കുറിച്ചൊരു
പുസ്തകം: മുത്തശ്ശി കുഞ്ഞുമോളോടുമാ
കുഞ്ഞുമോള്‍ മുത്തശ്ശിയോടും പറഞ്ഞവ!

എന്റെ മനസ്സു പറഞ്ഞു: നീ നല്കുക
നിന്‍ മാതൃവിദ്യാലയത്തിനീ ദക്ഷിണ.

എന്‍ ഗുരുവിന്നോടു, കിട്ടിയതാം ക്ഷണ-
മിങ്ങനെ സാര്‍ഥകമാക്കാന്‍ കരുതിടു-
ന്നെന്നു ചൊന്നീടവെ, ആഗോളമാം വല
നമ്മെ വിഴുങ്ങവെ, ആ വലയായുധ-
മാക്കാന്‍ പഠിപ്പിച്ചൊരെന്‍ ഗുരു ചൊല്കയായ്:

''നല്ല കാര്യം, വരാം, ഞാന്‍ വല വീശിടാം!

ഞാന്‍ വല വില്ക്കുവോന്‍, മീന്‍ വേണ്ടവര്‍ വല
വാങ്ങിടുമ്പോഴാണെനിക്കു കൃതാര്‍ഥത!''


Sunday, 26 July 2015

കുട്ടികള്‍ക്ക് സ്വതന്ത്രമായി വരയ്ക്കാന്‍ അവസരം നല്കിക്കൊണ്ട്, ......

ഈ പോസ്റ്റ്‌ വായിക്കും മുൻപ് 
http://nityadarsanam.blogspot.in/2015/06/blog-post_20.html
http://nityadarsanam.blogspot.in/2015/07/blog-post.html
എന്നീ പോസ്റ്റുകൾ വായിക്കുന്നത് നന്നായിരിക്കും

എനിക്ക് വലിയ സന്തോഷവും ചാരിതാര്‍ഥ്യവും പ്രത്യാശയും പകര്‍ന്ന ഒരു ദിവസമായിരുന്നു, ഇന്നലെ. 

അവ പകർന്നത്  നന്മക്കുട്ടി കേട്ട കഥകള്‍ പറഞ്ഞവയും' എന്ന എന്റെ  ബാലസാഹിത്യ പുസ്തകത്തിന് ചിത്രങ്ങള്‍ വരയ്ക്കാന്‍ കഴിയുന്ന കുഞ്ഞു കൂട്ടുകാരെ കണ്ടെത്താനായി, കുട്ടികള്‍ക്ക് സ്വതന്ത്രമായി വരയ്ക്കാന്‍ അവസരം നല്കിക്കൊണ്ട്, ആര്ടിസ്റ്റ് പ്രഭയുടെ മാർഗനിർദേശത്തിൽ നടത്തിയ ചിത്രരചനാശില്പശാലയാണ്. 

ശില്പശാലയില്‍ പങ്കെടുത്ത 15 കുട്ടികളും ഓരോ പെന്‍സില്‍ ഡ്രോയിങ്ങും കളറിങ്ങും കളര്‍ സ്‌കെച്ചിങ്ങും നടത്തിയശേഷമാണ് ഗ്രാമഫോണ്‍ മ്യൂസിയം നല്കിയ വിഭവസമൃദ്ധമായ ഊണുംകഴിച്ച് മടങ്ങിയത്. 

ശില്പശാലയില്‍ വരച്ച മുഴുവന്‍ ചിത്രങ്ങളുടെയും വില്പന ഹലോ ലിറ്റില്‍ വേള്‍ഡ് സ്‌കൈപ്പേഴ്‌സ് സാരഥിയായ ശ്രീ സെബാസ്റ്റ്യന്‍ പനയ്ക്കല്‍ ഏറ്റെടുത്തിട്ടുണ്ട്. 


തെരഞ്ഞെടുക്കപ്പെടുന്ന കൂട്ടുകാര്‍ക്ക് അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ പുസ്തകത്തിനുവേണ്ടിയുള്ള ചിത്രങ്ങള്‍ വരയ്ക്കാന്‍ കഴിയുമെന്നും പ്രതീക്ഷിക്കുന്നു.


പരിപാടിയുടെ അവസാനം ഹെഡ്മിസ്ട്രസിന്റെ മുൻപിൽ ആർട്ടിസ്റ്റ്  പ്രഭയും സെബാസ്റ്റ്യൻ പനക്കലും കുട്ടികളുടെ സഹകരണവും പ്രകടനവും വളരെ മികച്ചതായിരുന്നു എന്ന് സാക്ഷ്യപ്പെടുത്തി.  


ഹെഡ്മിസ്ട്രസ് സുജാത ടീച്ചര് ഈ പരിപാടിക്ക് ഗ്രാമഫോണ്‍ മ്യൂസിയം അനുവദിച്ച സ്കൂൾ പൂർവവിദ്യാർഥി സംഘടനാ പ്രസിഡന്റ് കൂടിയായ സണ്ണി മാത്യുവിനും ഹല്ലോ ലിറ്റില്‍ വേള്‍ഡ് സ്‌കൈപ്പേഴ്‌സ്  പ്രവർത്തകർക്കും കൃതജ്ഞത പറഞ്ഞു. 


ദേശീയ ഗാനത്തോടെ മൂന്നു മണിക്ക് പരിപാടി സമാപിച്ചു. 
pls visit and see the links below also:

Thursday, 23 July 2015

കുട്ടികള്‍ക്കായി ഒരു ചിത്രരചനാ ശില്പശാല


ഞാന്‍ പ്ലാശനാല്‍ ഗവ. എല്‍ പി എസിനു സംഭാവന ചെയ്ത 'നന്മക്കുട്ടി കേട്ട കഥകള്‍ പറഞ്ഞവയും' എന്ന ബാലസാഹിത്യകൃതിയുടെ ചിത്രങ്ങള്‍ ആ സ്‌കൂളിലെ കുട്ടികള്‍ തന്നെ വരയ്ക്കണം എന്ന് ഞാന്‍ നിര്‍ദ്ദേശിച്ചിരുന്നു. അതിനായി സ്‌കൂളില്‍നിന്നു തെരഞ്ഞെടുക്കുന്ന ഇരുപതോളം കുട്ടികള്‍ക്ക് ജൂലൈ 25 ശനിയാഴ്ച രാവിലെ മുതല്‍ സ്‌കൂള്‍ പൂര്‍വവിദ്യാര്‍ഥി സംഘടനാ പ്രസിഡന്റായ സണ്ണി മാത്യുവിന്റെ ഗ്രാമഫോണ്‍ മ്യൂസിയത്തില്‍വച്ച് ഒരു ഏകദിന ശില്പശാല നടത്തുന്നു. പ്രശസ്ത ചിത്രകാരനും ചിത്രകലാധ്യാപകനുമായ ശ്രീ പ്രഭ പാലാ കുട്ടികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കും. കുഞ്ഞുചിത്രകാരന്മാരെയും ചിത്രങ്ങളും വീഡിയോയില്‍ ഒപ്പിയെടുത്ത് ലോകം മുഴുവനെത്തിക്കാനും പ്ലാശനാല്‍ ഗവ. എല്‍ പി  സ്കൂളിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ തന്നാലാവുന്ന സഹായങ്ങള്‍ നല്‍കാനുമായി ശ്രീ സെബാസ്റ്യന്‍ പനക്കലും 'ദൃശ്യ' മാധ്യമ ചാനലും ശില്പശാലയില്‍ എത്തുന്നതാണ്.

ആഗസ്റ്റ് 15-ന് മുമ്പ് കുട്ടികള്‍ വരയ്ക്കുന്ന ചിത്രങ്ങളും ചേര്‍ത്ത് ഇ-ബുക്ക് തയ്യാറാക്കണം. ആഗസ്റ്റ് 16-ന് പൊന്‍കുന്നത്തുള്ള ജനകീയ വായനശാലയിലെ ഗുരുനിത്യചൈതന്യയതി പഠനകേന്ദത്തില്‍വച്ച് ഒരു ചിത്രരചനാ സെമിനാറുണ്ട്. അവിടെ വച്ച് ഇ-പുസ്തകം പ്രകാശിപ്പിക്കാനാവും. 

ഒരു മാസം വിദേശമലയാളികള്‍ക്കിടയ്ക്ക് ഇ-പുസ്തകം വില്ക്കണം. അതിനുശേഷം ഒക്ടോബറില്‍ പുസ്തകം അച്ചടിച്ചു പ്രസി്ദ്ധീകരിക്കണം. അതും ഇംഗ്ലീഷ് വിവര്‍ത്തനവും (ഇ-പുസ്തകം) ഒരുമിച്ച് കോട്ടയത്തുവച്ചോ എറണാകുളത്തുവച്ചോ വേണം പുസ്തകപ്രകാശനം.  

എനിക്കിപ്പോള്‍ വീട്ടില്‍ ബ്രോഡ്ബാന്‍ഡ് കണക്ഷനുണ്ട്. സ്‌പോക്കണ്‍ ഇംഗ്ലീഷിലും സ്‌കൈപ്പിലും സെബാസ്റ്റ്യന്‍ പനയ്ക്കല്‍ നല്കുന്ന e-educo-ല്‍ പങ്കെടുത്തു തുടങ്ങിയിട്ടണ്ട്. ഫേസ്ബുക്കില്‍ അക്കൗണ്ടും എന്റെയോ (josaantany) സാറിന്റെയോ ഫേസ്ബുക്ക് സുഹൃത്തുക്കളാകുന്നവര്‍ക്ക് തിങ്കളാഴ്ചവരെ രാത്രി 7മുതല്‍ 8 വരെ സ്‌കൈപ്പിലൂടെ സാറുമായി സംസാരിച്ച് ഓണ്‍-ലൈന്‍ വിദ്യാഭ്യാസം എന്താണെന്നു മനസ്സിലാക്കാന്‍ അവസരമുണ്ട്. അതിനുശേഷം സ്വയം അതു നേടണമോ എന്നു തീരുമാനിക്കുക. അതിനുംമുമ്പ് ഇന്നുതന്നെ, പുതിയകാലത്തിന് ഏറ്റവും അനിവാര്യമായ കോഡ് എഡ്യൂക്കേഷന്‍ എന്താണെന്ന് https://www.codecademy.com/courses/hour-of-code/0/1 എന്ന സൈറ്റില്‍ കയറി സ്വയം പഠിക്കുക. നമ്മുടെ കുട്ടികള്‍ക്ക് അതു നല്കുന്നതു നന്നായിരിക്കില്ലേ എന്നു തീരുമാനിക്കുക.

Monday, 29 June 2015

പുസ്തകമില്ല; നാടകമാടി പ്രതിഷേധിച്ച് കുട്ടികളുടെ വായനദിനം

Mathrubhumi



Tuesday, June 30, 2015
 പാലാ: പഠനം തുടങ്ങിയിട്ട് ഒരു മാസം പിന്നിട്ടിട്ടും പുസ്തകങ്ങള്‍ കിട്ടാത്തതില്‍ നാടകമാടി വായനദിനം ആചരിച്ച് കുരുന്നുകളുടെ പ്രതിഷേധം. വെള്ളിയേപ്പള്ളി ഗവ.എല്‍.പി.സ്‌കൂളിലെ കുട്ടികളാണ് വ്യ

ത്യസ്തമായി വായന ദിനാചരണവും പ്രതിഷേധവും നടത്തിയത്. അധ്യാപകരും രക്ഷിതാക്കളും കുരുന്നുകളുടെ പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു. നാലാംക്ലാസ്സിലെ ആദ്യപാഠമായ 'വിശപ്പ്' ഡോ.വിനയചന്ദ്രന്റെ കവിതയുടെ പിന്നണിയോടുകൂടി അവതരിപ്പിച്ചായിരുന്നു വേറിട്ട പ്രതിഷേധം. സ്‌കൂളിലെ എല്ലാ കുട്ടികളെയും ഉള്‍പ്പെടുത്തിയാണ് നാടകാവതരണം നടത്തിയത്.
പഞ്ചാരപാലുമിഠായി എന്ന രംഗാവതരണത്തില്‍ മധുരം ആസ്വദിക്കുമ്പോഴും ഇല്ലായ്മയുടെ നേര്‍ത്ത വിങ്ങലും ചവര്‍പ്പും ഒരു നൊമ്പരമായി കുട്ടികള്‍ കാണികളുടെ മനസ്സില്‍ കോരിയിട്ടു. സാധാരണക്കാരുടെ കുട്ടികള്‍ നേരിടുന്ന അവസ്ഥയുടെ നേര്‍ക്കാഴ്ചയായി മാറി രംഗാവതരണം. പാഠപുസ്തങ്ങളില്ലാതെ പഠനം വൈകുന്ന കുട്ടികളുടെയും ആശങ്കാകുലരായ രക്ഷിതാക്കളുടെയും സങ്കടങ്ങളാണ് നാടകത്തില്‍. നിയമനനിരോധത്തിന്റെ പേരില്‍ ആവശ്യത്തിന് ആധ്യാപകരെ നിയമിക്കാത്തതിനാല്‍ പഠനത്തില്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നതും ഇവരുടെ നാടകത്തില്‍ പ്രതിപാദ്യമായി. പ്രഥമാധ്യാപികയായ എസ്.എസ്.ലക്ഷ്മിയാണ് നാടകം രൂപകല്പന ചെയ്തത്. മറ്റ് അധ്യാപകര്‍ നാടകത്തിന് പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു. നാടകം കണ്ടിട്ടെങ്കിലും അധികൃതര്‍ കണ്ണുതുറക്കുമെന്ന പ്രതീക്ഷയിലാണ് വിദ്യാര്‍ഥികള്‍.

Saturday, 27 June 2015

അനേകം വീഡിയോ ക്ളിപ്പുകളിലെക്കുള്ള ഒരു ആനവാതില്‍

https://www.youtube.com/user/artandmyheart 

ഈ ലിങ്ക് അനേകം വീഡിയോ ക്ളിപ്പുകളിലെക്കുള്ള ഒരു ആനവാതില്‍ ആണ്. .ഓരോ ലിങ്കിലും ക്ലിക്ക് ചെയ്തു കാര്യങ്ങള്‍ മനസ്സിലാക്കിഅതില്‍ പറയുന്നതനുസരിച്ച് പ്രവര്‍ത്തിച്ചാല്‍ നിങ്ങള്ക്ക് ഇന്റർനെറ്റ്‌ ഉപയോഗിച്ച് വരുമാനം ഉണ്ടാക്കാനാവും.എന്തെങ്കിലും പ്രശ്നം അനുഭവപ്പെടുന്നുണ്ടെങ്കില്‍ Eschoolinternational എന്ന പേജ് ലൈക് ചെയ്ത ശേഷം അവിടെ മെസ്സേജ് ബോക്സിൽ കുറിച്ചിടുക. അല്ലെങ്കിൽ 9447858743 എന്ന നമ്പരിലേക്ക് വിളിക്കുക.